ഈ രേഖ “ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 (“ആക്റ്റ്“)”, അതിൽ കാലാകാലങ്ങളിൽ വരുത്തിയ ഭേദഗതികൾ, ബാധകമായ നിയമങ്ങൾ എന്നിവ അനുസരിച്ച് “ആക്റ്റ്” ഭേദഗതി ചെയ്ത വിവിധ ചട്ടങ്ങളിലെ ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഭേദഗതി ചെയ്ത ഒരു ഇലക്ട്രോണിക് റെക്കോർഡാണ്. ഈ ഇലക്ട്രോണിക് റെക്കോർഡ് ഒരു കമ്പ്യൂട്ടർ സംവിധാനമാണ് ജനറേറ്റ് ചെയ്യുന്നത്, അതിനാൽ ഇതിൽ ഫിസിക്കൽ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ ആവശ്യമില്ല.
‘PhonePe Earn/പണം നേടുക’-ൽ രജിസ്റ്റർ ചെയ്യുന്നതിനോ ആക്‌സസ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ചേരുന്നതിനോ മുമ്പ് ഈ നിബന്ധനകളും വ്യവസ്ഥകളും (“നിബന്ധനകൾ“) ശ്രദ്ധാപൂർവ്വം വായിക്കുക (ചുവടെ നിർവചിച്ചിരിക്കുന്നത്). ഈ നിബന്ധനകൾ PhonePe Earn/പണം നേടുക-ലേക്കുള്ള നിങ്ങളുടെ ആക്‌സസ്, പങ്കാളിത്തം, ഉപയോഗം എന്നിവ നിയന്ത്രിക്കുകയും നിങ്ങളും PhonePe Private Limited-ഉം തമ്മിൽ ഒരു നിയമപരമായ ഉടമ്പടി രൂപീകരിക്കുകയും ചെയ്യുന്നു. PhonePe-ക്ക് ഓഫീസ്-2, ഫ്ലോർ 5, വിംഗ് A, ബ്ലോക്ക് A, സലാർപുരിയ സോഫ്റ്റ്‌സോൺ, സർവീസ് റോഡ്, ഗ്രീൻ ഗ്ലെൻ ലേഔട്ട്, ബെല്ലന്ദൂർ, ബെംഗളൂരു, കർണാടക – 560103, ഇന്ത്യ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ട്.
ഈ നിബന്ധനകൾക്ക് കീഴിൽ ‘PhonePe’ എന്നത്കൊണ്ട് അർത്ഥമാക്കുന്നതും അതിൽ ഉൾപ്പെടുന്നതും അതിൻ്റെ അഫിലിയേറ്റുകൾ, അസോസിയേറ്റുകൾ, സബ്‌സിഡിയറികൾ, ഗ്രൂപ്പ് കമ്പനികൾ, ബന്ധപ്പെട്ട ഓഫീസർമാർ, ഡയറക്ടർമാർ, ജീവനക്കാർ, പ്രതിനിധികൾ, ഏജൻ്റുമാർ എന്നിവരെയാണ്. ഈ നിബന്ധനകൾ വായിച്ചിട്ടുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ നിബന്ധനകൾ അംഗീകരിക്കുന്നില്ല എങ്കിലോ ഈ നിബന്ധനകൾക്ക് വിധേയരാകാൻ ആഗ്രഹിക്കുന്നില്ല എങ്കിലോ നിങ്ങൾ ഒരു തരത്തിലും PhonePe Earn/പണം നേടുക ആക്സസ് ചെയ്യുകയോ അതിൽ ചേരുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. PhonePe പ്ലാറ്റ്‌ഫോമിൽ ലഭ്യമായിട്ടുള്ളതും കാലാകാലങ്ങളിൽ ഭേദഗതി വരുത്തുന്നതുമായ മറ്റെല്ലാ വെബ്‌സൈറ്റ് നയങ്ങളും പൊതുവായ അല്ലെങ്കിൽ ഉൽപ്പന്ന നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും (ചുവടെ നിർവചിച്ചിരിക്കുന്നത്) നിങ്ങളുടെ PhonePe പ്ലാറ്റ്‌ഫോമിൻ്റെ ഉപയോഗം/ആക്സസ് അടിസ്ഥാനമാക്കി നിങ്ങൾക്ക് ബാധകമാകുമെന്നും നിങ്ങൾ മനസ്സിലാക്കുന്നു. PhonePe വെബ്‌സൈറ്റ്(കൾ), PhonePe മൊബൈൽ ആപ്ലിക്കേഷൻ(കൾ), PhonePe-യുടെ ഉടമസ്ഥതയിലുള്ള/ഹോസ്‌റ്റ് ചെയ്‌ത/ഓപ്പറേറ്റ് ചെയ്‌ത/പവർ ചെയ്യുന്ന മറ്റേതെങ്കിലും ഉപകരണങ്ങളിൽ/പ്രോപ്പർട്ടികളിൽ (മൊത്തത്തിൽ “PhonePe പ്ലാറ്റ്ഫോം” എന്ന് വിളിക്കുന്നു) അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് പോസ്‌റ്റ് ചെയ്‌ത് ഏത് സമയത്തും ഞങ്ങൾ ഈ നിബന്ധനകൾ ഭേദഗതി ചെയ്‌തേക്കാം. ഈ നിബന്ധനകളുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പുകൾ പോസ്റ്റ് ചെയ്‌ത ഉടൻ തന്നെ പ്രാബല്യത്തിൽ വരും. അത്തരം അപ്‌ഡേറ്റുകൾക്കായി/മാറ്റങ്ങൾക്കായി ഈ നിബന്ധനകൾ കാലാകാലങ്ങളിൽ അവലോകനം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത്തരം അപ്‌ഡേറ്റുകൾ/മാറ്റങ്ങൾ പോസ്റ്റ് ചെയ്‌തതിന് ശേഷം നിങ്ങൾ PhonePe പ്ലാറ്റ്ഫോം തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ അത്തരം അപ്‌ഡേറ്റുകൾ/മാറ്റങ്ങൾ നിങ്ങൾ അംഗീകരിച്ചതായി കണക്കാക്കും. ഈ നിബന്ധനകൾക്ക് പുറമേയുള്ളതോ അവയിൽ നിന്ന് വൈരുദ്ധ്യമുള്ളതോ ആയ നിങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ഏതൊരു നിബന്ധനകളും വ്യവസ്ഥകളും PhonePe പൂർണമായും നിരസിക്കുന്നു, അവയ്ക്ക് യാതൊരു സ്വാധീനമോ ഫലമോ ഉണ്ടാകില്ല. നിങ്ങൾ ഈ നിബന്ധനകൾ പാലിച്ചാൽ, ഞങ്ങൾ നിങ്ങൾക്ക് PhonePe Earn/പണം നേടുക-ൽ ചേരാനും അത് ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും വ്യക്തിഗതവും എക്‌സ്‌ക്ലൂസീവ് അല്ലാത്തതും കൈമാറ്റം ചെയ്യാനാവാത്തതും പരിമിതമായ പ്രത്യേകാവകാശം നൽകുന്നു.
- നിർവ്വചനം
- “PhonePe Earn/പണം നേടുക” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് PhonePe പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഫീച്ചറുകൾ എന്നാണ്. ഇതിലൂടെ മൊബൈൽ ആപ്പ് റഫറലുകൾ (“റഫറലുകൾ”), ഓൺലൈൻ/ഡിജിറ്റൽ സർവേകൾ (“സർവേകൾ”) അല്ലെങ്കിൽ ഓൺലൈൻ അല്ലെങ്കിൽ ഡിജിറ്റൽ പങ്കാളിത്തം/പൂർത്തിയാക്കൽ അനുവദിക്കുന്ന ടാസ്‌ക്കുകൾ എന്നിവ പോലുള്ള ഡിജിറ്റൽ/ഓൺലൈൻ ടാസ്‌ക്കുകൾ, തങ്ങൾക്കോ മൂന്നാം കക്ഷിക്കോ താൽപ്പര്യമുള്ള ക്ലയൻ്റുകൾക്ക് ബ്രാൻഡ് വിസിബിലിറ്റി വർദ്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾ/സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്തൃ/വിപണന സ്ഥിതിവിവരക്കണക്കുകൾ (“പങ്കാളി“) വളർത്തുന്നതിനും വേണ്ടി PhonePe പ്രവർത്തനക്ഷമമാക്കുന്നു. ഇത് പൂർത്തിയാകുമ്പോൾ ഉചിതമായ ഇലക്ട്രോണിക് ഗിഫ്റ്റ് വൗച്ചറുകൾ (“റിവാർഡ്”) സ്വീകരിക്കാൻ നിങ്ങൾ യോഗ്യരാകും.
- “യോഗ്യതയുള്ള റഫറൽ” എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, അനുബന്ധ നിബന്ധനകളും വ്യവസ്ഥകളും സഹിതം റഫറലുകൾക്ക് കീഴിൽ ആവശ്യമായേക്കാവുന്ന, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടെയും തൃപ്തികരമായ പൂർത്തീകരണം/നിർവ്വഹണം എന്നാണ്. ഉദാഹരണത്തിന്, റഫറിയുടെ ഉപകരണത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന്, ടാസ്‌ക്കിൻ്റെ സ്പെസിഫിക്കേഷനുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ രജിസ്‌ട്രേഷനുകൾ/സബ്‌സ്‌ക്രിപ്‌ഷനുകൾ/സേവനങ്ങൾ ലഭ്യമാക്കുന്നത് പോലെ, റഫറിയുടെ ഭാഗത്തുനിന്ന് ഒരു പ്രത്യേക കാലയളവിനുള്ളിൽ ഒന്നോ അതിലധികമോ നിർദ്ദിഷ്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടി വന്നേക്കാം.
- റഫറലുകളിൽ “റഫറി” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നിങ്ങളാൽ റഫർ ചെയ്യപ്പെടുകയും, റഫറൽ ലിങ്കിൽ വിവരിച്ചിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും അതിൻ്റെ അനുബന്ധ നിബന്ധനകളും വ്യവസ്ഥകളും വിജയകരമായി പൂർത്തിയാക്കുകയും ചെയ്ത ഒരു വ്യക്തി എന്നാണ്.
- “സെറ്റിൽമെൻ്റ്” എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, PhonePe Earn/പണം നേടുക-ന് കീഴിൽ ഒരു പ്രത്യേക ടാസ്ക്കിനായി PhonePe ലഭ്യമാക്കിയേക്കാവുന്ന റിവാർഡ് നിങ്ങൾക്ക് നൽകുക എന്നാണ്.
- “സർവേ” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഉപഭോക്തൃ പെരുമാറ്റം, മുൻഗണനകൾ, മാർക്കറ്റ്/ഉൽപ്പന്ന നിർദ്ദിഷ്‌ട സ്ഥിതിവിവരക്കണക്കുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ പോയിൻ്റുകൾ ശേഖരിക്കുക, അവരുടെ ഉൽപ്പന്നങ്ങൾ/സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ഡാറ്റാ പോയിൻ്റുകൾ ശേഖരിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ, PhonePe പ്ലാറ്റ്‌ഫോമിൽ പങ്കാളി തയ്യാറാക്കിയ ചോദ്യാവലി/വോട്ടെടുപ്പ് ഫോർമാറ്റുകൾ എന്നാണ്.
- “ഞങ്ങൾ”, “നമ്മൾ”, “നമ്മുടെ” എന്നിവ കൊണ്ട് അർത്ഥമാക്കുന്നത് PhonePe എന്നാണ്.
- “നിങ്ങൾ”, “നിങ്ങളുടേത്”, “നിങ്ങൾ സ്വയം”, “ഉപയോക്താവ്” എന്നിവ കൊണ്ട് അർത്ഥമാക്കുന്നത് PhonePe-യുടെ ഉപയോഗിക്കുന്ന ആൾ/ഉപഭോക്താവ് എന്നാണ്.
- യോഗ്യത
- PhonePe Earn/പണം നേടുക-ൽ ചേരുന്നതിലൂടെ / ആക്‌സസ് ചെയ്യുന്നതിലൂടെ / ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ ഇനിപ്പറയുന്നവ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു:
- നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ട്. ഒപ്പം നിയമപരമായ കരാറുകളിൽ ഏർപ്പെടാൻ കഴിവുള്ള വ്യക്തിയുമാണ്.
- എല്ലായ്‌പ്പോഴും, PhonePe പ്ലാറ്റ്‌ഫോമിൽ ലഭ്യമായതും കാലാകാലങ്ങളിൽ ഭേദഗതി വരുത്തുന്നതുമായ നിബന്ധനകൾ, മറ്റെല്ലാ വെബ്‌സൈറ്റ് നയങ്ങൾ, പൊതുവായ/ഉൽപ്പന്ന നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും എന്നിവ നിങ്ങൾ പാലിക്കുന്നതാണ്.
- PhonePe ആക്സസ് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുകയോ നിയമപരമായി വിലക്കുകയോ ചെയ്തിട്ടില്ല.
- നിങ്ങൾ ഏതെങ്കിലും വ്യക്തി/സ്ഥാപനം ആയി ആൾമാറാട്ടം നടത്തുന്നില്ല.
- നിങ്ങൾ നൽകിയ എല്ലാ വിവരങ്ങളും രേഖകളും വിശദാംശങ്ങളും സത്യസന്ധമാണ്, നിങ്ങളുടെ സ്വന്തമാണ്, എല്ലായ്‌പ്പോഴും അവ PhonePe പ്ലാറ്റ്‌ഫോമിൽ അപ്‌ഡേറ്റ് ചെയ്‌തുകൊണ്ടിരിക്കും.
- മുകളിൽ സൂചിപ്പിച്ച വ്യവസ്ഥകൾ തെറ്റിക്കുന്ന സാഹചര്യത്തിൽ, PhonePe പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ അക്കൗണ്ട് ഉടൻ അവസാനിപ്പിക്കാനും ആവശ്യമെന്ന് തോന്നുന്ന മറ്റേതെങ്കിലും നടപടികൾ സ്വീകരിക്കാനുമുള്ള അവകാശം PhonePe-ൽ നിക്ഷിപ്തമാണ്.
- PhonePe Earn/പണം നേടുക-ൽ ചേരുന്നതിലൂടെ / ആക്‌സസ് ചെയ്യുന്നതിലൂടെ / ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ ഇനിപ്പറയുന്നവ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു:
- സർവേ, റഫറൽ, റിവാർഡ് എന്നിവയ്ക്കുള്ള പ്രത്യേക വ്യവസ്ഥകൾ
- ചുവടെ കൊടുത്തിരിക്കുന്ന സർവേകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു:
- സർവേയിലേക്കുള്ള നിങ്ങളുടെ പ്രതികരണങ്ങൾ/സമർപ്പണങ്ങൾ പങ്കാളിയുടെ കൂടാതെ/അല്ലെങ്കിൽ PhonePe-യുടെ ആന്തരിക പാരാമീറ്ററുകൾക്കോ ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾക്കോ വിധേയമാണ്. PhonePe-യുടെയോ പങ്കാളിയുടെയോ തീരുമാനമനുസരിച്ച് നിങ്ങളുടെ പ്രതികരണങ്ങൾ/സമർപ്പണങ്ങൾ അത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പങ്കെടുത്ത സർവേകൾക്കുള്ള റിവാർഡ് ലഭിക്കാൻ അർഹതയില്ല.
- PhonePe ഇനിപ്പറയുന്നവയ്ക്ക് ഉത്തരവാദി ആയിരിക്കില്ല: (a) നിങ്ങൾ കാരണമോ PhonePe Earn/പണം നേടുക-മായി ബന്ധപ്പെട്ടതോ ഉപയോഗിച്ചതോ ആയ ഏതെങ്കിലും ഉപകരണങ്ങളോ പ്രോഗ്രാമിംഗോ കാരണമോ അല്ലെങ്കിൽ എൻട്രികൾ/പ്രതികരണങ്ങൾ പ്രോസസ്സ് ചെയ്യുമ്പോൾ സംഭവിക്കാവുന്ന ഏതെങ്കിലും സാങ്കേതികമോ മാനുഷികമോ ആയ പിശക് മൂലമോ, നഷ്ടപ്പെട്ടതോ, വഴിതിരിച്ചുവിട്ടതോ, വൈകിപ്പോയതോ, അപൂർണ്ണമോ, കൃത്യമല്ലാത്തതോ മനസ്സിലാക്കാൻ കഴിയാത്തതോ ആയ എൻട്രികൾ/പ്രതികരണങ്ങൾ; (b) PhonePe Earn/പണം നേടുക-മായി ബന്ധപ്പെട്ട ഏതെങ്കിലും മെറ്റീരിയലുകളിൽ എന്തെങ്കിലും പ്രിൻ്റിംഗ് അല്ലെങ്കിൽ ടൈപ്പോഗ്രാഫിക്കൽ (അച്ചടി) പിശകുകൾ; (c) ഓപ്പറേഷൻ, ട്രാൻസ്മിഷൻ, മോഷണം, നശിപ്പിക്കൽ, ഇതിലേക്കുള്ള അനധികൃത ആക്സസ് എന്നിവയിലെ എന്തെങ്കിലും പിശക്, സാങ്കേതിക, നെറ്റ്‌വർക്ക്, ടെലിഫോൺ, കമ്പ്യൂട്ടർ, ഹാർഡ്‌വെയർ അല്ലെങ്കിൽ സോഫ്‌റ്റ്‌വെയർ എന്നിവയുടെ ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ, അല്ലെങ്കിൽ കൃത്യമല്ലാത്ത പ്രക്ഷേപണം, അല്ലെങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഏതെങ്കിലും എൻട്രി വിവരങ്ങൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടൽ എന്നിവയിൽ മാറ്റം വരുത്തൽ, അല്ലെങ്കിൽ ഇൻറർനെറ്റിലോ ഏതെങ്കിലും വെബ്സൈറ്റിലോ തിരക്ക്; അഥവാ (d) PhonePe Earn/പണം നേടുക-മായി ബന്ധപ്പെട്ട് എന്തെങ്കിലും മെറ്റീരിയലുകൾ ഡൗൺലോഡ് ചെയ്യുന്നതിൻ്റെ ഫലമായി നിങ്ങളുടെ കമ്പ്യൂട്ടറിനോ മൊബൈലിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങളോ കേടുപാടുകളോ.
- സർവേകൾ നിങ്ങളോട് രഹസ്യസ്വഭാവമുള്ള/പ്രൊപ്രൈറ്ററി വിവരങ്ങൾ വെളിപ്പെടുത്തിയേക്കാം, അത്തരം വിവരങ്ങൾ എല്ലായ്‌പ്പോഴും അതിൻ്റെ ഉടമയുടെ മാത്രം സ്വത്തായി തുടരും. ഈ രഹസ്യാത്മക വിവരങ്ങളിൽ പുതിയ ഉൽപ്പന്ന ആശയങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ, പാക്കേജിംഗ് ആശയങ്ങൾ, പരസ്യം/സിനിമ/ടെലിവിഷൻ ആശയങ്ങൾ അല്ലെങ്കിൽ ട്രെയിലറുകൾ, ടെക്‌സ്‌റ്റ്, വിഷ്വൽ ഇമേജുകൾ, ശബ്ദങ്ങൾ (ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല) എന്നിവ ഉൾപ്പെടാം. ഒരു സർവേയിൽ പങ്കെടുക്കുന്നതിലൂടെ, അത്തരം വിവരങ്ങളെല്ലാം നിങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അവ ഏതെങ്കിലും മൂന്നാം കക്ഷിയോട് വെളിപ്പെടുത്തുകയോ ഏതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുകയോ ചെയ്യില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾ ഈ ബാധ്യത ലംഘിക്കുകയാണെങ്കിൽ, നിങ്ങളുടെ റിവാർഡ് കണ്ടുകെട്ടുന്നതിനും (തിരിച്ചെടുക്കുന്നതിനും) നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനും പുറമേ, PhonePe കൂടാതെ/അല്ലെങ്കിൽ പങ്കാളിക്ക് ഇതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടങ്ങൾക്കും നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നേക്കാം.
- ചില സർവേകൾ, നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ നിങ്ങൾക്ക് സമ്മതമുണ്ടെങ്കിൽ മാത്രം പങ്കാളികൾക്ക് സമർപ്പിക്കാൻ ആവശ്യപ്പെടാം. അത്തരം വിവരങ്ങളുടെ വെളിപ്പെടുത്തൽ, ശേഖരണം, സംഭരണം, പങ്കിടൽ, പ്രോസസ്സിംഗ് എന്നിവയിൽ നിങ്ങൾക്ക് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അത്തരം സർവേകളിൽ പങ്കെടുക്കരുതെന്ന് നിങ്ങളോട് നിർദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും PhonePe-യെ ഉൾപ്പെടുത്താതെ തന്നെ പങ്കാളിയുമായി നേരിട്ട് റഫർ ചെയ്യാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
- റഫറലുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു:
- ഒരു റഫറലിൽ പങ്കെടുക്കാൻ, നിങ്ങൾ റഫറൽ ലിങ്കിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും അതിൻ്റെ അനുബന്ധ നിബന്ധനകളും വ്യവസ്ഥകളും പിന്തുടരുകയും റഫറിക്ക് മൊബൈൽ ആപ്ലിക്കേഷൻ റഫർ ചെയ്യുകയും വേണം. റഫറിയുടെ കോൺടാക്റ്റ് വിവരങ്ങൾ നൽകുന്നതോ അനുബന്ധ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിൽ നൽകിയിരിക്കുന്ന മറ്റ് വ്യവസ്ഥകൾ പാലിക്കുന്നതോ ഇതിൽ ഉൾപ്പെട്ടേക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ റഫറിയുടെ കോൺടാക്റ്റ് വിവരങ്ങൾ / മറ്റ് വിശദാംശങ്ങൾ നൽകുന്നതിന് മുൻകൂർ സമ്മതം നൽകിയിട്ടുണ്ടെന്ന് നിങ്ങൾ സമ്മതിക്കുന്നു.
- ഒരു റഫറൽ ഉണ്ടാക്കുന്നു – ഒരു റഫറൽ നടത്തുന്നതിന് നിങ്ങൾ PhonePe പ്ലാറ്റ്‌ഫോമിൻ്റെ ഉപയോക്താവായിരിക്കണം, കൂടാതെ ഈ നിബന്ധനകൾ, സംശയാസ്‌പദമായ റഫറൽ, അതിൻ്റെ അനുബന്ധ നിബന്ധനകളും വ്യവസ്ഥകളും എന്നിവ പാലിക്കുന്ന യഥാർത്ഥ വ്യക്തികളെ (നിങ്ങളല്ലാതെ) മാത്രം റഫർ ചെയ്തുകൊണ്ട് റഫറലിൻ്റെ സ്പിരിറ്റ് മാനിക്കണം. ഉദാഹരണത്തിന്, നിങ്ങൾ PhonePe ഉപയോഗിച്ച് ഒന്നിലധികം അല്ലെങ്കിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കരുത് അല്ലെങ്കിൽ ഒന്നിലധികം അല്ലെങ്കിൽ വ്യാജ ഇമെയിൽ വിലാസങ്ങൾ അല്ലെങ്കിൽ ഐഡൻ്റിറ്റികൾ ഉപയോഗിച്ച് റഫറലിൽ പങ്കെടുക്കരുത്. ഒരു റഫറൽ നടത്തുമ്പോൾ, റഫറിയിൽ നിന്ന് ബന്ധപ്പെട്ട സമ്മതം തേടിയതിന് ശേഷം നിങ്ങൾ പൂർണ്ണവും സാധുവായതും യഥാർത്ഥവുമായ വിവരങ്ങൾ നൽകണം.
- റിവാർഡുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു:
- എല്ലാ റിവാർഡുകളും ബാധകമായ നികുതികൾ ഒഴികെയുള്ളതാണ്. റിവാർഡ് കൈമാറാനോ ലേലം ചെയ്യാനോ വ്യാപാരം ചെയ്യാനോ മാറ്റക്കച്ചവടം ചെയ്യാനോ വിൽക്കാനോ പാടില്ല. ഈ നിബന്ധനകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളാൽ, നിങ്ങളുടെ അക്കൗണ്ട് അല്ലെങ്കിൽ PhonePe Earn/പണം നേടുക-ൽ പങ്കെടുക്കാനുള്ള നിങ്ങളുടെ അവകാശം അവസാനിപ്പിച്ചാൽ, നിങ്ങളുടെ വരുമാനത്തിന് കീഴിൽ ലഭിച്ച എല്ലാ റിഡീം ചെയ്യാത്ത റിവാർഡുകളും നഷ്‌ടപ്പെടും.
- റിവാർഡിന് യോഗ്യത നേടുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പറും KYC രേഖകളും PhonePe-യിലൂടെ പരിശോധിച്ചുറപ്പിക്കേണ്ടതായി വന്നേക്കാം.
- ഓരോ റിവാർഡും ഏതെങ്കിലും തരത്തിലുള്ള അവാർഡ് നൽകുന്നുണ്ട്. എന്നാൽ അതിന് ഒരു വാറൻ്റിയും ഇല്ല (പരിമിതികളില്ലാതെ, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള വ്യാപാരക്ഷമതയുടെയോ ഫിറ്റ്നസിൻ്റെയോ വാറൻ്റി ഉൾപ്പെടെ).
- PhonePe പ്ലാറ്റ്‌ഫോമിലെ അറിയിപ്പ് അല്ലെങ്കിൽ PhonePe അല്ലെങ്കിൽ പങ്കാളിയിൽ നിന്നുള്ള രേഖാമൂലമുള്ള സ്ഥിരീകരണത്തിന് ശേഷം മാത്രമേ നിങ്ങൾക്ക് റിവാർഡിന് അർഹതയുള്ളൂ.
- റിവാർഡ് സ്ഥിരീകരണത്തിനും/അന്വേഷണത്തിനും അതിൻ്റെ അനന്തരഫലമായ കാലതാമസങ്ങൾക്കും/റദ്ദാക്കലുകൾക്കും വിധേയമാണ്. നിങ്ങളുടെ പങ്കാളിത്തം വഞ്ചനാപരവും സംശയാസ്പദവും ഈ നിബന്ധനകളുടെ ലംഘനവും ആണെന്ന് കരുതുകയോ അല്ലെങ്കിൽ PhonePe-യ്‌ക്കോ പങ്കാളിയ്‌ക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും മേൽ ബാധ്യത വരുത്തുമെന്ന് വിശ്വസിക്കുകയോ ചെയ്‌താൽ, PhonePe അതിൻ്റെ വിവേചനാധികാരത്തിൽ റിവാർഡ് പ്രോസസ്സ് ചെയ്യാൻ വിസമ്മതിച്ചേക്കാം. PhonePe-യുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.
- പൂർത്തിയാക്കിയ ഓരോ സർവേയ്‌ക്കും കൂടാതെ/അല്ലെങ്കിൽ യോഗ്യതയുള്ള ഒരു റഫറലിനും, PhonePe അല്ലെങ്കിൽ പങ്കാളി നിർണ്ണയിക്കുന്ന ഫോമിലും രീതിയിലും നിങ്ങൾക്ക് റിവാർഡ് ലഭിക്കും. റിവാർഡ് സെറ്റിൽമെൻ്റിന് ശേഷം, PhonePe-ക്കോ പങ്കാളിക്കോ, അത്തരം സർവ്വേ കൂടാതെ/അല്ലെങ്കിൽ റഫറൽ സംബന്ധിച്ച് കൂടുതൽ ബാധ്യതകളൊന്നും ഉണ്ടായിരിക്കുന്നതല്ല. ഏതൊരു റിവാർഡും ഇഷ്യൂ ചെയ്യുന്നത് ടാസ്ക് പൂർത്തിയാക്കിയതിന് ശേഷം മാത്രമാണ് എന്ന് നിങ്ങൾ ഇതിനാൽ സമ്മതിക്കുന്നു.
- PhonePe കൂടാതെ/അല്ലെങ്കിൽ അതിൻ്റെ അഫിലിയേറ്റുകൾ നടത്തുന്ന സർവേകൾക്കും റഫറലുകൾക്കുമുള്ള റിവാർഡ്, ഒരു ഉപഭോക്താവിന് ഒരു സാമ്പത്തിക വർഷത്തിൽ 9,999/- രൂപ (ഇന്ത്യൻ രൂപ തൊള്ളായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത്) എന്ന പരിധിയിലായിരിക്കും (“റിവാർഡ് പരിധി”). റിവാർഡ് പരിധിയിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ റിവാർഡ് പരിധി വീണ്ടും പുനഃസജ്ജമാക്കുന്നത് വരെ, അതായത് സാമ്പത്തിക വർഷത്തിൻ്റെ ശേഷിക്കുന്ന കാലയളവിൽ നടത്തുന്ന റഫറലുകൾക്കും കൂടാതെ/അല്ലെങ്കിൽ പങ്കെടുക്കുന്ന സർവേകൾക്കും നിങ്ങൾക്ക് റിവാർഡിന് അർഹത ഉണ്ടായിരിക്കില്ല. പങ്കാളിയുടെ ഉൽപ്പന്നത്തിനോ സേവനത്തിനോ വേണ്ടി റഫറി ഉൽപ്പന്ന വാങ്ങലുകളോ സേവനങ്ങളോ ആവർത്തിച്ചാൽ, ആ റഫറലുകൾക്ക് കൂടുതൽ റിവാർഡിന് അർഹതയുണ്ടാകില്ല.
- PhonePe നിർദ്ദേശിച്ചിരിക്കാവുന്ന വ്യവസ്ഥകളും വ്യവസ്ഥകളും അനുസരിച്ചാണ് റിവാർഡ് നൽകുന്നതെന്ന് നിങ്ങൾ ഇതിനാൽ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
- ചുവടെ കൊടുത്തിരിക്കുന്ന സർവേകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു:
- PhonePe Earn/പണം നേടുക-ൻ്റെ പൊതുവായ വ്യവസ്ഥകൾ
- പബ്ലിസിറ്റി റിലീസ്: ഒരു സർവേയിലും കൂടാതെ/അല്ലെങ്കിൽ റഫറലിലും പങ്കെടുക്കുന്നതിലൂടെ, പ്രൊമോഷണൽ അല്ലെങ്കിൽ മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി സർവേ കൂടാതെ/അല്ലെങ്കിൽ റഫറലുമായി ബന്ധപ്പെട്ട് എടുത്തതോ ഉണ്ടാക്കിയതോ ആയ ഏതെങ്കിലും ചിത്രങ്ങൾ, ഫോട്ടോകൾ, റൈറ്റപ്പുകൾ, വീഡിയോ റെക്കോർഡിംഗുകൾ, ഓഡിയോ ടേപ്പുകൾ, ഡിജിറ്റൽ ഇമേജുകൾ എന്നിവയിലും മറ്റും ഉൾക്കൊള്ളുന്ന നിങ്ങളുടെ പേരും ചിത്രവും ഉപയോഗിക്കാൻ നിങ്ങൾ PhonePe-യെ അധികാരപ്പെടുത്തുന്നു. ഏതെങ്കിലും സ്വകാര്യ അല്ലെങ്കിൽ പൊതു ഫോറത്തിൽ സർവേ അല്ലെങ്കിൽ റഫറൽ സമയത്ത് പഠിച്ച ഒരു വിവരവും പ്രചരിപ്പിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
- സ്വകാര്യതാ അറിയിപ്പ്: സർവേയിലും കൂടാതെ/അല്ലെങ്കിൽ റഫറലിലും പങ്കെടുക്കുന്നതിന് നിങ്ങൾ റഫറലുകൾക്ക് കീഴിൽ റഫർ ചെയ്ത / സർവേയ്ക്ക് കീഴിൽ പരാമർശിച്ചിരിക്കുന്ന (എന്തെങ്കിലും ഉണ്ടെങ്കിൽ) നിങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള പേര്, ഇമെയിൽ വിലാസം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടാം. സർവേയിലെ നിങ്ങളുടെ പങ്കാളിത്തത്തിൽ കൂടാതെ/അല്ലെങ്കിൽ റഫറലിൽ നിങ്ങൾ സർവേയ്‌ക്കോ റഫറിക്കോ കീഴിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്ക് PhonePe-യിൽ അല്ലെങ്കിൽ പങ്കാളിയിൽ നിന്ന് ആശയവിനിമയങ്ങൾ ലഭിച്ചേക്കാമെന്ന് നിങ്ങൾ മനസിലാക്കുന്നു. PhonePe Earn/പണം നേടുക-ന് കീഴിൽ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും ഈ നിബന്ധനകൾക്കും PhonePe-യുടെ സ്വകാര്യതാ നയം ഉൾപ്പെടെയുള്ള വെബ്‌സൈറ്റ് നയങ്ങൾക്കും അനുസൃതമായി കൈകാര്യം ചെയ്യും.
- ടൈംലൈനുകൾ: സർവേയുടെ (ലഭിച്ച പ്രതികരണങ്ങളുടെ/സമർപ്പണങ്ങളുടെ അടിസ്ഥാനത്തിൽ) അല്ലെങ്കിൽ റഫറലിന്റെ (റഫറി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ) സ്വഭാവത്തെ അടിസ്ഥാനമാക്കി, ഒരു ടാസ്‌ക്കിൻ്റെ തൃപ്തികരമായ പൂർത്തീകരണത്തിനായി PhonePe അല്ലെങ്കിൽ പങ്കാളി ആവശ്യപ്പെടുന്ന ടൈംലൈനുകൾ ഓരോ കേസിൻ്റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം. അത്തരം മൂല്യനിർണ്ണയ കാലയളവിൽ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കാം എന്ന് സമ്മതിക്കുന്നു.
- അക്കൗണ്ട് അവസാനിപ്പിക്കലും റദ്ദാക്കലും/പരിഷ്‌ക്കരണവും ടാസ്‌ക്കുകളുടെ സസ്പെൻഷനും റിവാർഡും:
- ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെയോ ഒരു റഫറിയുടെയോ റഫറൽ, സർവേ അല്ലെങ്കിൽ സംശയാസ്പദമായ തുടർന്നുള്ള റിവാർഡ് റദ്ദാക്കാനോ താൽക്കാലികമായി നിർത്താനോ, റിവാർഡ് നേടാനുള്ള നിങ്ങളുടെ യോഗ്യത അവസാനിപ്പിക്കാനോ അല്ലെങ്കിൽ നിങ്ങളുടെ PhonePe അക്കൗണ്ട് അല്ലെങ്കിൽ റഫറിയുടെ അക്കൗണ്ടുകൾ അവസാനിപ്പിക്കാനോ ഉള്ള അവകാശം PhonePe-യിൽ നിക്ഷിപ്തമാണ്: (i) അധിക റിവാർഡ് സൃഷ്ടിക്കുന്നതിനായി ഒരേ വ്യക്തി തന്നെ വ്യത്യസ്ത ഇമെയിൽ വിലാസങ്ങളും മൊബൈൽ നമ്പറുകളും ഉപയോഗിച്ച് ഒന്നിലധികം PhonePe അക്കൗണ്ടുകൾ തുറക്കുക; അഥവാ (ii) സ്പാം അല്ലെങ്കിൽ ആവശ്യപ്പെടാത്ത ഇ-മെയിലുകൾ ഉപയോഗിക്കുന്ന വ്യക്തികളെ റഫർ ചെയ്യുക; അഥവാ (iii) റിവാർഡ് നേടുന്നതിന് തെറ്റായ പേരുകൾ ഉപയോഗിക്കുക, ആൾമാറാട്ടം നടത്തുക, അല്ലെങ്കിൽ PhonePe- യിൽ തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുക; അഥവാ (iv) ഏതെങ്കിലും വിധത്തിൽ റഫറൽ കൂടാതെ/അല്ലെങ്കിൽ സർവ്വേയുടെ നിർവ്വഹണം, സുരക്ഷ, അല്ലെങ്കിൽ കൃത്യത എന്നിവയിൽ വിട്ടുവീഴ്ച ചെയ്യപ്പെടുകയോ സഹായിക്കുകയോ ചെയ്‌തിരിക്കുന്നു; അഥവാ (v) ഏതെങ്കിലും ബാധകമായ നിയമമോ ചട്ടങ്ങളോ പ്രകാരം സർവേയിൽ പങ്കെടുക്കുന്നതിൽ നിന്നും കൂടാതെ/അല്ലെങ്കിൽ റഫറലിൽ നിന്നും വിലക്കപ്പെട്ടതായി കണ്ടെത്തി; അഥവാ (vi) ഈ നിബന്ധനകൾ അല്ലെങ്കിൽ സർവേ കൂടാതെ/അല്ലെങ്കിൽ റഫറൽ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള മറ്റേതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചു.
- ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ PhonePe സർവേ കൂടാതെ/അല്ലെങ്കിൽ റഫറൽ റദ്ദാക്കുകയോ പരിഷ്ക്കരിക്കുകയോ അവസാനിപ്പിക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യാം; (i) വൈറസുകൾ, വോമുകൾ, ബഗുകൾ, അനധികൃത മനുഷ്യ ഇടപെടൽ അല്ലെങ്കിൽ അതിൻ്റെ നിയന്ത്രണത്തിന് അതീതമായ മറ്റ് കാരണങ്ങൾ മൂലം സർവേയുടെ കൂടാതെ/അല്ലെങ്കിൽ റഫറലിന്റെ നിയന്ത്രണവും സുരക്ഷയും തകരാറിലാവുക; അഥവാ (ii) റഫറലുകളുടെ കാര്യത്തിൽ സർവേകളുടെയോ യോഗ്യതയുള്ള റഫറലുകളുടെയോ എൻട്രികളുടെ എണ്ണം, നിർദ്ദിഷ്ട സർവേയ്‌ക്കോ റഫറലിനോ വേണ്ടി PhonePe-ലേക്ക് പങ്കാളി നിർദ്ദേശിച്ചിരിക്കുന്ന പരിധി പാലിക്കുക.
- മേൽപ്പറഞ്ഞ ഏതെങ്കിലും ഉപവ്യവസ്ഥകൾ പ്രാബല്യത്തിൽ വരുകയാണ് എങ്കിൽ, PhonePe, അതിൻ്റെ സ്വന്തം വിവേചനാധികാരത്തിലും സാധ്യമായ പരിധിയിലും, അത്തരത്തിൽ നിങ്ങളുമായി ഉചിതമായ ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കും.
- ബാധ്യത ഒഴിവാക്കൽ: PhonePe Earn/പണം നേടുക-ൽ പങ്കെടുക്കുന്നതിലൂടെ, സർവേ, റഫറൽ അല്ലെങ്കിൽ റിവാർഡ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ബാധ്യതയിൽ നിന്ന് PhonePe -യെ മോചിപ്പിക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. PhonePe Earn/പണം നേടുക-ൻ്റെ സ്വീകാര്യത, കൈവശം വയ്ക്കൽ അല്ലെങ്കിൽ പങ്കാളിത്തം എന്നിവ കാരണം, നേരിട്ടോ അല്ലാതെയോ, PhonePe Earn/പണം നേടുക-ന് കീഴിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ/പ്രതിഫലങ്ങളുടെ ദുരുപയോഗം (മരണം ഉൾപ്പെടെ), സ്വത്ത് നഷ്ടം അല്ലെങ്കിൽ നാശനഷ്ടങ്ങൾ എന്നിങ്ങനെയുള്ള ബാധ്യതകളിൽ നിന്നുള്ള ഒഴിവാക്കൽ ആണ് ഇത്.
- നിരാകരണം: നിങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകാതെ PhonePe എപ്പോൾ വേണമെങ്കിലും റിവാർഡ് തുകകൾ മാറ്റുക, റിവാർഡ് റിഡീം ചെയ്യുന്ന രീതി പരിഷ്ക്കരിക്കുക, വൗച്ചറുകളുടെ കാലയളവ്/കാലഹരണപ്പെടുന്ന സമയം പരിഷ്കരിക്കുക, നിങ്ങൾ നേടിയേക്കാവുന്ന റിവാർഡിൻ്റെ പരമാവധി തുക തുടങ്ങിയ സർവേയുടെയും റഫറലിൻ്റെയും നിബന്ധനകളും വ്യവസ്ഥകളും (പരിമിതികളില്ലാതെ) പരിഷ്കരിച്ചേക്കാം.
- നഷ്ടപരിഹാരം: ഈ നിബന്ധനകൾ, സ്വകാര്യതാ നയം, അല്ലെങ്കിൽ ഒരു മൂന്നാം കക്ഷിയുടെ ഏതെങ്കിലും നിയമം, നിയമങ്ങൾ അല്ലെങ്കിൽ നിയന്ത്രണങ്ങൾ അല്ലെങ്കിൽ അവകാശങ്ങൾ (ബൗദ്ധിക സ്വത്തവകാശ ലംഘനം ഉൾപ്പെടെ) എന്നിവയുടെ ലംഘനം അല്ലെങ്കിൽ അത് മൂലം ഉണ്ടാകുന്ന പിഴ (ഏതെങ്കിലും മൂന്നാം കക്ഷിക്ക് നൽകിയ അറ്റോർണി ഫീസ് ഉൾപ്പെടെ) തുടങ്ങിയ ഏതെങ്കിലും ക്ലെയിം അല്ലെങ്കിൽ ഡിമാൻഡ് അല്ലെങ്കിൽ നടപടികൾ എന്നിവയിൽ നിന്ന് നിങ്ങൾ PhonePe-യെ ഒഴിവാക്കും.
- ഫോഴ്‌സ് മജ്യൂർ (നിയമപരമായി കരാർ ചെയ്യപ്പെട്ട ഒരു കാര്യം ചെയ്യുന്നതിൽ നിന്നും ഒരാളെ തടയുന്ന മുൻകൂർ അറിവില്ലാത്ത സാഹചര്യങ്ങൾ): ഒരു ഫോഴ്‌സ് മജ്യൂർ ഇവൻ്റ് എന്നാൽ PhonePe-യുടെ ന്യായമായ നിയന്ത്രണത്തിന് അതീതമായ ഏതൊരു സംഭവവും അർത്ഥമാക്കുന്നു. ഇതിൽ ഈ നിബന്ധനകൾക്ക് കീഴിലുള്ള അതത് ബാധ്യതകൾ നിർവഹിക്കുന്നതിൽ നിന്ന് PhonePe-യെ നിരോധിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ യുദ്ധം, കലാപം, തീ, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, സ്ഫോടനം, പണിമുടക്കുകൾ, ലോക്കൗട്ടുകൾ, മാന്ദ്യം, ഊർജ്ജ വിതരണത്തിൻ്റെ നീണ്ടുനിൽക്കുന്ന ക്ഷാമം, പാൻഡെമിക്, കമ്പ്യൂട്ടർ ഹാക്കിംഗ്, കമ്പ്യൂട്ടർ ഡാറ്റയിലേക്കും സംഭരണ ഉപകരണങ്ങളിലേക്കും അനധികൃത പ്രവേശനം, കമ്പ്യൂട്ടർ തകരാറുകൾ, ഭരണകൂടത്തിൻ്റെ പ്രവൃത്തികൾ, സർക്കാർ, നിയമപരമോ നിയന്ത്രണപരമോ ആയ നടപടികൾ തുടങ്ങിയവ (എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല) ഉൾപ്പെടുന്നു.
- തർക്കവും ഭരണനിയമവും അധികാരപരിധിയും: ഈ കരാറും അതിൻ്റെ കീഴിലുള്ള അവകാശങ്ങളും ബാധ്യതകളും കക്ഷികളുടെ ബന്ധങ്ങളും നിർമ്മാണം, സാധുത, പ്രകടനം അല്ലെങ്കിൽ അവസാനിപ്പിക്കൽ എന്നിവയുൾപ്പെടെ ഈ നിബന്ധനകൾക്ക് കീഴിലോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളും, പ്രകടനം, അല്ലെങ്കിൽ അവസാനിപ്പിക്കൽ എന്നിവ ഉൾപ്പെടെ, ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ നിയമങ്ങൾക്കനുസൃതമായി നിയന്ത്രിക്കപ്പെടുകയും വ്യാഖ്യാനിക്കുകയും ചെയ്യും. സൗഹാർദ്ദപരമായ ഒത്തുതീർപ്പിന് വിധേയമായും മുൻവിധികളില്ലാതെയും, PhonePe Earn/പണം നേടുക-ലെ നിങ്ങളുടെ ഉപയോഗവും പങ്കാളിത്തവും അല്ലെങ്കിൽ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന എല്ലാ കാര്യങ്ങളും വിചാരണ ചെയ്യാനും വിധിക്കാനും കർണാടക സംസ്ഥാനത്തെ ബെംഗളൂരുവിലെ കോടതികൾക്ക് പ്രത്യേക അധികാരപരിധി ഉണ്ടായിരിക്കും.