കമ്പനി നിയമം, 1956-ന് കീഴിൽ ഇൻകോർപ്പറേറ്റ് ചെയ്തിരിക്കുന്ന, ഓഫീസ്-2, ഫ്ലോർ 4,5,6,7, വിംഗ് A, ബ്ലോക്ക് A, സലാർപുരിയ സോഫ്റ്റ്സോൺ സർവീസ് റോഡ്, ഗ്രീൻ ഗ്ലെൻ ലേഔട്ട്, ബെല്ലന്തൂർ, ബെംഗളുരു, സൗത്ത് ബെംഗളുരു, കർണ്ണാടക – 560103, ഇന്ത്യ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസുള്ള കമ്പനിയായ, PhonePe പ്രൈവറ്റ് ലിമിറ്റഡ് (ഇനിമുതൽ ഇതിൽ PhonePe എന്ന് വിളിക്കും) നൽകുന്ന ഒരു സെമി ക്ലോസ്ഡ് പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണമായ (ഇനിമുതൽ ഇതിൽ “PhonePe ഗിഫ്റ്റ് കാർഡുകൾ” എന്ന് വിളിക്കും) ‘PhonePe ഇഷ്യൂ ചെയ്ത ഗിഫ്റ്റ് കാർഡിന്റെ’ ഉപയോഗത്തെ ഈ നിബന്ധനകളും വ്യവസ്ഥകളും നിയന്ത്രിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, 2016 ഡിസംബർ 9-ാം തീയതി നൽകിയ അധികാരപ്പെടുത്തൽ നമ്പർ: 98/2016 പ്രകാരം PhonePe- യ്ക്ക് ഇക്കാര്യത്തിൽ അംഗീകാരം ലഭിച്ചു.
ഒരു ഗിഫ്റ്റ് കാർഡ് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ, നിങ്ങൾ ഈ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
- വാങ്ങൽ:
ഗിഫ്റ്റ് കാർഡ് 10,000 രൂപ വരെയുള്ള മൂല്യങ്ങളിൽ മാത്രമേ വാങ്ങാൻ പാടുള്ളൂ. ബിസിനസ്സ് നിയമങ്ങൾ അല്ലെങ്കിൽ വഞ്ചന തടയൽ നിയമങ്ങൾ അടിസ്ഥാനമാക്കി PhonePe ഗിഫ്റ്റ് കാർഡിന്റെ പരമാവധി പരിധി നിശ്ചയിച്ചേക്കാം. സമ്മാന-റിവാർഡുകൾ, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് PhonePe ഗിഫ്റ്റ് കാർഡ് വാങ്ങാം. വാലറ്റ് അല്ലെങ്കിൽ ഗിഫ്റ്റ് കാർഡ് ബാലൻസ് ഉപയോഗിച്ച് ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ കഴിയില്ല. സാധാരണയായി ഗിഫ്റ്റ് കാർഡുകൾ തൽക്ഷണം ഡെലിവർ ചെയ്യപ്പെടും. എന്നാൽ ചിലപ്പോൾ സിസ്റ്റം പ്രശ്നങ്ങൾ കാരണം, ഡെലിവറി 24 മണിക്കൂർ വരെ വൈകിയേക്കാം. - പരിമിതികൾ:
ഉപയോഗിക്കാത്ത ഏതെങ്കിലും ഗിഫ്റ്റ് കാർഡ് ബാലൻസുകൾ ഉൾപ്പെടെയുള്ള ഗിഫ്റ്റ് കാർഡുകൾ, ഇഷ്യൂ ചെയ്ത തീയതി മുതൽ ഒരു വർഷത്തിൽ അവസാനിക്കും. ഗിഫ്റ്റ് കാർഡുകൾ വീണ്ടും ലോഡുചെയ്യാനോ വീണ്ടും വിൽക്കാനോ മൂല്യത്തിനനുസരിച്ച് കൈമാറ്റം ചെയ്യാനോ പണമായി റിഡീം ചെയ്യാനോ കഴിയില്ല. ഉപയോഗിക്കാത്ത ഗിഫ്റ്റ് കാർഡ് ബാലൻസുകൾ മറ്റൊരു PhonePe അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ല. ഏതെങ്കിലും ഗിഫ്റ്റ് കാർഡ് അല്ലെങ്കിൽ ഗിഫ്റ്റ് കാർഡ് ബാലൻസ് എന്നിവയ്ക്ക് PhonePe പലിശ നൽകില്ല. - റിഡീം ചെയ്യൽ:
PhonePe പ്ലാറ്റ്‌ഫോമിലെ യോഗ്യരായ വ്യാപാരികളുടെ ഇടപാടുകൾക്കായി മാത്രമേ ഗിഫ്റ്റ് കാർഡ് റിഡീം ചെയ്യാൻ കഴിയൂ. വാങ്ങുന്ന തുക ഉപയോക്താവിന്റെ ഗിഫ്റ്റ് കാർഡ് ബാലൻസിൽ നിന്ന് കുറയ്ക്കുന്നു. ഉപയോഗിക്കാത്ത ഏതൊരു ഗിഫ്റ്റ് കാർഡ് ബാലൻസും ഉപയോക്താവിന്റെ PhonePe അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയും ആദ്യ കാലഹരണ തീയതിയുടെ ക്രമത്തിൽ വാങ്ങലുകൾക്ക് ഉപയോഗിക്കുകയും ചെയ്യും. ഒരു വാങ്ങൽ ഉപയോക്താവിന്റെ ഗിഫ്റ്റ് കാർഡ് ബാലൻസ് കവിയുന്നുവെങ്കിൽ, ശേഷിക്കുന്ന തുക ലഭ്യമായ മറ്റേതെങ്കിലും ഉപകരണങ്ങൾ ഉപയോഗിച്ച് നൽകണം. ഗിഫ്റ്റ് കാർഡുകൾ റിഡീം ചെയ്യുന്നതിന് ഉപയോക്തൃ ഫീസോ നിരക്കുകളോ ബാധകമല്ല. - വഞ്ചന:
ഒരു ഗിഫ്റ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കുകയോ നശിപ്പിക്കുകയോ അനുമതിയില്ലാതെ ഉപയോഗിക്കുകയോ ചെയ്താൽ PhonePe ഉത്തരവാദിയല്ല. വഞ്ചനാപരമായ രീതിയിൽ നേടിയ ഒരു ഗിഫ്റ്റ് കാർഡ് റിഡീം ചെയ്യുകയോ ഒപ്പം/അല്ലെങ്കിൽ PhonePe പ്ലാറ്റ്‌ഫോമിൽ വാങ്ങലുകൾ നടത്തുകയോ ചെയ്താൽ, ഉപഭോക്തൃ അക്കൗണ്ടുകൾ നിർത്തലാക്കാനും ഇതര പേയ്‌മെന്റ് രീതികളിൽ നിന്ന് പേയ്‌മെന്റ് എടുക്കാനും PhonePe-യ്ക്ക് അവകാശമുണ്ട്. PhonePe വഞ്ചന തടയൽ നയങ്ങൾ, PhonePe പ്ലാറ്റ്‌ഫോമിലെ ഗിഫ്റ്റ് കാർഡുകളുടെ വാങ്ങലുകൾക്കും റിഡീം ചെയ്യലിനും ബാധകമാണ്. വഞ്ചന തടയൽ നയങ്ങളനുസരിച്ച് സംശയാസ്പദമായി കണക്കാക്കുന്ന ഇടപാടുകൾ PhonePe അനുവദിച്ചേക്കില്ല. വഞ്ചനാപരമായ രീതിയിൽ നേടിയ / വാങ്ങിയ ഗിഫ്റ്റ് കാർഡുകൾ റദ്ദാക്കാനും ഞങ്ങളുടെ വഞ്ചന തടയൽ സംവിധാനങ്ങൾ അനുസരിച്ച് ഉചിതമെന്ന് കരുതുന്ന സംശയാസ്പദമായ അക്കൗണ്ടുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള അവകാശം PhonePe-ൽ നിക്ഷിപ്തമാണ്. - പ്രീ-പെയ്ഡ് ഉപകരണം:
ഗിഫ്റ്റ് കാർഡുകൾ RBI-യുടെ നിയന്ത്രണങ്ങൾക്ക് വിധേയമായ ഒരു പ്രീ-പെയ്ഡ് പേയ്‌മെന്റ് ഉപകരണമാണെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. RBI മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, PhonePe പ്രൈവറ്റ് ലിമിറ്റഡിന്, ഗിഫ്റ്റ് കാർഡ് വാങ്ങുന്നയാളുടെ/ റിഡീം ചെയ്യുന്നയാളുടെ KYC വിശദാംശങ്ങൾ ഒപ്പം/അല്ലെങ്കിൽ ഗിഫ്റ്റ് കാർഡുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഒപ്പം/അല്ലെങ്കിൽ ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ, RBI-യുമായോ അത്തരം നിയമപരമായ അധികാരികളുമായോ പങ്കിടേണ്ടതായി വരാം. PhonePe പ്രൈവറ്റ് ലിമിറ്റഡ് അത്തരം വിവരങ്ങൾക്ക് ഗിഫ്റ്റ് കാർഡ് വാങ്ങുന്നയാളെ/റിഡീമറെ ബന്ധപ്പെടാം.
PhonePe റിവാർഡ്സ് പ്രോഗ്രാം
PhonePe, കാലാകാലങ്ങളിൽ, ഉപയോക്താക്കൾക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ റിഡീം ചെയ്യാൻ കഴിയുന്ന ഒരു റിവാർഡിന്റെ രൂപത്തിൽ അവർക്ക് ഇൻസെന്റീവുകൾ നൽകിയേക്കാം.
ഇതുമായി ബന്ധപ്പെട്ട് PhonePe ഉപയോഗിക്കാൻ സമ്മതിക്കുന്നതിലൂടെ, PhonePe സേവനങ്ങളുടെ ഒരു ഉപയോക്താവ് താഴെ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു:
- PhonePe കാലാകാലങ്ങളിൽ തീരുമാനിക്കുന്ന അതിന്റെ ആന്തരിക നയങ്ങൾ അനുസരിച്ച് ഉപയോക്താക്കൾക്ക് റിവാർഡുകൾ നൽകാനുള്ള അവകാശം PhonePe-ൽ നിക്ഷിപ്തമാണ്.
- ക്യാഷ്ബാക്ക് റിവാർഡുകൾക്കായി, ക്യാഷ്ബാക്ക് നൽകുന്നതിനും ഉപയോഗത്തിനും ബാധകമായ എല്ലാ PhonePe നിബന്ധനകളും വ്യവസ്ഥകളും തുടർന്നും ബാധകമായിരിക്കും (സൂചന: PhonePe നിബന്ധനകളും വ്യവസ്ഥകളും എന്നതിൽ ‘ക്യാഷ്ബാക്ക് / വാലറ്റ് ബാലൻസ് പരിധി’).
- സംശയാസ്പദമായതോ വഞ്ചനാപരമായതോ ആയ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ PhonePe കണ്ടെത്തുകയാണെങ്കിൽ, ഒരു അറിയിപ്പും/സൂചനയും കൂടാതെ ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് (റീഡീം ചെയ്യുന്നതിന് മുൻപോ ശേഷമോ) റിവാർഡുകൾ പിൻവലിക്കാനുള്ള അവകാശം PhonePe-ൽ നിക്ഷിപ്തമാണ്.
- PhonePe ഒരു റിവാർഡ് നൽകിയതിന് ശേഷം, ഒരു ഉപയോക്താവ് അത്തരം റിവാർഡ് ക്ലെയിം ചെയ്യേണ്ടതുണ്ട് (ഉദാ: റിവാർഡ് സ്ക്രാച്ച് ചെയ്യുന്നതിലൂടെ). സ്ക്രാച്ച് കാർഡ് അനുവദിക്കുന്നത്/നൽകുന്നത് മുതൽ മുപ്പത് (30) കലണ്ടർ ദിവസങ്ങൾക്കുള്ളിൽ ഒരു ഉപയോക്താവ് ക്ലെയിം ചെയ്യാത്ത ഏതൊരു റിവാർഡും അത്തരം ഉപയോക്താവിന് നഷ്‌ടപ്പെടും/റദ്ദാക്കും.
- പ്രതിഫലം ഒരു തരത്തിലും ഉറപ്പ് നൽകുന്നില്ല.
- നിങ്ങൾ ഒരു റിവാർഡ് നേടിയാൽ, റിവാർഡ് തുക നിങ്ങളുടെ PhonePe അക്കൗണ്ടിലേക്ക് PhonePe ഗിഫ്റ്റ് വൗച്ചറായി ക്രെഡിറ്റ് ചെയ്യപ്പെടും.
- നിങ്ങളുടെ അധിക സമ്മതമോ നഷ്ടപരിഹാരമോ ഇല്ലാതെ PhonePe നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പ്രൊമോഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിച്ചേക്കാം.
- ഈ ഓഫർ തമിഴ്‌നാട് സംസ്ഥാനത്തും (തമിഴ്‌നാട് പ്രൈസ് സ്‌കീം (പ്രൊഹിബിഷൻ) ആക്‌ട്, 1979 കാരണം) നിയമപ്രകാരം നിരോധിച്ചിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ലഭ്യമല്ല.
- ഏതൊരു ഓഫറിലും ഉപഭോക്താക്കളുടെ പങ്കാളിത്തത്തിലൂടെ, ഓരോ ഓഫറുമായും ബന്ധപ്പെട്ട പൂർണ്ണമായ നിബന്ധനകളും വ്യവസ്ഥകളും അവർ മനസ്സിലാക്കുന്നതായും അംഗീകരിക്കുന്നതായും കണക്കാക്കും.
റിവാർഡുകൾ (ക്യാഷ്ബാക്ക്) പരിധി
ക്യാഷ്ബാക്കിന് അർഹതയുണ്ടെങ്കിൽ, PhonePe ഗിഫ്റ്റ് വൗച്ചറായി അത് സ്വീകരിക്കാൻ നിങ്ങൾ സമ്മതിക്കുന്നു.
PhonePe ഗിഫ്റ്റ് വൗച്ചറുകൾക്ക് 1 വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും, കൂടാതെ ഒരു ഗിഫ്റ്റ് വൗച്ചറിന് 10,000 രൂപ എന്ന പരമാവധി പരിധിക്ക് വിധേയമായിരിക്കും. നിങ്ങളുടെ വൗച്ചറുകളുടെ സാധുതാ കാലയളവ് PhonePe-യുടെ വിവേചനാധികാരത്തിൽ നീട്ടാനുള്ള അവകാശം PhonePe-ൽ നിക്ഷിപ്തമാണ്.
മൊത്തത്തിലുള്ള ബാധകമായ പരിധിക്കുള്ളിൽ അധിക തുക പരിധികൾ ഏർപ്പെടുത്താനുള്ള അവകാശം PhonePe-ൽ നിക്ഷിപ്തമാണ്.
PhonePe കാലാകാലങ്ങളിൽ തീരുമാനിക്കുന്ന ആന്തരിക നയമനുസരിച്ച് ഓഫറുകളും അനുബന്ധ ആനുകൂല്യങ്ങളും നൽകാനുള്ള അവകാശം PhonePe-ൽ നിക്ഷിപ്തമാണ്.
എന്റെ ഇടപാടിന്റെ റീഫണ്ട്/റദ്ദാക്കൽ സാഹചര്യത്തിൽ എന്ത് സംഭവിക്കും?
എന്തെങ്കിലും റദ്ദാക്കലുകൾ ഉണ്ടായാൽ, ഇടപാടിന് നൽകിയ ക്യാഷ്ബാക്ക്, ഗിഫ്റ്റ് വൗച്ചർ ബാലൻസായി, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാനാകാത്ത വിധത്തിൽ, തുടരുകയും ചെയ്യും. ഇത് PhonePe-യിൽ ഉപയോഗിക്കുന്നത് തുടരാം (റീചാർജുകൾ, ബിൽ പേയ്‌മെന്റുകൾ മുതലായവയ്ക്ക്)
ക്യാഷ്ബാക്ക് കുറച്ച റീഫണ്ട് ചെയ്ത തുക പേയ്മെന്റ് നടത്തുമ്പോൾ ഉപയോഗിച്ച ഫണ്ടുകളുടെ ഉറവിടത്തിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യപ്പെടും.
PhonePe പങ്കാളി പ്ലാറ്റ്‌ഫോമുകളിലെ/സ്റ്റോറുകളിലെ റീചാർജുകൾ, ബിൽ പേയ്‌മെന്റുകൾ, പേയ്‌മെന്റുകൾ എന്നിവയ്‌ക്ക് ക്യാഷ്ബാക്ക് ഗിഫ്റ്റ് വൗച്ചർ ഉപയോഗിക്കാം.
ക്യാഷ്ബാക്ക് ഗിഫ്റ്റ് വൗച്ചർ ഏതെങ്കിലും ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനോ മറ്റ് ഉപഭോക്താക്കൾക്ക് കൈമാറാനോ കഴിയില്ല.
PhonePe-യിൽ വിതരണം ചെയ്യുന്ന എല്ലാ ഓഫറുകളിലും ഒരു സാമ്പത്തിക വർഷത്തിൽ (അതായത് ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) ഒരു ഉപയോക്താവിന് പരമാവധി INR 9,999 വരെ നേടാനാകും.
ഇ-വൗച്ചർ കോഡ് ദൃശ്യമാകാതിരിക്കുകയും സ്ക്രീനിൽ ഒരു പിശക് സന്ദേശം ദൃശ്യമാകുകയും ചെയ്താൽ എന്ത് സംഭവിക്കും?
സാങ്കേതിക പിശക് കാരണം ഇ-വൗച്ചർ കോഡ് ദൃശ്യമാകാതിരിക്കാനും ഓഫർ ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. പരിഭ്രമിക്കാതിരിക്കുക. ഉപഭോക്തൃ സേവന കേന്ദ്രത്തിലേക്ക് വിളിച്ച്, ഒരു സ്‌ക്രീൻ ഷോട്ട് പങ്കിടുന്നതിലൂടെയോ അല്ലെങ്കിൽ അത് വായിച്ചുകൊണ്ടോ പിശക് സന്ദേശ വിശദാംശങ്ങൾ പങ്കിടുക. നിങ്ങൾക്ക് ഒരു പുതുക്കിയ കോഡ് നൽകും, അല്ലെങ്കിൽ മറ്റൊരു കൂപ്പൺ / തത്തുല്യ ഓഫർ നൽകും.