ഈ ഉടമ്പടി (ചുവടെ നിർവചിച്ചിരിക്കുന്നത്) PhonePe മൊബൈൽ ആപ്ലിക്കേഷന്‍റെയും കൂടാതെ/അല്ലെങ്കിൽ മറ്റേതെങ്കിലും ഓൺലൈൻ പ്ലാറ്റ്‌ഫോം/വെബ്‌സൈറ്റിന്‍റെയും (“വെബ്‌സൈറ്റ്” എന്ന് വിളിക്കപ്പെടുന്നു) ആക്‌സസ്സിനും ഉപയോഗത്തിനും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും സജ്ജീകരിക്കുന്നു. PhonePe പ്രൈവറ്റ് ലിമിറ്റഡ് (ഇനിമുതൽ “കമ്പനി”/ “PhonePe” എന്ന് വിളിക്കപ്പെടുന്നു), ആണ് ഇത് നിയന്ത്രിക്കുന്നത്. ഇത് ഇന്ത്യയിലെ നിയമങ്ങൾക്ക് കീഴിൽ സംയോജിപ്പിച്ച് കമ്പനി ആക്റ്റ്, 1956 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ ക്രെഡിറ്റ് കാർഡ് വിതരണ നിബന്ധനകളും വ്യവസ്ഥകളും (“കരാർ” എന്ന് പരാമർശിച്ചിരിക്കുന്നു), ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 പ്രകാരമുള്ള ഒരു ഇലക്ട്രോണിക് റെക്കോർഡാണ്. ഈ ഇലക്ട്രോണിക് റെക്കോർഡ് ഒരു കമ്പ്യൂട്ടർ സംവിധാനമാണ് ജനറേറ്റ് ചെയ്യുന്നത്. അതിനാൽ ഇതിൽ ഫിസിക്കൽ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ ആവശ്യമില്ല. ഈ വെബ്‌സൈറ്റിലേക്കുള്ള പ്രവേശനത്തിനോ ഉപയോഗത്തിനോ ആവശ്യമായ സൂക്ഷ്മത പാലിക്കുന്നതിനായുള്ള ഇൻഫർമേഷൻ ടെക്‌നോളജി (ഇടനിലക്കാരുടെ മാർഗ്ഗനിർദ്ദേശങ്ങൾ) 2011-ലെ റൂൾ 3-ലെ വ്യവസ്ഥകൾക്കനുസൃതമായാണ് ഈ കരാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിലൂടെയോ വെബ്‌സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലൂടെയോ, ഉപയോക്താക്കൾ (ഇനിമുതൽ “നിങ്ങൾ” അല്ലെങ്കിൽ “നിങ്ങളുടെ” എന്ന് വിളിക്കപ്പെടുന്നു) ഈ ഉപയോഗ നിബന്ധനകൾ (“ഉപയോഗ നിബന്ധനകൾ”/ “എഗ്രിമെന്‍റ്”) അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന് സമ്മതിക്കുന്നു. സ്വകാര്യതാ നയവും നിരാകരണവും സഹിതമുള്ള ഈ ഉടമ്പടി, നിങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം ഈ വെബ്‌സൈറ്റ് നൽകുന്ന ഏതെങ്കിലും നിർദ്ദിഷ്ട സേവനത്തിന് ബാധകമായ നിയമങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, നയങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയ്ക്ക് വിധേയമായിരിക്കും. അവ ഈ ഉപയോഗ നിബന്ധനകളിൽ സംയോജിപ്പിച്ചതായി കണക്കാക്കുകയും അവയെ ഈ ഉപയോഗ നിബന്ധനകളുടെ ഭാഗമായി കണക്കാക്കുകയും ചെയ്യും.
ഉപയോഗ നിബന്ധനകളുടെ ഏറ്റവും പുതിയ പതിപ്പ് അവലോകനം ചെയ്യുന്നതിന് ഇടയ്ക്കിടെ ഈ പേജ് പരിശോധിക്കുക. ഞങ്ങൾക്ക് സ്വന്തം വിവേചനാധികാരത്തിൽ മുൻകൂർ അറിയിപ്പ് കൂടാതെ എപ്പോൾ വേണമെങ്കിലും ഉപയോഗ നിബന്ധനകൾ മാറ്റുന്നതിനോ പരിഷ്ക്കരിക്കുന്നതിനോ ഉള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾ തുടർച്ചയായി ഈ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നത് അല്ലെങ്കിൽ ഉപയോഗിക്കുന്നത്, അപ്‌ഡേറ്റ് ചെയ്‌തതോ പരിഷ്‌കരിച്ചതോ ആയ ഉപയോഗ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നു എന്ന് അർത്ഥമാക്കുന്നു.
ഈ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഇവിടെ അടങ്ങിയിരിക്കുന്ന നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുമ്പോൾ, ഇവിടെ നിർവചിച്ചിരിക്കുന്ന ഉദ്ദേശ്യത്തിനായി നിങ്ങളും കമ്പനിയും തമ്മിലുള്ള കരാർ രൂപീകരിക്കുന്നു.
1. സേവനങ്ങളുടെ വിവരണവും സ്വീകാര്യതയും
- PhonePe, അതിന്‍റെ പങ്കാളികളായ ധനകാര്യ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡ് സൗകര്യം (മൊത്തം “സേവനം(കൾ)“), ഉൾപ്പെടെ (എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല) ചില സാമ്പത്തിക ഉൽപ്പന്നങ്ങളിലേക്ക്/സേവനങ്ങളിലേക്ക് നിങ്ങൾക്ക് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.
- PhonePe അതിന്‍റെ പ്ലാറ്റ്‌ഫോമിലൂടെ, കൂടാതെ/അല്ലെങ്കിൽ അഫിലിയേറ്റ് പ്ലാറ്റ്‌ഫോമിലൂടെ പങ്കാളികളായ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും പങ്കാളിത്തത്തോടെ ക്രെഡിറ്റ് കാർഡ് വിതരണ സേവനങ്ങൾ വാഗ്ദാനം ചെയ്യും.
- മുകളിൽ പറഞ്ഞ സേവനങ്ങൾ വാണിജ്യപരമായ പ്രയത്നത്തിന്‍റെ അടിസ്ഥാനത്തിലാണ് നൽകിയിരിക്കുന്നത്, മുകളിൽ സൂചിപ്പിച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിങ്ങളുടെ പങ്കാളിത്തം പൂർണ്ണമായും നിങ്ങളുടെ താല്പര്യത്തിനും സമ്മതത്തിനും അനുസരിച്ചാണെന്ന് നിങ്ങൾ സമ്മതിക്കുന്നു.
- കാലാകാലങ്ങളിൽ നിങ്ങൾ തുടർച്ചയായി സേവനങ്ങൾ ഉപയോഗിക്കുന്നത്, ഉപയോഗ നിബന്ധനകളിൽ വരുന്ന അപ്‌ഡേറ്റുകളും പരിഷ്‌ക്കരണങ്ങളും നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു എന്ന് അർത്ഥമാക്കുന്നു. ഇവിടെ നിർവചിച്ചിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് ഈ കരാർ അവസാനിപ്പിക്കുന്നത് വരെ നിങ്ങൾ ഈ ഉടമ്പടിയിൽ തുടരാൻ ബാധ്യസ്ഥരായിരിക്കും.
- ക്രെഡിറ്റ് കാർഡ് അപേക്ഷാ വേളയിൽ നിങ്ങൾ നൽകിയ വിവരങ്ങൾ / രേഖകൾ / വിശദാംശങ്ങൾ എന്നിവ ആപ്ലിക്കേഷൻ പ്രോസസ് ചെയ്യുന്നതിനായി PhonePe അതിന്റെ പങ്കാളികളായ ബാങ്കുകളുമായി പങ്കിടും.
- ഉപഭോക്താവിന്‍റെ KYC കൂടാതെ/അല്ലെങ്കിൽ മറ്റ് രേഖകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നതിന്‍റെ ഉത്തരവാദിത്തം പങ്കാളികളായ ബാങ്കുകൾക്ക് മാത്രമായിരിക്കും. അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് അവരുമായി കൂടുതൽ വിവരങ്ങൾ / രേഖകൾ / വിശദാംശങ്ങൾ പങ്കിടേണ്ടത് ആവശ്യമായി വന്നേക്കാം.
- പങ്കാളികളായ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആയിരിക്കും അപേക്ഷയുടെ മൂല്യനിർണ്ണയം നടത്തുന്നത്. ഈ അപേക്ഷ അംഗീകരിക്കുന്നതും നിരസിക്കുന്നതും അവരുടെ സ്വന്തം വിവേചനാധികാരത്തിൽ ആയിരിക്കും.
- ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്നതിനുള്ള കൂടാതെ/അല്ലെങ്കിൽ ഇഷ്യൂവിന് ശേഷമുള്ള പിന്തുണ നൽകുന്നതിനുള്ള ഉത്തരവാദിത്തം PhonePe ഏറ്റെടുക്കില്ല.
- കാർഡ് ഇഷ്യൂ ചെയ്യുന്നതിനോ പരിപാലിക്കുന്നതിനോ ഉള്ള ഏതെങ്കിലും ഫീസോ ചാർജുകളോ ഇഷ്യൂ ചെയ്യുന്ന പങ്കാളി ബാങ്ക് നേരിട്ട് ഈടാക്കും.
- കാർഡ് ഇഷ്യൂ ചെയ്തുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് അവരുടെ Rupay ക്രെഡിറ്റ് കാർഡുകൾ UPI-യുമായി ലിങ്ക് ചെയ്യാനും കഴിയും. നിബന്ധനകളും വ്യവസ്ഥകളും ഇവിടെ കാണാനാകും.
- നിങ്ങൾ തിരഞ്ഞെടുത്ത സേവനങ്ങളുമായി സഹകരിച്ച് നിങ്ങൾക്ക് വിവിധ മൂല്യവർദ്ധിത സേവനങ്ങൾ നൽകുന്നതിന് വിവിധ സേവനങ്ങൾ / റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യുന്നതിനും കൂടാതെ/അല്ലെങ്കിൽ സമാന സേവനങ്ങൾക്കായി സംയുക്ത വിപണന ആവശ്യങ്ങൾക്കായി / ഓഫറുകൾക്കായി അതിന്‍റെ ഗ്രൂപ്പ് കമ്പനികൾ, പങ്കാളികളായ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, മറ്റ് മൂന്നാം കക്ഷികൾ എന്നിവരുമായി നിങ്ങളുടെ വിവരങ്ങൾ പങ്കിടാൻ നിങ്ങൾ കമ്പനിയെ അധികാരപ്പെടുത്തുന്നു.
- സേവന അപ്‌ഡേറ്റുകൾ, വിവരങ്ങൾ/പ്രമോഷണൽ ഇമെയിലുകൾ കൂടാതെ/അല്ലെങ്കിൽ ഉൽപ്പന്ന അറിയിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട് കമ്പനിയിൽ നിന്നോ അതിന്റെ മൂന്നാം കക്ഷി വെണ്ടർമാരിൽ നിന്നോ/ബിസിനസ് പങ്കാളികളിൽ നിന്നോ/മാർക്കറ്റിംഗ് അഫിലിയേറ്റുകളിൽ നിന്നോ ഇമെയിലുകൾ, ടെലിഫോൺ കൂടാതെ/അല്ലെങ്കിൽ SMS വഴി ആശയവിനിമയങ്ങൾ സ്വീകരിക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
- ഈ സാഹചര്യത്തിൽ, ഈ മൊബൈൽ നമ്പർ TRAI നിയന്ത്രണങ്ങൾക്ക് കീഴിൽ DND/NCPR ലിസ്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽപ്പോലും, നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ എല്ലാ ആശയവിനിമയങ്ങളും സ്വീകരിക്കാമെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ആ ആവശ്യത്തിനായി, ഏതെങ്കിലും മൂന്നാം കക്ഷി സേവന ദാതാവ് അല്ലെങ്കിൽ ഏതെങ്കിലും അഫിലിയേറ്റ്, അതിന്‍റെ ഗ്രൂപ്പ് കമ്പനികൾ, അംഗീകൃത ഏജന്റുമാർ എന്നിവരുമായി വിവരങ്ങൾ പങ്കിടാൻ/വെളിപ്പെടുത്താൻ നിങ്ങൾ കമ്പനിയെ അധികാരപ്പെടുത്തുന്നു.
- ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും, തർക്കങ്ങൾ പരിഹരിക്കുന്നതിനും, സേവനങ്ങൾ നൽകുന്നതിനായി ഞങ്ങളുടെ കരാറുകൾ നടപ്പിലാക്കുന്നതിനും കമ്പനി നിങ്ങളുടെ വിവരങ്ങൾ നിലനിർത്തുകയും ഉപയോഗിക്കുകയും ചെയ്യും.
- പങ്കാളികളായ ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ ഇഷ്യു/ഓഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് PhonePe വാറന്റിയോ ഗ്യാരണ്ടിയോ നൽകുന്നില്ല.
2. ലൈസൻസും വെബ്സൈറ്റ് ആക്സസും
സേവനങ്ങളിൽ നിലനിൽക്കുന്ന ഏതെങ്കിലും ബൗദ്ധിക സ്വത്തവകാശം ഉൾപ്പെടെ (ആ അവകാശങ്ങൾ രജിസ്റ്റർ ചെയ്‌താലും ഇല്ലെങ്കിലും) എല്ലാ നിയമപരമായ അവകാശങ്ങളും ശീർഷകവും സേവനങ്ങളിലുള്ള താൽപ്പര്യവും PhonePe-യ്‌ക്ക് ഉണ്ടെന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. കമ്പനി രഹസ്യാത്മകമായി വച്ചിരിക്കുന്ന വിവരങ്ങൾ സേവനങ്ങളിൽ അടങ്ങിയിരിക്കാമെന്നും കമ്പനിയുടെ മുൻകൂർ രേഖാമൂലമുള്ള സമ്മതമില്ലാതെ അത്തരം വിവരങ്ങൾ നിങ്ങൾ വെളിപ്പെടുത്തില്ല എന്നും നിങ്ങൾ അംഗീകരിക്കുന്നു. വെബ്‌സൈറ്റിന്‍റെ “കാഴ്ചയും അനുഭവവും” (ഉദാ. ടെക്സ്റ്റ്, ഗ്രാഫിക്സ്, ഇമേജുകൾ, ലോഗോകൾ, ബട്ടൺ ഐക്കണുകൾ), ഫോട്ടോഗ്രാഫുകൾ, എഡിറ്റോറിയൽ ഉള്ളടക്കം, അറിയിപ്പുകൾ, സോഫ്റ്റ്വെയർ, മറ്റ് മെറ്റീരിയലുകൾ എന്നിവയുൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ കമ്പനിയുടെ/അല്ലെങ്കിൽ അതിന്റെ മൂന്നാം കക്ഷി സേവന ദാതാക്കളുടെ/അവരുടെ ലൈസൻസർമാർരുടെ ഉടമസ്ഥതയിൽ / ലൈസൻസിന് കീഴിൽ ഉള്ളതാണ്. അവർ അവ ബാധകമായ പകർപ്പവകാശത്തിന്, വ്യാപാരമുദ്രയ്ക്ക്, മറ്റ് നിയമങ്ങൾക്ക് കീഴിൽ പരിരക്ഷിക്കുന്നു.
വെബ്‌സൈറ്റും അതിന്‍റെ സേവനങ്ങളും ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും കമ്പനി നിങ്ങൾക്ക് പരിമിതമായ ലൈസൻസ് നൽകുന്നു. മറ്റൊരു വ്യക്തിയുടെയോ വെണ്ടറുടെയോ മറ്റേതെങ്കിലും മൂന്നാം കക്ഷിയുടെയോ പ്രയോജനത്തിനായി ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതോ പകർത്തുന്നതോ അല്ലെങ്കിൽ ഏതെങ്കിലും സോഴ്സ് കോഡിൽ നിന്ന് ഒരു ഡെറിവേറ്റീവ് വർക്ക് സൃഷ്ടിക്കുക, പരിഷ്ക്കരിക്കുക, റിവേഴ്സ് എഞ്ചിനീയർ ചെയ്യുക, റിവേഴ്സ് അസംബ്ൾ ചെയ്യുക അല്ലെങ്കിൽ ഏതെങ്കിലും സോഴ്സ് കോഡ് കണ്ടുപിടിക്കാൻ ശ്രമിക്കുക, വിൽക്കുക, അസൈൻ ചെയ്യുക, സബ്‍ലൈസൻസ് നൽകുക, സേവനങ്ങളിലെ ഏതെങ്കിലും അവകാശത്തിൽ സുരക്ഷാ താൽപ്പര്യം നൽകുക അല്ലെങ്കിൽ കൈമാറുക തുടങ്ങിയവ ഈ ലൈസൻസിൽ ഉൾപ്പെടുന്നില്ല. നിങ്ങളുടെ ഏതെങ്കിലും അനധികൃത ഉപയോഗം നിങ്ങൾക്ക് നൽകിയ അനുമതിയോ ലൈസൻസോ അവസാനിപ്പിക്കാൻ കാരണമാകും.
വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യില്ല എന്ന് സമ്മതിക്കുന്നു: (i) ഏതെങ്കിലും വാണിജ്യ ആവശ്യത്തിനായി ഈ വെബ്‌സൈറ്റോ അതിലെ ഉള്ളടക്കങ്ങളോ ഉപയോഗിക്കുക; (ii) ഊഹക്കച്ചവടമോ വ്യാജമോ വഞ്ചനാപരമോ ആയ ഇടപാട് അല്ലെങ്കിൽ ഡിമാൻഡ് പ്രതീക്ഷിച്ച് ഏതെങ്കിലും ഇടപാട് നടത്തുക; (iii) ഞങ്ങളുടെ എക്സ്പ്രസ് രേഖാമൂലമുള്ള അനുമതിയില്ലാതെ ഏതെങ്കിലും റോബോട്ട്, സ്പൈഡർ, സ്ക്രാപ്പർ, അല്ലെങ്കിൽ മറ്റ് ഓട്ടോമേറ്റഡ് മാർഗങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും മാനുവൽ പ്രോസസ്സ് ഉപയോഗിച്ച് ഈ വെബ്‌സൈറ്റിന്‍റെ ഏതെങ്കിലും ഉള്ളടക്കമോ വിവരങ്ങളോ ആക്‌സസ് ചെയ്യുക, നിരീക്ഷിക്കുക അല്ലെങ്കിൽ പകർത്തുക; (iv) ഈ വെബ്‌സൈറ്റിലെ ഏതെങ്കിലും ഒഴിവാക്കൽ തലക്കെട്ടുകളിലെ നിയന്ത്രണങ്ങൾ ലംഘിക്കുകയോ അല്ലെങ്കിൽ ഈ വെബ്‌സൈറ്റിലേക്കുള്ള ആക്‌സസ് തടയുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ ഉപയോഗിക്കുന്ന മറ്റ് നടപടികളെ മറികടക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക; (v) ഞങ്ങളുടെ ഇൻഫ്രാസ്ട്രക്ചറിൽ യുക്തിരഹിതമായതോ ആനുപാതികമല്ലാത്തതോ ആയ വലിയ ഭാരം ചുമത്തുന്നതോ അല്ലെങ്കിൽ അടിച്ചേൽപ്പിക്കുന്നതോ ആയ ഏതെങ്കിലും നടപടി സ്വീകരിക്കുക; (vi) ഞങ്ങളുടെ വ്യക്തമായ രേഖാമൂലമുള്ള അനുമതിയില്ലാതെ ഏതെങ്കിലും ആവശ്യത്തിനായി ഈ വെബ്‌സൈറ്റിന്‍റെ ഏതെങ്കിലും ഭാഗത്തേക്ക് (പരിമിതികളില്ലാതെ, ഏതെങ്കിലും സേവനത്തിനായുള്ള വാങ്ങൽ പാത ഉൾപ്പെടെ) ഡീപ് ലിങ്ക് ചെയ്യുക; അല്ലെങ്കിൽ (vii) “ഫ്രെയിം”, “മിറർ” അല്ലെങ്കിൽ ഈ വെബ്‌സൈറ്റിന്‍റെ ഏതെങ്കിലും ഭാഗം മറ്റേതെങ്കിലും വെബ്‌സൈറ്റിലേക്ക് ഞങ്ങളുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ സംയോജിപ്പിക്കുക അല്ലെങ്കിൽ (viii) ഏതെങ്കിലും വഞ്ചനാപരമായ ആപ്ലിക്കേഷനുകൾ ആരംഭിക്കുക അല്ലെങ്കിൽ കമ്പനി/പങ്കാളി ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷി(കൾ) എന്നിവയിൽ ഏതെങ്കിലും വഞ്ചന നടത്താൻ വെബ്‌സൈറ്റ് ഉപയോഗിക്കുക.
3. സ്വകാര്യതാ നയം
വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ സമ്മതം നൽകുന്നു. നിങ്ങൾ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുമ്പോൾ കമ്പനി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഈ സ്വകാര്യതാ നയം വിശദീകരിക്കുന്നു.
4. നിങ്ങളുടെ രജിസ്ട്രേഷൻ/അക്കൗണ്ട്
വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെയും ഞങ്ങളുമായി സൈൻ അപ്പ് ചെയ്യുന്നതിലൂടെയും, ഒരു കരാറിൽ ഏർപ്പെടാനുള്ള നിയമപരമായ പ്രായം നിങ്ങൾക്ക് ഉണ്ടെന്നും ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഇന്ത്യയുടെ നിയമങ്ങളോ മറ്റേതെങ്കിലും പ്രസക്തമായ അധികാരപരിധിയോ നിങ്ങളെ വിലക്കിയിട്ടില്ലെന്നും നിങ്ങൾ സ്ഥിരീകരിക്കുന്നു. നിങ്ങളുടെ വെബ്‌സൈറ്റിന്‍റെ ഉപയോഗം യഥാർത്ഥ ആവശ്യത്തിന് വേണ്ടി മാത്രമുള്ളതാണ്. പിന്നീട്, ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും പരിമിതികളും ഉൾപ്പെടെ, ഈ വ്യക്തികൾ അവരുടെ പേരിൽ നടത്തിയ വാങ്ങലുകളുമായി ബന്ധപ്പെട്ട ഉപയോഗ നിബന്ധനകളെക്കുറിച്ചും സ്വകാര്യതാ നയത്തെക്കുറിച്ചും അവരെ അറിയിച്ചിട്ടുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കും.
നിങ്ങളുടെ ലോഗിൻ ഐഡിയുമായി സംയോജിപ്പിച്ച് (തിരഞ്ഞെടുത്ത പ്രസക്തമായ സേവനം അനുസരിച്ച്) സേവനത്തിലേക്ക് പ്രവേശനം നൽകുന്ന നിങ്ങളുടെ പാസ്‌വേഡിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടത് നിങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തമാണെന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു, നിങ്ങളുടെ ലോഗിൻ ഐഡി, പാസ്‌വേഡ്, നിങ്ങൾ നൽകുന്ന ഏതെങ്കിലും മൊബൈൽ നമ്പർ, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ ഒരുമിച്ച് ചേർത്ത് നിങ്ങളുടെ “രജിസ്‌ട്രേഷൻ വിവരങ്ങൾ” രൂപപ്പെടുത്തുന്നു. നിങ്ങളുടെ ലോഗിൻ ഐഡിയുടെയും പാസ്‌വേഡിന്‍റെയും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അക്കൗണ്ടിലൂടെയോ പാസ്‌വേഡിലൂടെയോ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങൾ ഉത്തരവാദിയായിരിക്കും എന്ന് നിങ്ങൾ സമ്മതിക്കുന്നു. ഇക്കാരണത്താൽ, ഓരോ സെഷന്‍റെയും അവസാനം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാൻ നിർദ്ദേശിക്കുന്നു. നിങ്ങളുടെ അക്കൗണ്ടിന്റെ ഏതെങ്കിലും അനധികൃത ഉപയോഗത്തെക്കുറിച്ചോ സുരക്ഷാ ലംഘനത്തെക്കുറിച്ചോ കമ്പനിയെ ഉടനടി അറിയിക്കാമെന്നും നിങ്ങൾ സമ്മതിക്കുന്നു. കമ്പനിയുടേതെന്ന് നേരിട്ട് ആരോപിക്കാവുന്ന കാരണങ്ങളാൽ മാത്രമാണ് ഇത്തരം അനധികൃത ആക്‌സസ് സംഭവിച്ചതെന്ന് തെളിയിക്കപ്പെടാത്തിടത്തോളം, ഏതെങ്കിലും അനധികൃത ഉപയോഗത്തിനോ ആക്‌സസിനോ കമ്പനി ഉത്തരവാദിയായിരിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
നിങ്ങളെക്കുറിച്ചുള്ള സത്യവും കൃത്യവും നിലവിലുള്ളതും പൂർണ്ണവുമായ വിവരങ്ങൾ നൽകാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. കമ്പനി മുഖേനയോ അതിലൂടെ നൽകുന്ന സേവനങ്ങളിലോ നിങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതിനാൽ, അവയിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് ഉടനടി അറിയിക്കാമെന്നും / അപ്‌ഡേറ്റ് ചെയ്യാമെന്നും അത് എല്ലായ്‌പ്പോഴും കാലികവും കൃത്യവുമായി സൂക്ഷിക്കാം എന്നും നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. നിങ്ങൾ തെറ്റായ ഐഡന്‍റിറ്റി നൽകില്ല അല്ലെങ്കിൽ വെബ്‌സൈറ്റിലേക്കോ സേവനങ്ങളുടെ ഉപയോഗത്തിലേക്കോ നിയമവിരുദ്ധമായ പ്രവേശനം നടത്താൻ ശ്രമിക്കില്ല എന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന സേവനങ്ങൾ വാങ്ങുന്നതിനും/ഉപയോഗിക്കുന്നതിനും അധിക നിബന്ധനകളും വ്യവസ്ഥകളും ബാധകമാകും. ഈ അധിക നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക.
5. കസ്റ്റമർ ഡ്യൂ ഡിലിജൻസ് ആവശ്യകതകൾ (CDD)
വെബ്‌സൈറ്റിലൂടെ ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തുന്നതിന്, ഞങ്ങളുടെ പങ്കാളികളായ ധനകാര്യ സ്ഥാപനങ്ങൾ ക്ലയന്‍റ്/കസ്റ്റമർ ഡ്യൂ ഡിലിജൻസ് പരിശോധിക്കുന്നവരെ ഏൽപ്പിക്കുകയും KYC-ക്ക് ആവശ്യമായ വിവരങ്ങൾ തേടുകയും ചെയ്യുമെന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അഭ്യർത്ഥന മുന്നോട്ട് കൊണ്ടുപോകുമ്പോൾ വായ്പ/ക്രെഡിറ്റ് കാർഡ്/മ്യൂച്വൽ ഫണ്ട്, മറ്റ് സാമ്പത്തിക ഉൽപന്ന ആവശ്യങ്ങൾ എന്നിവ ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ബാധകമായ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (“PMLA”) അനുസൃതമായി, ഒരു ഉപഭോക്താവെന്ന നിലയിൽ അത് നിങ്ങൾ നൽകേണ്ടതുണ്ട്. ഓരോ പുതിയ ഉപഭോക്താവിന്‍റെയും/യൂസറിന്‍റെയും ഐഡന്‍റിറ്റി ഉറപ്പാക്കുന്നതിന് നിങ്ങളും ബാങ്കും/ധനകാര്യ സ്ഥാപനവും തമ്മിലുള്ള ബന്ധത്തിന്‍റെ സ്വഭാവം കണ്ടെത്താനും ഞങ്ങളുടെ പങ്കാളികളായ ധനകാര്യ സ്ഥാപനങ്ങൾ മതിയായ വിവരങ്ങൾ തേടിയേക്കാം. ബാധകമായ PMLA നിയമത്തിന് കീഴിലുള്ള ആവശ്യകതകൾക്ക് അനുസൃതമായി കസ്റ്റമർ ഡ്യൂ ഡിലിജൻസ് ആവശ്യകതകളുമായി ബന്ധപ്പെട്ട്, സ്വന്തം താല്പര്യപ്രകാരം കമ്പനിക്ക് മെച്ചപ്പെടുത്തിയ ഡ്യൂ ഡിലിജൻസ് സ്വീകരിക്കാൻ കഴിയുമെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വിവരങ്ങൾ/ഡാറ്റ/വിശദാംശങ്ങൾ കമ്പനി ധനകാര്യ സ്ഥാപനങ്ങളുമായി പങ്കിടാം എന്ന് നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. ധനകാര്യ സ്ഥാപനത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ വിവരങ്ങൾ/ഡാറ്റ/വിശദാംശങ്ങൾ നൽകുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, നിങ്ങൾക്ക് ഉൽപ്പന്നം/സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞേക്കില്ല. KYC, കസ്റ്റമർ ഡ്യൂ ഡിലിജൻസ് എന്നിവ നടത്തുന്നത് ധനകാര്യ സ്ഥാപനങ്ങൾ മാത്രമാണ്. അതിന് കമ്പനിക്ക് ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കില്ല. ഉൽപ്പന്നങ്ങളും സേവനങ്ങളും ധനകാര്യ സ്ഥാപനങ്ങൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അപേക്ഷ നിരസിക്കുക, ധനകാര്യ സ്ഥാപനങ്ങൾ ഉൽപ്പന്നം/സേവനങ്ങൾ ഇഷ്യൂ ചെയ്യുന്നതിനുള്ള നിഷേധം/കാലതാമസം, ഉൽപ്പന്നങ്ങൾ/സേവനങ്ങൾ എന്നിവയുടെ ഇഷ്യുവിന് ശേഷമുള്ള ഉപയോഗം/സേവനം എന്നിവയ്ക്ക് കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കില്ല.
6. യോഗ്യത
നിങ്ങൾ 18 (പതിനെട്ട്) വയസ്സിന് മുകളിലുള്ള ഇന്ത്യൻ താമസക്കാരനാണെന്നും കമ്പനി വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ, 1872-ലെ ഇന്ത്യൻ കോൺട്രാക്ട് ആക്ട് പ്രകാരം വ്യക്തമാക്കിയിട്ടുള്ള കരാറിൽ ഏർപ്പെടാനുള്ള ശേഷിയുണ്ടെന്നും നിങ്ങൾ പ്രഖ്യാപിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.
7. സമർപ്പിച്ച ഉള്ളടക്കം
വെബ്‌സൈറ്റിലെ ഡാറ്റയും വിവരങ്ങളും ഉൾപ്പെടെ ഏതെങ്കിലും ഉള്ളടക്കം നിങ്ങൾ പങ്കിടുകയോ സമർപ്പിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ വെബ്‌സൈറ്റിൽ പോസ്റ്റുചെയ്യുന്ന എല്ലാ ഉള്ളടക്കത്തിന്‍റെയും പൂർണ ഉത്തരവാദിത്തം നിങ്ങൾക്കാണെന്ന് നിങ്ങൾ സമ്മതിക്കുന്നു. വെബ്‌സൈറ്റിലോ അതിലൂടെയോ ലഭ്യമാക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഉള്ളടക്കത്തിന് കമ്പനി ഉത്തരവാദിയായിരിക്കില്ല. കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തിൽ, അത്തരം ഉള്ളടക്കം സേവനങ്ങളിൽ ഉൾപ്പെടുത്തിയേക്കാം (പൂർണ്ണമായോ ഭാഗികമായോ അല്ലെങ്കിൽ പരിഷ്കരിച്ച രൂപത്തിൽ). വെബ്‌സൈറ്റിൽ നിങ്ങൾ സമർപ്പിക്കുന്നതോ ലഭ്യമാക്കുന്നതോ ആയ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം, അത്തരം മെറ്റീരിയലുകൾ അല്ലെങ്കിൽ അത്തരം ഉള്ളടക്കത്തിന്റെ ഏതെങ്കിലും ഭാഗം ഉപയോഗിക്കാനും പകർത്താനും, വിതരണം ചെയ്യാനും, പൊതുവായി പ്രദർശിപ്പിക്കാനും, പരിഷ്‌ക്കരിക്കാനും ഡെറിവേറ്റീവ് വർക്കുകൾ സൃഷ്‌ടിക്കാനും സബ്‌ലൈസൻസ് നൽകാനും നിങ്ങൾ കമ്പനിക്ക് ശാശ്വതവും, മാറ്റാനാകാത്തതും, അവസാനിപ്പിക്കാനാവാത്തതും, ലോകമെമ്പാടും ഉപയോഗിക്കാവുന്നതും, റോയൽറ്റി രഹിതവും എക്സ്ക്ലൂസീവ് അല്ലാത്തതും ആയ ലൈസൻസ് നൽകുന്നു. നിങ്ങൾ സമർപ്പിക്കുന്ന ഉള്ളടക്കത്തിന്‍റെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്കാണെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഈ വെബ്‌സൈറ്റിലേക്കോ അതിൽ നിന്നോ നിങ്ങൾ ഇനിപ്പറയുന്നവ പോസ്റ്റ് ചെയ്യാനോ പ്രക്ഷേപണം ചെയ്യാനോ പാടില്ല: (i) നിയമവിരുദ്ധമോ, ഭീഷണിപ്പെടുത്തുന്നതോ, അപകീർത്തികരമോ, അശ്ലീലമോ, അല്ലെങ്കിൽ പരസ്യത്തിന്‍റെയും കൂടാതെ/അല്ലെങ്കിൽ സ്വകാര്യതയുടെയും അവകാശങ്ങൾ ലംഘിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും നിയമം ലംഘിക്കുന്നതോ ആയ ഏതെങ്കിലും മെറ്റീരിയൽ അല്ലെങ്കിൽ ഉള്ളടക്കം; (ii) ഏതെങ്കിലും വാണിജ്യ വസ്‌തുക്കൾ അല്ലെങ്കിൽ ഉള്ളടക്കം (ഫണ്ടുകളുടെ അഭ്യർത്ഥന, പരസ്യംചെയ്യൽ അല്ലെങ്കിൽ ഏതെങ്കിലും ചരക്കിന്‍റെയോ സേവനങ്ങളുടെയോ വിപണനം ഉൾപ്പെടെ (എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല); (iii) ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഏതെങ്കിലും പകർപ്പവകാശം, വ്യാപാരമുദ്ര, പേറ്റന്റ് അവകാശം അല്ലെങ്കിൽ മറ്റ് ഉടമസ്ഥാവകാശം എന്നിവ ലംഘിക്കുന്ന, ദുരുപയോഗം ചെയ്യുന്ന അല്ലെങ്കിൽ ലംഘിക്കുന്ന ഏതെങ്കിലും മെറ്റീരിയൽ അല്ലെങ്കിൽ ഉള്ളടക്കം. മേൽപ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഏതെങ്കിലും ലംഘനത്തിന്‍റെ ഫലമായുണ്ടാകുന്ന ഏതെങ്കിലും നാശനഷ്ടങ്ങൾക്ക് അല്ലെങ്കിൽ ഈ വെബ്‌സൈറ്റിലേക്ക് നിങ്ങൾ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിന്‍റെ ഫലമായുണ്ടാകുന്ന മറ്റേതെങ്കിലും ദോഷങ്ങൾക്ക് നിങ്ങൾ മാത്രം ഉത്തരവാദിയായിരിക്കും.
8. മൂന്നാം കക്ഷി ലിങ്കുകൾ/ഓഫറുകൾ
വെബ്‌സൈറ്റിൽ മറ്റ് വെബ്‌സൈറ്റുകളിലേക്കോ ഉറവിടങ്ങളിലേക്കോ ലിങ്കുകൾ അടങ്ങിയിരിക്കാം. ഈ ബാഹ്യ സൈറ്റുകളുടെയോ ഉറവിടങ്ങളുടെയോ ലഭ്യതയ്ക്ക് കമ്പനി ഉത്തരവാദിയല്ലെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ സൈറ്റുകളിൽ നിന്നോ ഉറവിടങ്ങളിൽ നിന്നോ കണ്ടെത്തിയതോ ലഭ്യമായതോ ആയ ഏതെങ്കിലും ഉള്ളടക്കം, പരസ്യംചെയ്യൽ, ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ മറ്റ് മെറ്റീരിയലുകൾ എന്നിവയ്ക്ക് കമ്പനി അംഗീകാരം നൽകുന്നില്ല. അവയുടെ ഉത്തരവാദിത്തമോ ബാധ്യതയോ കമ്പനി ഏറ്റെടുക്കില്ല. അത്തരം സൈറ്റുകളിലൂടെ അല്ലെങ്കിൽ റിസോർസുകളിലൂടെ ലഭ്യമായ ഏതെങ്കിലും ഉള്ളടക്കം, ചരക്കുകൾ, അല്ലെങ്കിൽ സേവനങ്ങൾ എന്നിവയുടെ ഉപയോഗമോ ആശ്രയമോ കൊണ്ടുള്ള ഏതെങ്കിലും കേടുപാടുകൾ അല്ലെങ്കിൽ നഷ്ടം, അല്ലെങ്കിൽ ക്ലെയിം ചെയ്യപ്പെടുന്ന ഏതെങ്കിലും നാശം അല്ലെങ്കിൽ നഷ്ടം എന്നിവയ്‌ക്ക് കമ്പനിക്ക് ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കില്ല എന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
9. വാറന്‍റിയുടെ നിരാകരണം
വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതോ അതിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയുന്നതോ ആയ സേവനങ്ങളുടെയും മറ്റ് ഉള്ളടക്കങ്ങളുടെയും (മൂന്നാം കക്ഷികളുടേത് ഉൾപ്പെടെ) നിങ്ങളുടെ ഉപയോഗം നിങ്ങളുടെ മാത്രം റിസ്ക് ആണെന്ന് നിങ്ങൾ വ്യക്തമായി മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. “ഉള്ളത് പോലെ”, “ലഭ്യം” എന്നീ അടിസ്ഥാനത്തിലാണ് സേവനങ്ങൾ നൽകുന്നത്. വെബ്‌സൈറ്റിലോ സേവനങ്ങളിലോ (മൂന്നാം കക്ഷി സേവന ദാതാക്കൾ സ്പോൺസർ ചെയ്താലും ഇല്ലെങ്കിലും) ഉള്ള ഉള്ളടക്കത്തിന്‍റെ കൃത്യത, വിശ്വാസ്യത അല്ലെങ്കിൽ സമ്പൂർണ്ണത എന്നിവ സംബന്ധിച്ച് കമ്പനി പ്രതിനിധാനം, വാറന്‍റികൾ അല്ലെങ്കിൽ ഗ്യാരന്‍റികൾ, പ്രകടിപ്പിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നില്ല, കൂടാതെ ഒരു പ്രത്യേക ആവശ്യത്തിനായി ലംഘനമല്ലാത്തതോ ഫിറ്റ്നസിന്‍റെയോ വാറന്‍റികൾ നിരാകരിക്കുന്നു.
കമ്പനി ഏതെങ്കിലും തരത്തിലുള്ള എല്ലാ വാറന്‍റികളും സേവനങ്ങളും സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതോ ആക്‌സസ് ചെയ്യാൻ കഴിയുന്നതോ ആയ വിവരങ്ങൾ, ഉൽപ്പന്നങ്ങളും സേവനങ്ങളും, മറ്റ് ഉള്ളടക്കങ്ങൾ (മൂന്നാം കക്ഷികളുടേത് ഉൾപ്പെടെ) എന്നിവ വ്യക്തമായി നിരാകരിക്കുന്നു. അതിൽ വ്യാപാരക്ഷമത, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള ഫിറ്റ്‌നസ്, ലംഘനം നടത്താത്തതോ ആയ വാറന്‍റികൾ എന്നിവ (എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല) ഉൾപ്പെടുന്നു.
കമ്പനിയും അതിന്റെ സേവന ദാതാക്കളും അനുബന്ധ സ്ഥാപനങ്ങളും പങ്കാളികളായ ബാങ്കുകളും ഇനിപ്പറയുന്നവയ്ക്ക് യാതൊരു വാറന്‍റിയും നൽകുന്നില്ല: (i) സേവനങ്ങൾ നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റും, (ii) സേവനങ്ങൾ തടസ്സമില്ലാത്തതും സമയബന്ധിതവും സുരക്ഷിതവും അല്ലെങ്കിൽ പിശകുകളില്ലാത്തതും ആയിരിക്കും, (iii) സേവനങ്ങളുടെ ഉപയോഗത്തിൽ നിന്ന് ലഭിച്ചേക്കാവുന്ന ഫലങ്ങൾ കൃത്യമോ വിശ്വസനീയമോ ആയിരിക്കും, (iv) ഏതെങ്കിലും ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, വിവരങ്ങൾ അല്ലെങ്കിൽ സേവനങ്ങളിലൂടെ നിങ്ങൾ വാങ്ങിയതോ നേടിയതോ ആയ മറ്റ് മെറ്റീരിയലുകളുടെ ഗുണനിലവാരം നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റും, (v) സാങ്കേതികതയിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ തിരുത്തും.
രജിസ്ട്രേഷനോ അംഗത്വത്തിനോ ബ്രൗസിംഗ് ഫീസിനോ വേണ്ടി എപ്പോൾ വേണമെങ്കിലും ഫീസ് ഈടാക്കാനുള്ള പൂർണ അവകാശം കമ്പനിയിൽ നിക്ഷിപ്തമാണ്. കമ്പനി ഈടാക്കിയേക്കാവുന്ന അത്തരത്തിലുള്ള എല്ലാ ഫീസും ഉപയോക്താക്കളെ അറിയിക്കുകയും അത്തരം മാറ്റം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഉടൻ തന്നെ പ്രാബല്യത്തിൽ വരികയും ചെയ്യും. കമ്പനി ഈടാക്കുന്ന അത്തരം എല്ലാ ഫീസും ഇന്ത്യൻ രൂപയിലായിരിക്കും. നിങ്ങളുടെ തുടർച്ചയായ കമ്പനി ഉപയോഗം, ഭേദഗതി ചെയ്ത ഉപയോഗ നിബന്ധനകളുടെ സ്വീകാര്യതയായി കണക്കാക്കും.
വെബ്‌സൈറ്റിൽ ലഭ്യമായ ഏതെങ്കിലും പേയ്മെന്റ് രീതി/കൾ ഉപയോഗിക്കുമ്പോൾ, ഇനിപ്പറയുന്ന കാരണങ്ങളാൽ നിങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടത്തിന് കമ്പനി ഉത്തരവാദിത്തമോ ബാധ്യതയോ ഏറ്റെടുക്കില്ല:
- ഏതെങ്കിലും ഇടപാട്/കൾക്കുള്ള അംഗീകാരത്തിന്‍റെ അഭാവം, അല്ലെങ്കിൽ
- ഇടപാടിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും പേയ്മെന്റ് പ്രശ്നങ്ങൾ, അല്ലെങ്കിൽ
- നിങ്ങൾ ഉപയോഗിക്കുന്ന പേയ്മെന്റ് രീതികളുടെ (ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ മുതലായവ) നിയമവിരുദ്ധത;
- മറ്റേതെങ്കിലും കാരണങ്ങളാൽ ഇടപാട് നിരസിക്കൽ
ഇവിടെ അടങ്ങിയിരിക്കുന്നത് എന്തുതന്നെയായാലും, നിങ്ങളുടെ ഇടപാടിന്റെ വിശ്വാസ്യതയിൽ തൃപ്തരല്ലെങ്കിൽ സുരക്ഷയ്‌ക്കോ മറ്റ് കാരണങ്ങളാലോ അധിക പരിശോധന നടത്താനുള്ള അവകാശം വെബ്‌സൈറ്റിനുണ്ട്.
പങ്കാളികളായ ധനകാര്യ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിതരണം ചെയ്യുന്നതിൽ പരാജയപ്പെടുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ കമ്പനി അതിന്‍റെ ഉത്തരവാദിത്വമോ ബാധ്യതയോ ഏറ്റെടുക്കില്ല. ഉൽപന്നങ്ങളുടെ/സേവനങ്ങളുടെ ഒരു ഡെലിവറിയും ഇന്ത്യയുടെ അതിർത്തിക്ക് പുറത്ത് നടത്താൻ പാടില്ല.
10. ബാധ്യത പരിമിതപ്പെടുത്തൽ
മുഴുവൻ പ്രക്രിയയിലും കമ്പനിക്ക് പരിമിതമായ റോൾ മാത്രമേ ഉള്ളൂ എന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. നിങ്ങൾക്കും ധനകാര്യ സ്ഥാപനത്തിനും ഇടയിൽ ഒരു ഫെസിലിറ്റേറ്ററായി മാത്രമേ കമ്പനി പ്രവർത്തിക്കൂ. പങ്കാളിയായ ധനകാര്യ സ്ഥാപനത്തിന്റെ (അല്ലെങ്കിൽ കമ്പനി ഒഴികെയുള്ള ഏതെങ്കിലും വ്യക്തി) ഉൽപ്പന്നത്തിലോ സേവനങ്ങളിലോ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ, നിങ്ങളുടെ അവകാശങ്ങൾ ബാധകമായ നിയമങ്ങളും നിങ്ങൾ നടപ്പിലാക്കിയ/അംഗീകരിക്കുന്ന ലോൺ രേഖകളും അനുസരിച്ചായിരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. കമ്പനി കൂടാതെ/അല്ലെങ്കിൽ കമ്പനിയുടെ ഗ്രൂപ്പ് എന്‍റിറ്റികളെ ഏതെങ്കിലും തർക്കത്തിൽ ഒരു കക്ഷിയാക്കരുതെന്നും കൂടാതെ/അല്ലെങ്കിൽ കമ്പനിയുടെ കൂടാതെ/അല്ലെങ്കിൽ കമ്പനിയുടെ ഗ്രൂപ്പ് എന്‍റിറ്റികൾക്കെതിരെ എന്തെങ്കിലും ക്ലെയിം ഉന്നയിക്കാൻ പാടില്ല എന്നും നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
മുകളിലെ ക്ലോസ് (A) പ്രകാരം മുൻവിധികളില്ലാതെ, PhonePe സേവനങ്ങളുടെ ഉപയോഗം അല്ലെങ്കിൽ കഴിവില്ലായ്മ എന്നിവയിൽ നിന്നുണ്ടാകുന്ന ലാഭം അല്ലെങ്കിൽ വരുമാന നഷ്ടം, ഗുഡ്‌വിൽ, ബിസിനസ്സ് തടസ്സം, ബിസിനസ് അവസരങ്ങളുടെ നഷ്ടം, ഡാറ്റ നഷ്ടം അല്ലെങ്കിൽ മറ്റ് സാമ്പത്തിക താൽപ്പര്യങ്ങളുടെ നഷ്ടം, കരാർ, അശ്രദ്ധ, പീഡനം അല്ലെങ്കിൽ മറ്റെന്തെങ്കിലും നഷ്ടം എന്നിവ ഉൾപ്പെടെ (എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല) നേരിട്ടുള്ള, പരോക്ഷമായ, അനന്തരഫലമായ, ആകസ്മികമായ, പ്രത്യേക അല്ലെങ്കിൽ ശിക്ഷാപരമായ നാശനഷ്ടങ്ങൾക്ക് കമ്പനി കൂടാതെ/അല്ലെങ്കിൽ കമ്പനിയുടെ ഗ്രൂപ്പ് എന്‍റിറ്റികൾ, അതിന്‍റെ അനുബന്ധ സ്ഥാപനങ്ങൾ, അഫിലിയേറ്റുകൾ, ഡയറക്ടർമാർ & ഓഫീസർമാർ, ജീവനക്കാർ, ഏജന്‍റുമാർ, പങ്കാളികൾ, ലൈസൻസർമാർ ബാധ്യസ്ഥരായിരിക്കില്ല
11. നഷ്ടപരിഹാരം
നിങ്ങളുടെ ഉപയോഗ നിബന്ധനകളുടെ ലംഘനം, ഏതെങ്കിലും നിയമത്തിന്‍റെ ലംഘനം അല്ലെങ്കിൽ ഒരു മൂന്നാം കക്ഷിയുടെ അവകാശങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗം എന്നിവയിൽ നിന്ന് കമ്പനിയെയും അതിന്റെ ഓഫീസർമാർ, ഡയറക്ടർമാർ, ഏജന്റുമാർ, അഫിലിയേറ്റുകൾ, അനുബന്ധ സ്ഥാപനങ്ങൾ, സംയുക്ത സംരംഭങ്ങൾ, ജീവനക്കാർ എന്നിവർക്ക് നഷ്ടപരിഹാരം നൽകുകയും ന്യായമായ അറ്റോർണി ഫീസ് ഉൾപ്പെടെ ഏതെങ്കിലും ക്ലെയിമുകൾ, പ്രവർത്തനത്തിന്‍റെ കാരണങ്ങൾ, ആവശ്യങ്ങൾ, വീണ്ടെടുക്കൽ, നഷ്ടങ്ങൾ, നാശനഷ്ടങ്ങൾ, പിഴകൾ, അല്ലെങ്കിൽ മറ്റ് ചെലവുകൾ എന്നിവയിൽ നിന്ന് അവരെ ഒഴിവാക്കുകയും വേണം.
12. അധിക നിബന്ധനകളും വ്യവസ്ഥകളും
വെബ്‌സൈറ്റ്, അനുബന്ധ നയങ്ങൾ, കരാറുകൾ, ഈ ഉപയോഗ നിബന്ധനകൾ, സ്വകാര്യതാ നയം എന്നിവയിൽ ഏത് സമയത്തും അനുയോജ്യവും ഉചിതവുമാണെന്ന് കരുതുന്ന ഇനിപ്പറയുന്ന മാറ്റങ്ങൾ വരുത്താനുള്ള അവകാശം കമ്പനിയിൽ നിക്ഷിപ്തമാണ്: നിയമത്തിലോ നിയന്ത്രണത്തിലോ ഉള്ള മാറ്റങ്ങൾ, കൃത്യത, ഒഴിവാക്കലുകൾ, പിശകുകൾ അല്ലെങ്കിൽ അവ്യക്തതകൾ, പ്രക്രിയയുടെ ഒഴുക്കിലെ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നു, സേവനങ്ങളുടെ വ്യാപ്തിയും സ്വഭാവവും, കമ്പനി പുനഃസംഘടന, മാർക്കറ്റ് പ്രാക്ടീസ് അല്ലെങ്കിൽ ഉപഭോക്തൃ ആവശ്യകതകൾ. സേവനങ്ങളുടെ നിങ്ങളുടെ തുടർച്ചയായ ഉപയോഗം, ഭേദഗതി വരുത്തിയ നിബന്ധനകൾക്ക് വിധേയമാകുന്ന മാറ്റങ്ങളും കരാറും അംഗീകരിക്കുന്നു. നിങ്ങൾ മാറ്റങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, സേവനങ്ങളുടെ ഉപയോഗം നിങ്ങൾക്ക് അവസാനിപ്പിക്കാം.
സേവനങ്ങൾ കൂടാതെ/അല്ലെങ്കിൽ വെബ്സൈറ്റിന്റെ ചില സവിശേഷതകൾ/ഉള്ളടക്കങ്ങൾ മാറ്റുന്നതിനോ സേവനങ്ങളുടെ സുരക്ഷയും സമഗ്രതയും നിലനിർത്തുന്നതിനോ വേണ്ടി മാത്രമുള്ളതല്ലെങ്കിൽ ന്യായമായ സമയ കാലയളവ് അറിയിപ്പ് നൽകി, സേവനങ്ങൾ താൽക്കാലികമായോ ശാശ്വതമായോ നിർത്താൻ കമ്പനിക്ക് അവകാശമുണ്ട്. സേവനങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുകയോ നിർത്തലാക്കുകയോ ചെയ്താൽ കമ്പനി ഒരു തരത്തിലുമുള്ള ബാധ്യത ഏറ്റെടുക്കില്ല എന്ന് നിങ്ങൾ സമ്മതിക്കുന്നു.
നിയമവിരുദ്ധമായ, ശല്യപ്പെടുത്തുന്ന, അപകീർത്തികരമായ (അസത്യവും മറ്റുള്ളവർക്ക് ദോഷകരവുമാകുന്നവ), മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന, ദുരുപയോഗം ചെയ്യുന്ന, ഭീഷണിപ്പെടുത്തുന്ന, അല്ലെങ്കിൽ അശ്ലീലമായ, അല്ലെങ്കിൽ മറ്റൊരാളുടെ അവകാശങ്ങൾ ലംഘിക്കുന്ന, നിയമവിരുദ്ധമായ ഉദ്ദേശ്യങ്ങൾക്കോ അല്ലെങ്കിൽ പ്രക്ഷേപണത്തിനോ സേവനങ്ങൾ ഉപയോഗിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
13. ജനറൽ / പൊതുവായത്
ഈ വ്യവസ്ഥകളിൽ ഏതെങ്കിലും അസാധുവായതോ, ഏതെങ്കിലും കാരണത്താൽ നടപ്പിലാക്കാൻ കഴിയാത്തതോ ആണെങ്കിൽ, വ്യവസ്ഥയിൽ പ്രതിഫലിപ്പിക്കുന്ന കക്ഷികളുടെ ഉദ്ദേശ്യങ്ങൾ പ്രാബല്യത്തിൽ വരുത്താൻ കോടതി ശ്രമിക്കണമെന്ന് കക്ഷികൾ സമ്മതിക്കുന്നു, കൂടാതെ നടപ്പിലാക്കാൻ കഴിയാത്ത വ്യവസ്ഥ വേർപെടുത്താവുന്നതായി കണക്കാക്കുന്നു. അത് ശേഷിക്കുന്ന ഏതെങ്കിലും വ്യവസ്ഥയുടെ സാധുതയെയും നിർവഹണക്ഷമതയെയും ബാധിക്കുകയില്ല. തലക്കെട്ടുകൾ റഫറൻസ് ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അവയിൽ നിന്ന് പൂർണ വിവരങ്ങൾ ലഭ്യമാകില്ല. ഈ ഉപയോഗ നിബന്ധനകളും നിങ്ങളും കമ്പനിയും തമ്മിലുള്ള ബന്ധം ഇന്ത്യയിലെ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടും. ഇന്ത്യയിലെ നിയമങ്ങളും മറ്റ് അധികാരപരിധികളും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടായാൽ, ഇന്ത്യയുടെ നിയമങ്ങൾ നിലനിൽക്കും. വെബ്‌സൈറ്റ് ഇന്ത്യക്കുള്ളിലെ ഉപയോക്താക്കൾക്കുള്ളതാണ്. ഏതെങ്കിലും ജുഡീഷ്യൽ അല്ലെങ്കിൽ ക്വാസി ജുഡീഷ്യൽ തർക്കം ഉണ്ടായാൽ, അത് ബാംഗ്ലൂരിലെ കോടതികളുടെ പ്രത്യേക അധികാരപരിധിയിൽ വരും. അവ ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായിരിക്കും. നിങ്ങളോ മറ്റുള്ളവരോ ഒരു ലംഘനം നടത്തിയാൽ അത് തടയുന്നതിലോ തുടർനടപടികൾ എടുക്കുന്നതിലോ കമ്പനി പരാജയപ്പെടുന്നു എന്നതിനർത്ഥം, അത് തുടർന്നുള്ളതോ സമാനമായതോ ആയ ലംഘനങ്ങൾ തടയുന്നതിലോ തുടർനടപടികൾ എടുക്കുന്നതിലോ ഉള്ള കമ്പനിയുടെ അവകാശത്തെ വിലക്കുന്നു എന്നല്ല. ഈ ഉടമ്പടി/ഉപയോഗ നിബന്ധനകൾ നിങ്ങളും കമ്പനിയും തമ്മിലുള്ള മുഴുവൻ കരാറും ഉൾക്കൊള്ളുന്നു, കൂടാതെ വെബ്സൈറ്റുമായി ബന്ധപ്പെട്ട് നിങ്ങളും കമ്പനിയും തമ്മിലുള്ള ഏതെങ്കിലും മുൻ കരാറുകളെ അസാധുവാക്കിക്കൊണ്ട് നിങ്ങളുടെ വെബ്സൈറ്റിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നു.