പതിപ്പ് 7.0
തീയതി: 2024 സെപ്റ്റംബർ 01
PhonePe ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്ത PhonePe Private Limited (മുമ്പ് FX Mart Private Limited) എന്ന കമ്പനി, കമ്പനീസ് ആക്ട് 2013 പ്രകാരം രൂപീകരിച്ച ഒരു കമ്പനിയാണ്, ഇതിന്റെ രജിസ്റ്റേർഡ് ഓഫീസ് വിലാസം
ഓഫീസ്-2, ഫ്ലോർ 4,5,6,7, വിംഗ് A, ബ്ലോക്ക് A, സലാർപുരിയ സോഫ്റ്റ്‌സോൺ, സർവീസ് റോഡ്, ഗ്രീൻ ഗ്ലെൻ ലേഔട്ട്, ബെലന്തൂർ, ബെംഗളുരു, കർണ്ണാടക-KA, പിൻ- 560103 ആണ്.
PhonePe-യിൽ ഞങ്ങൾ, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തെ വിലമതിക്കുകയും നിങ്ങൾക്ക് മികച്ച അനുഭവം നൽകുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഉപഭോക്താക്കളോട് മാന്യമായും മര്യാദയോടും പെരുമാറുന്നതോടൊപ്പം, സമയബന്ധിതവും കാര്യക്ഷമവുമായ രീതിയിൽ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ പരാതി നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
PhonePe ആപ്പ് വഴി ഇടപാട് നടത്തുമ്പോൾ നിങ്ങൾക്ക് തടസ്സമില്ലാത്ത അനുഭവം നൽകാനാണ് ഞങ്ങളുടെ ശ്രമം. ആവശ്യമുള്ളപ്പോൾ, ഞങ്ങളുടെ ഇൻ-ആപ്പ് ഉപഭോക്തൃ പരിഹാര പിന്തുണാ പ്രക്രിയയ്ക്ക് നിങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിക്കാൻ കഴിയും. വിവിധ മാനുഷിക, നെറ്റ്വർക്ക് അല്ലെങ്കിൽ സിസ്റ്റം പിഴവുകൾ കാരണം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും ഇഷ്ടാനുസൃതമാക്കിയതുമായ പരിഹാരങ്ങൾ ആവശ്യമായി വരുന്ന ചില അപൂർവ സാഹചര്യങ്ങളിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന പരിഹാര സംവിധാനം റഫർ ചെയ്യാം.
നിങ്ങളുടെ ആശങ്കകൾ ശരിയായ ടീം ആണ് അഭിസംബോധന ചെയ്യുന്നുന്നതെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഒരു എസ്കലേഷൻ മാട്രിക്സ് രൂപപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ആശങ്കകൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഈ എസ്കലേഷൻ ഘടന പാലിക്കാൻ ഉപഭോക്താക്കളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ലെവൽ 2 അല്ലെങ്കിൽ ലെവൽ 3 ലേക്ക് വരുന്ന ഏത് പ്രശ്നവും മുമ്പത്തെ ലെവലിൽ(/കളിൽ) ഉന്നയിക്കപ്പെട്ടിരിക്കണം. ചുവടെ ഓരോ ലെവലിനും നേരെ കാണിച്ചിരിക്കുന്ന പരിഹരണ കാലയളവിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മാത്രമേ പ്രശ്നം അടുത്ത ലെവലിലേക്ക് കൊണ്ടുപോകാവൂ. താഴെ കൊടുത്തിരിക്കുന്ന ക്രമം മറികടന്നുവരുന്ന ഏതൊരു അഭ്യർത്ഥനയും ഉചിതമായ ലെവലിലേക്ക് തിരിച്ചുവിടുന്നതായിരിക്കും.
ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സ്വയം സഹായം നൽകുന്ന ഞങ്ങളുടെ സഹായ പേജുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ ഞങ്ങൾ നിങ്ങളോട് ശുപാർശ ചെയ്യുന്നു. സഹായ പേജുകളിലൂടെ പരിഹരിക്കപ്പെടാത്ത ചോദ്യങ്ങൾക്കും ആശങ്കകൾക്കും, നിങ്ങൾക്ക് ഞങ്ങളുടെ ഉപഭോക്തൃ പിന്തുണാ ടീമിനെ ഫോൺ ചെയ്തോ, ഇ-മെയിൽ അയച്ചോ അല്ലെങ്കിൽ PhonePe ആപ്പ് വഴിയോ ബന്ധപ്പെടാം.
സേവന ലെവലുകൾ
റീചാർജ്, ബിൽ പേ, PhonePe വാലറ്റ്, PhonePe ഗിഫ്റ്റ് കാർഡുകൾ, UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്), ധനം, യാത്ര, ട്രാൻസിറ്റ് & ഭക്ഷണം, വൗച്ചറുകൾ എന്നിവയ്ക്കായുള്ള സേവന ലെവലുകൾ.
ലെവൽ 1
- പരാതി രജിസ്ട്രേഷൻ:
- “മുമ്പുള്ളവ” വിഭാഗത്തിൽ നിന്ന് ബന്ധപ്പെട്ട ഇടപാട് തിരഞ്ഞെടുത്ത് “ഫോൺപേ പിന്തുണയുമായി ബന്ധപ്പെടുക” എന്നതിൽ ക്ലിക്ക് ചെയ്ത് PhonePe കസ്റ്റമർ സപ്പോർട്ടിൽ നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാം.
- ഞങ്ങൾ ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും കസ്റ്റമർ സപ്പോർട്ട് സേവനം വാഗ്ദാനം ചെയ്യുന്നു.
- പരാതികളുടെ പരിഹാരം:
- പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് ഞങ്ങളുടെ ആദ്യ പ്രതികരണം നിങ്ങൾക്ക് നൽകാൻ കഴിയും.
- നിങ്ങളുടെ എല്ലാ പരാതികളും/ചോദ്യങ്ങളും 3 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.
- പ്രവർത്തനപരമോ സാങ്കേതികമോ ആയ കാരണങ്ങളാൽ നിങ്ങളുടെ പരാതിയുടെ പരിഹാരം വൈകിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പരാതി പരിഗണിക്കുന്ന സമയപരിധിയെക്കുറിച്ച് നിങ്ങളെ മുൻകൂട്ടി അറിയിക്കും.
- ചില സാഹചര്യങ്ങളിൽ, ഒരു പരാതിക്ക് തൽക്ഷണ പരിഹാരം ലഭിക്കും എങ്കിലും, അത് സിസ്റ്റത്തിൽ പ്രതിഫലിക്കുന്നതിന് സമയമെടുത്തേക്കാം. ഉദാഹരണത്തിന്, റീഫണ്ട് അംഗീകാരം തൽക്ഷണമായിരിക്കാം, എന്നാൽ അക്കൗണ്ടിൽ പണം പ്രതിഫലിക്കാൻ 3-10 ദിവസമെടുത്തേക്കാം. അത്തരം കാലതാമസങ്ങൾ ബാങ്കിംഗും മറ്റ് പ്രവർത്തന പ്രശ്നങ്ങളും കാരണമാണെന്നത് ശ്രദ്ധിക്കുക.
- ഒന്നിലധികം ഏജൻസികളുടെ പങ്കാളിത്തം കാരണം ‘വഞ്ചനയും അപകടസാധ്യത വിലയിരുത്തലും’ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ പലപ്പോഴും കൂടുതൽ സമയമെടുക്കും. അത്തരം സന്ദർഭങ്ങളിൽ പരിഹാര സമയം കേസിന്റെ തീവ്രതയെയും സങ്കീർണ്ണതയെയും ആശ്രയിച്ചിരിക്കുന്നു. അത്തരം സമയത്ത് സമയപരിധിയെക്കുറിച്ച് നിങ്ങളെ മുൻകൂട്ടി അറിയിക്കും.
കുറിപ്പ്: റെസല്യൂഷനിൽ എന്തെങ്കിലും കാലതാമസമുണ്ടെങ്കിൽ അത് ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കും.
ലെവൽ – 2
- പരാതി രജിസ്ട്രേഷൻ:
നിങ്ങളുടെ പരാതി ഉന്നയിക്കുന്നതിന് ഇനിപ്പറയുന്ന ഏതെങ്കിലും ചാനലുകൾ നിങ്ങൾക്ക് ആക്സസ് ചെയ്യാം. https://support.phonepe.com/ എന്നതിൽ പരാതി രജിസ്റ്റർ ചെയ്യുക
ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് കേന്ദ്രത്തെ 080-68727374/022-68727374 എന്ന നമ്പറിൽ വിളിക്കുക.
2. പരാതികളുടെ പരിഹാരം:
പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ആദ്യ പ്രതികരണം നൽകാൻ ഞങ്ങൾക്ക് കഴിയും.
എല്ലാ ലെവൽ 2 പരാതികളും 3 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. പരിഹാര സമയത്തിലെ ഏത് കാലതാമസവും നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ്.
ലെവൽ – 3
പരാതി രജിസ്ട്രേഷൻ:
മുമ്പത്തെ തലങ്ങളിൽ ഇനിപ്പറയുന്ന ദിനങ്ങൾക്ക് ശേഷവും നിങ്ങളുടെ പ്രശ്നം പരിഹരിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് Grievance desk/പരാതി ഡെസ്കിൽ ബന്ധപ്പെടാം
- PhonePe ഇതര QR-കൾ വഴിയുള്ള പേയ്‌മെന്റുകൾ സംബന്ധിച്ച പ്രശ്നങ്ങൾക്ക് 30 ദിവസം
- മറ്റേതെങ്കിലും തരത്തിലുള്ള, ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് 10 ദിവസം
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിനും അതിനനുസരിച്ചുള്ള നിയമങ്ങൾക്കും അനുസൃതമായി, പരാതി കൈകാര്യം ചെയ്യുന്ന ഓഫീസറുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ചുവടെ നൽകിയിരിക്കുന്നു:
ബന്ധപ്പെടേണ്ടത്:
പ്രിൻസിപ്പൽ നോഡൽ ഓഫീസർ- സിനു സുധാകർ
ഫോൺ: 080-68727374 / 022-68727374
വെബ്പേജ്: grievance.phonepe.com
വിലാസം – ഓഫീസ്-2, ഫ്ലോർ 4,5,6,7, വിംഗ് എ, ബ്ലോക്ക് എ, സലാർപുരിയ സോഫ്റ്റ്‌സോൺ, സർവീസ് റോഡ്, ഗ്രീൻ ഗ്ലെൻ ലേഔട്ട്, ബെല്ലന്ദൂർ, ബെംഗളൂരു, കർണാടക-കെഎ, പിൻ – 560103.
പ്രവൃത്തി സമയം: തിങ്കൾ-വെള്ളി രാവിലെ 10 മുതൽ വൈകിട്ട് 7 വരെ.
2. പരാതികളുടെ പരിഹാരം:
പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ആദ്യ പ്രതികരണം നൽകാൻ ഞങ്ങൾക്ക് കഴിയും. എല്ലാ ലെവൽ 3 പരാതികളും 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. പരിഹാര സമയത്തെ ഏത് കാലതാമസവും നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ്.
ലെവൽ – 4
നിങ്ങളുടെ അന്വേഷണമോ പരാതിയോ 30 ദിവസത്തിനകം മുൻ ലെവലുകളിൽ തൃപ്തികരമായി പരിഹരിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഡിജിറ്റൽ ഓംബുഡ്സ്മാനെ ബന്ധപ്പെടാം.
ഓംബുഡ്സ്മാന് പരാതി സമർപ്പിക്കാനുള്ള പോർട്ടൽ: https://cms.rbi.org.in/
ടോൾ ഫ്രീ ഫോൺ നമ്പർ: 14448
ഇ-മെയിൽ ഐഡി: [email protected]
വിലാസം – സെൻട്രലൈസ്ഡ് രസീത്, പ്രോസസ്സിംഗ് സെന്റർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,
നാലാം നില, സെക്ടർ
17, ചണ്ഡീഗഡ് – 160017
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ലിങ്ക് പരിശോധിക്കുക – RBI Ombudsman.
ഉപഭോക്തൃ ബാധ്യതയുടെ പരിമിതി
ഒരു അനധികൃത പേയ്‌മെന്റ് ഇടപാടിൽ നിന്ന് ഉണ്ടാകുന്ന ഒരു ഉപഭോക്താവിന്റെ ബാധ്യത ഇനിപ്പറയുന്നതിലേക്ക് പരിമിതപ്പെടുത്തും :
ക്രമ. നമ്പർ | വിശദാംശങ്ങൾ | ഉപഭോക്താവിന്റെ പരമാവധി ബാധ്യത |
---|---|---|
1 | PhonePe-യുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വഞ്ചന/അശ്രദ്ധ/കുറവ്, (ഇടപാട് ഉപഭോക്താവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ) | പൂജ്യം |
2 | PhonePe-യോ ഉപഭോക്താവോ അല്ലാത്ത എന്നാൽ എന്നാൽ സിസ്റ്റത്തിന്റെ ഭാഗമായ, മൂന്നാം കക്ഷിയുടെ ലംഘനം, കൂടാതെ ഉപഭോക്താവ് അനധികൃത പേയ്‌മെന്റ് ഇടപാടിനെക്കുറിച്ച് PhonePe-യെ അറിയിക്കുകയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളിൽ ഓരോ ഇടപാടിലും ഉപഭോക്താവിനുള്ള ബാധ്യത, PhonePe-യിൽ നിന്ന് ഉപഭോക്താവിന് ഇടപാട് ആശയവിനിമയം ലഭിക്കുന്നതിനും ഉപഭോക്താവ് PhonePe-യിലേക്ക് അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിനും ഇടയിലുള്ള ദിവസങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും- | |
i. മൂന്ന്ദിവസത്തിനകം # | പൂജ്യം | |
ii. 4-7 ദിവസത്തിനകം# | ഇടപാട് മൂല്യം അല്ലെങ്കിൽ ഓരോ ഇടപാടിനും ₹10,000/-, ഏതാണോ കുറവ് അത് | |
iii. ഏഴു ദിവസത്തിന് ശേഷം # | PhonePe കേസ്-ടു-കേസ് അടിസ്ഥാനത്തിൽ തീരുമാനിക്കും. | |
3 | ഒരു ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണ് നഷ്ടം സംഭവിക്കുന്നത് എങ്കിൽ, ഉദാഹരണത്തിന്, അവൻ/അവൾ പേയ്‌മെന്റ് ക്രെഡൻഷ്യലുകൾ പങ്കിടുകയാണ് എങ്കിൽ, അവൻ/അവൾ അനധികൃത ഇടപാടിനെക്കുറിച്ച് PhonePe-യിൽ റിപ്പോർട്ട് ചെയ്യുന്നതുവരെയുള്ള മുഴുവൻ നഷ്ടവും ഉപഭോക്താവ് വഹിക്കണം. അനധികൃത ഇടപാട് റിപ്പോർട്ട് ചെയ്തതിന് ശേഷം സംഭവിക്കുന്ന ഏതൊരു നഷ്ടവും PhonePe വഹിക്കും. | |
4 | PhonePe അവരുടെ വിവേചനാധികാരത്തിൽ, ഉപഭോക്താവിന്റെ അശ്രദ്ധയുടെ കാര്യങ്ങളിൽ പോലും അനധികൃത ഇലക്ട്രോണിക് പേയ്‌മെന്റ് ഇടപാടുകളുടെ കാര്യത്തിൽ ഏതെങ്കിലും ഉപഭോക്തൃ ബാധ്യത എഴുതിത്തള്ളാൻ തീരുമാനിച്ചേക്കാം. |
പരിമിതമായ ബാധ്യതയിൽ ഉപഭോക്തൃ ഉത്തരവാദിത്തം
- കൃത്യമായ ഇടവേളകളിൽ, ശക്തമായ പാസ്‌വേഡുകളും പിൻ-കളും ഉപയോഗിച്ച് ഉപഭോക്താക്കൾ അവരുടെ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളണം, PhonePe-യിലെ ജീവനക്കാർ ഉൾപ്പെടെ ഇ-മെയിൽ/ടെലിഫോൺ വഴി പിൻ/പാസ്‌വേഡുകൾ, OTP എന്നിവ ആരുമായും പങ്കിടരുത്. PhonePe ഒരിക്കലും അത്തരം യോഗ്യതാപത്രങ്ങൾ ആവശ്യപ്പെടില്ല.
- വിവരങ്ങൾ അപ് ടു ഡേറ്റ് ആയി നിലനിർത്തുന്നതിനും നിലവിലുള്ള അലേർട്ടുകൾ സ്വീകരിക്കുന്നതിനും ഉപഭോക്താക്കൾ അവരുടെ മൊബൈൽ നമ്പറുകളും ഇ-മെയിൽ ഐഡികളും PhonePe ഉപയോഗിച്ച് പതിവായി അപ്‌ഡേറ്റ് ചെയ്യണം.
- ഇലക്ട്രോണിക് പേയ്‌മെന്റ് ഇടപാടുകൾക്കായി ഉപഭോക്താക്കൾ SMS അലേർട്ടുകൾക്കും ഇ-മെയിൽ അലേർട്ടുകൾക്കും (ബാധകമാകുന്നിടത്തെല്ലാം) വേണ്ടി നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
- ഏതെങ്കിലും അനധികൃത ഇടപാട് തിരിച്ചറിയാൻ ഉപഭോക്താക്കൾ SMS അലേർട്ടുകളിൽ നിന്നോ മൊബൈൽ ആപ്പ് വഴിയോ ഇടപാടുകൾ പതിവായി നിരീക്ഷിക്കേണ്ടതുണ്ട്.
- റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസമില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, അക്കൗണ്ടിലെ ഏതെങ്കിലും അനധികൃത ഇടപാടുകൾ ഉടൻ തന്നെ PhonePe-യിൽ റിപ്പോർട്ട് ചെയ്യേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്തമാണ്.
BBPS തർക്കം ഉന്നയിക്കുക
BBPS-ൽ ബിൽ പേയ്‌മെന്റ് തർക്കം ഉന്നയിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ലിങ്ക് വഴി ലഭിക്കുന്ന പരാതികൾ NPCI നിയമിത ഓപ്പറേറ്റിംഗ് യൂണിറ്റുകൾ പരിഹരിക്കുന്നു.
- PhonePe ഈ പരാതികൾ പരിശോധിക്കുന്നില്ലെന്നതും പരാതി പരിഹരിക്കപ്പെടുമ്പോൾ അറിയിപ്പുകളൊന്നും അയയ്ക്കില്ലെന്നതും ദയവായി ശ്രദ്ധിക്കുക.
ആധാർ eKYC പരാതിപരിഹാരം
- ആധാർ eKYC, സമ്മതം, അസാധുവാക്കൽ എന്നിവ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കായി, ഒരു വ്യാപാരിക്ക് ഇനിപ്പറയുന്ന വഴികളിലൂടെ ബന്ധപ്പെടാനോ പരാതി ഉന്നയിക്കാനോ കഴിയും:
- വ്യാപാരികൾക്ക് ഇൻബൗണ്ട് സപ്പോർട്ട് ടീമുമായി 080-6872-7777/ 022-6872-7777 എന്നതിൽ കോൺടാക്റ്റ് ചെയ്യുന്നതിനാകും. ആഴ്ചയിൽ 7 ദിവസവും രാവിലെ 7 മുതൽ രാത്രി 11 വരെ ഞങ്ങൾ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു
- PhonePe Business ആപ്പിന്റെ ഹോം പേജിലെ (?സഹായം) ഐക്കണിൽ ക്ലിക്കുചെയ്തും വ്യാപാരികൾക്ക് PhonePe Merchant സപ്പോർട്ടിൽ ഒരു ടിക്കറ്റ് ഉന്നയിക്കാൻ കഴിയും.
- ഓൺബോർഡിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക്, പരിഹരിക്കാനുള്ള TAT, 5 പ്രവർത്തന ദിവസങ്ങളും സമ്മതം അസാധുവാക്കുന്നതിന് TAT, 30 കലണ്ടർ ദിവസവുമായിരിക്കും.
വ്യാപാരി പരാതി പരിഹാരം
സേവന ലെവലുകൾ | ഓഫ്‌ലൈൻ വ്യാപാരി പരാതി പരിഹാരം | പേയ്‌മെന്റ് ഗേറ്റ് വേ പരാതിപരിഹാരം | ||||||
---|---|---|---|---|---|---|---|---|
ലെവൽ 1 |
പരാതി രജിസ്ട്റേഷൻ:1. PhonePe Business ആപ്പിന്റെ ഹോം പേജിലെ (?സഹായം) ഐക്കണിൽ ക്ലിക്ക് ചെയ്ത് PhonePe മർച്ചൻ്റ് സപ്പോർട്ടിൽ നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാം. 2. സഹായം വിഭാഗത്തിൽ, നിങ്ങൾക്ക് ആശങ്കകൾ നേരിടുന്ന വിഷയം തിരഞ്ഞെടുക്കുക, പരാതി ഉന്നയിക്കാൻ “ഞങ്ങളുമായി ചാറ്റ് ചെയ്യുക” എന്നതിൽ ക്ലിക്ക് ചെയ്യുക. 3. അല്ലെങ്കിൽ, PhonePe Business ഡാഷ്‌ബോർഡിന്റെ ഹോം പേജിലെ (?സഹായം) ഐക്കണിൽ ക്ലിക്കുചെയ്‌ത് https://business.phonepe.com/faqഎന്നതിൽ നിങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. 4. ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂർ കസ്റ്റമർ സപ്പോർട്ട് സേവനം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. |
പരാതി രജിസ്ട്റേഷൻ:നിങ്ങളുടെ PhonePe ബിസിനസ് ഡാഷ്‌ബോർഡിലെ സഹായം വിഭാഗത്തിൽ നിന്ന് PhonePe പേയ്‌മെൻ്റ് ഗേറ്റ്‌വേ സപ്പോർട്ടിൽ നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാം. സഹായം വിഭാഗത്തിൽ, നിങ്ങൾ ആശങ്കകൾ നേരിടുന്ന വിഷയം തിരഞ്ഞെടുക്കുക, പരാതി ഉന്നയിക്കാൻ ‘ഞങ്ങളെ ബന്ധപ്പെടുക’ ക്ലിക്കുചെയ്യുക. നിങ്ങളുടെ Phonepe ബിസിനസ്സ് ഡാഷ്ബോർഡിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, https://tickets.phonepe.com/en/supportവഴി PhonePe പേയ്‌മെൻ്റ് ഗേറ്റ്‌വേ സപ്പോർട്ടിൽ നിങ്ങൾക്ക് ഒരു പരാതി രജിസ്റ്റർ ചെയ്യാം. ഞങ്ങൾ 24/7 സപ്പോർട്ട് സേവനം വാഗ്ദാനം ചെയ്യുന്നു. | ||||||
പരാതികളുടെ പരിഹാരം:പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ആദ്യ പ്രതികരണം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ എല്ലാ പരാതികളും/ചോദ്യങ്ങളും 7 ദിവസത്തിനുള്ളിൽ പരിഹരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ബാങ്കിംഗ്, പ്രവർത്തനപരമായ അല്ലെങ്കിൽ സാങ്കേതിക കാരണങ്ങളാൽ/പ്രക്രിയകൾ കാരണം നിങ്ങളുടെ പരാതിയുടെ പരിഹാരം വൈകിയേക്കാം. അത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ പരാതി പരിഹരിക്കപ്പെടുന്ന സമയപരിധിയെക്കുറിച്ച് നിങ്ങളെ മുൻകൂട്ടി അറിയിക്കും. ഒന്നിലധികം ഏജൻസികളുടെ പങ്കാളിത്തം കാരണം ‘വഞ്ചനയും അപകടസാധ്യത വിലയിരുത്തലും’ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ കൂടുതൽ സമയമെടുക്കും. അത്തരം സന്ദർഭങ്ങളിൽ പരിഹാര സമയം കേസിൻ്റെ തീവ്രതയെയും സങ്കീർണ്ണതയെയും ആശ്രയിച്ചിരിക്കുന്നു. അത്തരം സന്ദർഭങ്ങളിലെല്ലാം സമയക്രമം മുൻകൂട്ടി അറിയിക്കേണ്ടതാണ്. കുറിപ്പ്: പരിഹാരത്തിൽ എന്തെങ്കിലും കാലതാമസമുണ്ടായാൽ, നിങ്ങളെ മുൻകൂട്ടി അറിയിക്കും. | ||||||||
ലെവൽ 2 |
| |||||||
ലെവൽ 3 |
പരാതി രജിസ്ട്റേഷൻ:
1. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റും അതിനനുസരിച്ചുള്ള നിയമങ്ങളും അനുസരിച്ച്, നോഡൽ ഓഫീസറുടെയും പ്രിൻസിപ്പൽ നോഡൽ ഓഫീസറുടെയും പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ചുവടെ നൽകിയിരിക്കുന്നു:
പരാതികളുടെ പരിഹാരം:1. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ആദ്യ പ്രതികരണം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 2. എല്ലാ ലെവൽ 3 പരാതികളും 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. പരിഹാര സമയത്തിലെ ഏത് കാലതാമസവും നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ്. | |||||||
ലെവൽ 4 |
മുൻ തലങ്ങളിൽ നിന്നും നിങ്ങളുടെ അന്വേഷണമോ പരാതിയോ 30 ദിവസത്തിനുള്ളിൽ തൃപ്തികരമായി പരിഹരിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഡിജിറ്റൽ ഓംബുഡ്സ്മാനെ ബന്ധപ്പെടാം. ഓംബുഡ്സ്മാനുള്ള പരാതി സമർപ്പിക്കൽ പോർട്ടൽ: https://cms.rbi.org.in/ ടോൾ-ഫ്രീ ഫോൺ: 14448 ഇമെയിൽ ഐഡി നമ്പർ: [email protected] വിലാസം – സെൻട്രലൈസ്ഡ് രസീത്, പ്രോസസ്സിംഗ് സെന്റർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാലാം നില, സെക്ടർ 17, ചണ്ഡീഗഡ് – 160017.കൂടുതൽ വിവരങ്ങൾക്ക്, ലിങ്ക് പരിശോധിക്കുക -RBI Ombudsman. |