Trust & Safety
QR കോഡ് തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കുക!
PhonePe Regional|1 min read|12 May, 2021
ഡിജിറ്റൽ പേയ്‌മെന്റുകൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം വളരെ എളുപ്പമുള്ളതാക്കി. അതേസമയം, പേയ്‌മെന്റ് തട്ടിപ്പുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കാർഡോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ ഇല്ലെങ്കിലും തട്ടിപ്പുകാർക്ക് നിങ്ങളെ കബളിപ്പിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? അത്തരത്തിലുള്ള ഒരു തട്ടിപ്പാണ് QR കോഡ് തട്ടിപ്പ്.
QR കോഡ് തട്ടിപ്പ് നടത്തുന്നതെങ്ങനെയെന്ന് ഇനിപ്പറയുന്നു:
WhatsApp-ലോ മറ്റേതെങ്കിലും ഫോട്ടോ ഷെയറിംഗ് ആപ്പിലോ ഒരു QR കോഡിന്റെ ചിത്രം തട്ടിപ്പുകാരൻ നിങ്ങൾക്ക് അയയ്‌ക്കുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സൗജന്യ ക്യാഷ് റിവാർഡുകൾ ലഭിക്കുന്നതിന് കോഡ് സ്‌കാൻ ചെയ്‌ത് ഒരു തുക നൽകി UPI PIN നൽകാൻ സന്ദേശത്തിലൂടെ നിങ്ങളോട് ആവശ്യപ്പെടും.. പകരമായി, മുമ്പ് തന്നെ തുക നൽകിയിട്ടുള്ള QR കോഡ് അയയ്‌ക്കുന്ന ആപ്പുകൾ തട്ടിപ്പുകാർ അയയ്‌ക്കുകയും, നിങ്ങളോട് UPI PIN നൽകുന്നതിന് ആവശ്യപ്പെടുകയും ചെയ്യും. അത് ചെയ്‌തതിനുശേഷം, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടും.
തട്ടിപ്പ് സന്ദേശത്തിന്റെ ഒരു ഉദാഹരണം ഇനിപ്പറയുന്നു:
ഓർമ്മിക്കുക: PhonePe-യിൽ പണം സ്വീകരിക്കുന്നതിന് ,ഒരിക്കലും പണം അടയ്‌ക്കുകയോ UPI പിൻ നൽകുകയോ ചെയ്യേണ്ടതില്ല. ഒരു യഥാർത്ഥ വ്യക്തി, നിങ്ങൾക്ക് പണം അയയ്‌ക്കുന്നതിന് നിങ്ങളുടെ ഫോൺ നമ്പർ മാത്രമേ ആവശ്യമായിവരുന്നുള്ളൂ. നിങ്ങൾക്ക് ഇതുപോലുള്ള ഒരു സന്ദേശം ലഭിക്കുകയാണെങ്കിൽ, പ്രതികരിക്കരുത്. പകരം, തട്ടിപ്പുകാരന്റെ ഫോൺ നമ്പറും മറ്റ് വിശദാംശങ്ങളും റിപ്പോർട്ടുചെയ്യാൻ അപ്ലിക്കേഷനിലെ PhonePe സപ്പോർട്ടുമായി ബന്ധപ്പെടുക.
തട്ടിപ്പുകാരിൽ നിന്ന് സുരക്ഷിതമായിരിക്കാൻ നിങ്ങൾ ഓർമ്മിക്കേണ്ടത് ഇവയെല്ലാമാണ്:
PhonePe ഒരിക്കലും രഹസ്യവിവരങ്ങൾ ആവശ്യപ്പെടുന്നില്ല. ഒരു PhonePe-യുടെ പ്രതിനിധിയായി ആരെങ്കിലും നിങ്ങളോട് അത്തരം വിശദാംശങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഇമെയിൽ അയയ്‌ക്കാൻ അവരോട് ആവശ്യപ്പെടുക. @phonepe.com ഡൊമെയ്‌നിൽ നിന്നുള്ള ഇമെയിലുകൾക്ക് മാത്രം പ്രതികരിക്കുക.
- Google, Twitter, FB മുതലായവയിൽ PhonePe കസ്‌റ്റമർ സപ്പോർട്ട് നമ്പറുകൾക്കായി തിരയരുത്. PhonePe കസ്‌റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടുന്നതിനുള്ള ഏക ഔദ്യോഗിക മാർഗം support.phonepe.com ആണ്
- PhonePe സപ്പോർട്ടിൽ നിന്നാണെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത മൊബൈൽ നമ്പറുകളിലേക്ക് ഒരിക്കലും വിളിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്.
- വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഞങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ മാത്രം ബന്ധപ്പെടുക.
ട്വിറ്റർ ഹാൻഡിലുകൾ: https://twitter.com/PhonePe
https://twitter.com/PhonePeSupport
– Facebook അക്കൗണ്ട്: https://www.facebook.com/OfficialPhonePe/ - നിങ്ങളുടെ കാർഡോ അക്കൗണ്ട് വിശദാംശങ്ങളോ അപഹരിക്കപ്പെട്ടാൽ:
– support.phonepe.com എന്നതിലേക്ക് റിപ്പോർട്ടുചെയ്യുക
– നിങ്ങളുടെ അടുത്തുള്ള സൈബർ സെല്ലിനെ സമീപിച്ച് ഒരു പോലീസ് പരാതി നൽകുക.