Trust & Safety
സോഷ്യൽ മീഡിയ ആൾമാറാട്ട തട്ടിപ്പ്
PhonePe Regional|1 min read|09 December, 2022
ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി ഇന്ന് സോഷ്യൽ മീഡിയ ഉയർന്നുവന്നിരിക്കുന്നു. ഇത് വിവരങ്ങളുടെയും വാർത്തകളുടെയും ഒരു പ്രധാന ഉറവിടം കൂടിയാണ് കൂടാതെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നു.
സോഷ്യൽ മീഡിയ ആൾമാറാട്ട തട്ടിപ്പ് ഡിജിറ്റൽ ഐഡന്റിറ്റി മോഷണത്തിന്റെ ഒരു രൂപമാണ്, ഇത് സോഷ്യൽ എഞ്ചിനീയറിംഗിന്റെ വലിയ വിഭാഗത്തിൽ പെടുന്നു. ഇത് നിങ്ങളുടെയോ നിങ്ങൾക്ക് അറിയാവുന്ന ഒരാളുടെയോ വ്യാജ പ്രൊഫൈൽ സൃഷ്‌ടിക്കുകയും മറ്റുള്ളവരിൽ നിന്ന് പണമോ സെൻസിറ്റീവായ വിവരങ്ങളോ അഭ്യർത്ഥിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ്.
സോഷ്യൽ മീഡിയ ആൾമാറാട്ട തട്ടിപ്പ് എങ്ങനെ സംഭവിക്കുന്നു :
- തട്ടിപ്പുകാർ മോഷ്ടിച്ച വിവരങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുന്നു, അതിന് ഇരയുടെ അതേ പേരും ഫോട്ടോയും നൽകുന്നു. തട്ടിപ്പുകാരൻ ഇരയെ വിശ്വസിക്കാൻ ചില വിശ്വസനീയമായ ബിസിനസ്സ് പേരുകൾ ഉപയോഗിച്ച് പ്രൊഫൈലുകൾ സൃഷ്ടിക്കുന്നതും സാധാരണമാണ്.
- ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അഭ്യർത്ഥന അയയ്ക്കുന്നു.
- അടിയന്തിരമായ ആവശ്യത്തിനാണെന്ന് ഒരു സ്ഥിതി കാണിച്ചുകൊണ്ട് തട്ടിപ്പുകാർ പണം ആവശ്യപ്പെടുന്നു, ഉപഭോക്താവ് അടിയന്തിര ആവശ്യത്തിനാണല്ലോ എന്ന് കരുതി ആലോചിക്കാതെ തന്നെ പണം അയയ്ച്ചുകൊണ്ട് ആ വലയിൽ വീഴുന്നു.
- ചില സമയങ്ങളിൽ, തട്ടിപ്പുകാർക്ക് നിങ്ങളുടെ സ്വന്തം അക്കൗണ്ട് (ഉദാ. Instagram അല്ലെങ്കിൽ Facebook) ഹാക്ക് ചെയ്യാനും നിങ്ങളുടെ ഫോളോവേഴ്‌സ് ലിസ്റ്റിൽ നിന്ന് പണം ആവശ്യപ്പെട്ട് അഭ്യർത്ഥനകൾ അയയ്‌ക്കാനും കഴിയും, ഇത് ചെയ്യുന്നത് ഒരു നിയമാനുസൃത അക്കൗണ്ടിൽ നിന്നാണ് അഭ്യർത്ഥന വരുന്നതെന്ന് ഇരയ്ക്ക് തോന്നുകയും പണം നഷ്ടപ്പെടുകയും ചെയ്യും. ഇത് ചെയ്യുന്നതിലൂടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടുകയും ദുർബലരായ നിരവധി ഉപഭോക്താക്കൾക്ക് അവരുടെ പണം നഷ്ടപ്പെടുകയും ചെയ്യും.
സോഷ്യൽ മീഡിയ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ വിട്ടുനിൽക്കാം :
- സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്‌ടമാക്കും.
- പ്രൊഫൈൽ വിശദാംശങ്ങൾ വ്യാജമെന്ന് തോന്നുന്ന ഒരു അക്കൗണ്ടുമായും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും പങ്കിടരുത്.
- നിങ്ങളുടെ കാർഡ് വിശദാംശങ്ങളോ OTP-യോ ഫോണിലൂടെയോ ഇമെയിലിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ആരുമായും പങ്കിടരുത്.
- ഔദ്യോഗിക ഉറവിടങ്ങളും കമ്പനി വെബ്സൈറ്റും ഉപയോഗിച്ച് എല്ലായ്പ്പോഴും വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിക്കുക. ഒരു ബിസിനസ്സ് സൈറ്റിൽ നിന്ന് ഒരു അഭ്യർത്ഥന ഉണ്ടാകുമ്പോൾ അവരുടെ ഔദ്യോഗിക സൈറ്റിൽ ബിസിനസ്സിന്റെ പേരും വെബ്‌സൈറ്റും പരിശോധിച്ചുറപ്പിക്കുക, കാരണം വ്യാജ ബിസിനസ് പ്രൊഫൈലിന്റെ പേരിലോ വെബ്‌സൈറ്റിലോ നിസ്സാരമായ മാറ്റമുണ്ടാകും.( www.facebook.com & www.facebooks.com )
പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യസ്വഭാവമുള്ളതോ വ്യക്തിഗതമായതോ ആയ വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. Phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ PhonePe-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന എല്ലാ മെയിലുകളും അവഗണിക്കുക. നിങ്ങൾ തട്ടിപ്പ് സംശയിക്കുന്നുവെങ്കിൽ, അധികാരികളെ ഉടൻ ബന്ധപ്പെടുക.