Trust & Safety
SMS സ്പൂഫിംഗ് തട്ടിപ്പുകളുടെ അടയാളങ്ങൾ മനസ്സിലാക്കൂ
PhonePe Regional|2 min read|24 July, 2023
SMS സ്പൂഫിംഗ് തട്ടിപ്പുകളുടെ അടയാളങ്ങൾ മനസ്സിലാക്കൂ
നമ്മൾ ഒരു പരിവർത്തന കാലഘട്ടത്തിലാണ് ജീവിക്കുന്നത്. നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളും ഇന്ന് ഡിജിറ്റൽ ആയി മാറിയിരിക്കുന്നു. പലചരക്ക് സാധനങ്ങളും ഫ്രഷ് ഫുഡും മിനിറ്റുകൾക്കുള്ളിൽ ഡെലിവർ ചെയ്യുന്നു, പേയ്‌മെന്റുകളും ബാങ്കിംഗും പോലുള്ള ജോലികൾ ഏതാനും ക്ലിക്കുകൾക്കുള്ളിൽ പൂർത്തിയാക്കുന്നു. എന്നിരുന്നാലും, സൗകര്യം കൂടുന്നതിന് അനുസൃതമായി അത് ചില അപകടസാധ്യതകൾക്കും കാരണമാകുന്നു, അതിനാൽ നമ്മൾ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.
നിരപരാധികളായ ഇരകളിൽ നിന്നും അവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കാൻ തട്ടിപ്പുകാർ നിരന്തരം പുതിയ രീതികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഏറ്റവും പുതിയ തട്ടിപ്പ് രീതിയായി ഉയർന്നുവന്നിരിക്കുന്നത് നിങ്ങളുടെ UPI അക്കൗണ്ട് ഏറ്റെടുക്കാൻ തട്ടിപ്പുകാരെ അനുവദിക്കുന്ന SMS സ്പൂഫിംഗ് ആണ്.
എന്താണ് SMS സ്പൂഫിംഗ്?
നിങ്ങൾ ഏതെങ്കിലും UPI ആപ്പിൽ അക്കൗണ്ട് സൃഷ്‌ടിക്കുമ്പോൾ, അത് ഒരു SMS-ന്റെ സഹായത്തോടെ പ്രാമാണീകരിക്കപ്പെടും. പ്രാമാണീകരണത്തിന്(ഓതൻ്റിക്കേഷൻ) ശേഷം UPI അക്കൗണ്ട് നിങ്ങളുടെ ഉപകരണവുമായി ലിങ്കുചെയ്യും. ഇതിനെ ഡിവൈസ് ബൈൻഡിംഗ് എന്ന് വിളിക്കുന്നു. ഈ ഡിവൈസ് ബൈൻഡിംഗ് സന്ദേശത്തെ കൈക്കലാക്കുന്നതിന് SMS ഫോർവേഡിംഗ് ആപ്പുകൾ ഉപയോഗിച്ച് ഇരയുടെ UPI അക്കൗണ്ട് നിയന്ത്രണം ഏറ്റെടുക്കാൻ തട്ടിപ്പുകാരൻ ശ്രമിക്കുന്നു. അവർ ഇത് പലവിധത്തിൽ ചെയ്യുന്നു — ഈയിടെ നിരീക്ഷിക്കപ്പെട്ട ഒരു സാധാരണ രീതി നിങ്ങളുടെ ഉപകരണത്തിലേക്ക് മാൽവെയർ അയയ്‌ക്കുന്നതാണ്, അത് ബൈൻഡിംഗ് സന്ദേശത്തെ ഒരു വെർച്വൽ മൊബൈൽ നമ്പറിലേക്ക് കൈമാറുന്നു.
എങ്ങനെയാണ് SMS സ്പൂഫിംഗ് സംഭവിയ്ക്കുന്നതിന്
- ഒരു ആശുപത്രിയുടെ കൊറിയറിൻ്റെ അല്ലെങ്കിൽ ഭക്ഷണശാല തുടങ്ങിയവുടെ പേരിൽ സൃഷ്ടിച്ചിരിക്കുന്ന WhatsApp അക്കൗണ്ടുകൾ മുഖേന ക്ഷുദ്രകരമായ ഫയലുകൾ തട്ടിപ്പുകാർ ഇരകൾക്ക് അയയ്ക്കുന്നു.
- ഇരയാക്കപ്പെടുന്ന വ്യക്തി ഇത്തരം അപകടകരമായ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, ബാങ്കിൻ്റെ രജിസ്ട്റേഷൻ നമ്പറിലേക്ക് SMS ഫോർവാർഡ് ചെയ്യപ്പെടുന്നതിനായുള്ള മാൽവെയർ അവരുടെ ഉപകരണത്തിൽ ഹാർഡ്കോഡ് ചെയ്യപ്പെടുന്നു, ഇത്തരം സന്ദർഭങ്ങളിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്നത് ഒരു വിർച്വൽ മൊബൈൽ നമ്പരാണ്.
- ശേഷം തട്ടിപ്പുകാർ ഒരു UPI രജിസ്ട്രേഷൻ ആരംഭിയ്ക്കുന്നു. ഒരു ഡിവൈസ് ബൈൻഡിംഗ് SMS, ഇരയ്ക്ക് അയയ്ക്കുന്നു, രജിസ്ട്രേഷൻ ആരംഭിയ്ക്കുന്നതിന് ഈ സന്ദേശത്തെ ക്ഷുദ്രകരമായ ആപ്ലിക്കേഷൻ ബാങ്കിലേക്ക് ഫോർവാർഡ് ചെയ്യുന്നു.
- തട്ടിപ്പുകാരൻ വെർച്വൽ നമ്പർ വഴി UPI രജിസ്ട്രേഷൻ പ്രാമാണീകരിക്കുകയും ഇരയുടെ UPI അക്കൗണ്ട് അവരുടെ ഫോണുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
- ട്രാൻസാക്ഷനുകൾ ചെയ്യുന്നതിന്, ‘MPIN’ എക്‌സ്‌ട്രാക്‌റ്റുചെയ്യാനും അനധികൃത UPI ട്രാൻസാക്ഷനുകൾ നടത്താനും തട്ടിപ്പുകാരൻ സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങൾ ഉപയോഗിക്കുന്നു.
അതിനാൽ, നിങ്ങളുടെ അക്കൗണ്ടും പണവും സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന് സംശയാസ്പദമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക, ഇത് വളരെ പ്രധാനപ്പെട്ടകാര്യമാണ്.
സുരക്ഷയുടെ കാര്യത്തിൽ, ട്രാൻസാക്ഷൻ പരാജയങ്ങളൊന്നുമില്ലാതെ പ്രതിദിനം കോടിക്കണക്കിന് ട്രാൻസാക്ഷൻ സാധ്യമാക്കുന്നതിലൂടെ PhonePe നിങ്ങളെ പരിരക്ഷിച്ചിരിക്കുന്നു. ഈ ട്രിപ്പിൾ-ലെയർ സുരക്ഷയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- ലോഗിൻ പാസ്‌വേഡ്: ആപ്പിന്റെ സുരക്ഷയുടെ ആദ്യ ഘട്ടം ലോഗിൻ പാസ്‌വേഡാണ്.
- PhonePe ആപ്പ് ലോക്ക്: PhonePe ആപ്പ് ഉപയോഗിക്കാൻ തുടങ്ങുന്നതിന്, നിങ്ങളുടെ ഫിംഗർപ്രിന്റ് ഐഡി, ഫേസ് ഐഡി അല്ലെങ്കിൽ നമ്പർ ലോക്ക് ഉപയോഗിച്ച് അത് അൺലോക്ക് ചെയ്യേണ്ടതുണ്ട്.
- UPI Pin: PhonePe-യിലെ ഓരോ പേയ്‌മെന്റിനും, അത് 1 രൂപയോ 1 ലക്ഷമോ ആകട്ടെ., UPI Pin ഇല്ലാതെ ഒരു പേയ്‌മെന്റും നടക്കില്ല.
ഇതിലൂടെ PhonePe എല്ലാ പേയ്മെൻ്റുകളേയും അതീവ സുരക്ഷിതത്തോടെ കൈകാര്യം ചെയ്യുന്നു.
SMS സ്പൂഫിംഗ് തട്ടിപ്പുകളെ എങ്ങനെ ഒഴിവാക്കാം
- സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, അതിനൊപ്പം വരുന്ന മാൽവെയർ നിങ്ങളുടെ ഫോണിലെ ആപ്പുകൾ ഏറ്റെടുക്കും. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, അതിനൊപ്പം വരുന്ന മാൽവെയർ നിങ്ങളുടെ ഫോണിലെ ആപ്പുകളെ നിയന്ത്രണവിധേയമാക്കും.
- ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നമ്പർ, കാർഡ് കാലഹരണ തീയതി, CVV, OTP മുതലായവ പോലുള്ള രഹസ്യ വിവരങ്ങൾ PhonePe ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരുമായും പങ്കിടരുത്.
- അവസാനമായി, റിപ്പോർട്ടുചെയ്ത് തടയുക. ഈ നമ്പറുകൾ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുന്നതാണ് നല്ലത്.
ഒരു വഞ്ചകൻ നിങ്ങളുടെ UPI അക്കൗണ്ടിന്റെ രജിസ്ട്രേഷൻ ആരംഭിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എന്തുചെയ്യണം
PhonePe ആപ്പിലൂടെ ഒരു സ്‌കാമർ നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടെങ്കിൽ, ഇനിപ്പറയുന്ന വഴികളിൽ നിങ്ങൾക്ക് ഉടൻ തന്നെ പ്രശ്നം ഉന്നയിക്കാം:
- PhonePe കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന് നിങ്ങൾക്ക് PhonePe കസ്റ്റമർ കെയറിനെ 80–68727374 / 022–68727374 എന്ന നമ്പറിൽ വിളിക്കാം, കസ്റ്റമർ കെയർ ഏജൻ്റ് ഒരു ടിക്കറ്റ് എടുത്ത് നിങ്ങളുടെ പ്രശ്നത്തിൽ സഹായിക്കുന്നതിന് പോസ്റ്റ് ചെയ്യുക.
- വെബ്ഫോം സബ്മിഷൻ: PhonePe-യുടെ വെബ്‌ഫോം, https://support.phonepe.com/ ഉപയോഗിച്ചും നിങ്ങൾക്ക് ടിക്കറ്റ് എടുക്കാം, കൂടാതെ “ഞാൻ PhonePe-യിൽ UPI പേയ്‌മെന്റുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല” എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.”.
- സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് വഞ്ചനാപരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം.
- നിരാകരണം: നിലവിലുള്ള ഒരു പരാതിയിൽ വീണ്ടും പരാതി റിപ്പോർട്ട് ചെയ്യാൻ, നിങ്ങൾക്ക് https://grievance.phonepe.com/ എന്നതിലേക്ക് ലോഗിൻ ചെയ്യാനും മുമ്പ് ഉന്നയിച്ച ടിക്കറ്റ് ഐഡി പങ്കിടാനും കഴിയും.
- സൈബർ സെൽ: അവസാനമായി, നിങ്ങൾക്ക് തട്ടിപ്പ് പരാതികൾ അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ട് ചെയ്യാം അല്ലെങ്കിൽ https://www.cybercrime.gov.in/ എന്നതിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുക.
പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യസ്വഭാവമുള്ളതോ വ്യക്തിഗതമായതോ ആയ വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. Phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ PhonePe-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന എല്ലാ മെയിലുകളും അവഗണിക്കുക. നിങ്ങൾ തട്ടിപ്പ് സംശയിക്കുന്നുവെങ്കിൽ, അധികാരികളെ ഉടൻ ബന്ധപ്പെടുക.