Trust & Safety
PhonePe-യിൽ ബിസിനസ്സ് നടത്തുകയാണോ?
PhonePe Regional|3 min read|16 July, 2020
നിങ്ങളുടെ വരുമാനം സുരക്ഷിതമായി സൂക്ഷിക്കുക. വ്യാപാര തട്ടിപ്പുകളിൽ ജാഗരൂകരാകുക.
ഡിജിറ്റൽ പേയ്‌മെന്റ് രീതികളുടെ വ്യാപനം ജീവിതം ശരിക്കും എളുപ്പമാക്കി. പണം അയയ്‌ക്കാൻ അല്ലെങ്കിൽ സ്വീകരിക്കാൻ പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിക്കാനും നിങ്ങളുടെ എല്ലാ ബില്ലുകളും അടയ്‌ക്കാനും മൊബൈൽ / DTH മുതലായവ റീചാർജ് ചെയ്യാനും ഓൺലൈനിൽ ഷോപ്പുചെയ്യാനും പ്രാദേശിക കിരാന സ്റ്റോറുകളിൽ തൽക്ഷണ പേയ്‌മെന്റുകൾ നടത്താനും പേയ്‌മെൻ്റ് ആപ്പുകൾക്കുള്ള കഴിവ്, പണത്തെ അമിതമായി ആശ്രയിക്കുന്നതിനെ ഇല്ലാതാക്കുന്നു.
ഉപഭോക്താക്കൾക്കും ചില്ലറ വ്യാപാരികൾക്കും ഡിജിറ്റൽ പേയ്‌മെന്റ് മോഡുകൾ ഒരു വലിയ അനുഗ്രഹമായിരിക്കെ, അത് വഴി വ്യാജ ട്രാൻസാക്ഷനുകൾ നടത്തുന്നതിനുള്ള പുതിയ വഴികൾ തട്ടിപ്പുകാരും നിരന്തരം തേടിക്കൊണ്ടിരിക്കുന്നു..
തട്ടിപ്പുകാർ കിരാന സ്റ്റോർ വ്യാപാരികളെ ലക്ഷ്യമിടുന്ന ചില ആസൂത്രിതമായ സാഹചര്യങ്ങൾ ചുവടെക്കൊടുക്കുന്നു.
സ്‌ക്രീൻ പങ്കിടൽ ആപ്പിലൂടെയുള്ള തട്ടിപ്പുകൾ
ഒരു പേയ്‌മെന്റ് കമ്പനിയിൽ നിന്നുള്ള പ്രതിനിധികളായി വഞ്ചിക്കുന്നവർ, വ്യാപാരിയുടെ ദൈനംദിന വിൽപ്പന പരിശോധിക്കുന്നതിന്റെ മറവിൽ വിളിക്കുന്നു. ആശയവിനിമയ സമയത്ത്, തട്ടിപ്പുകാർ വ്യാപാരിയുടെ കാർഡോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ നേടാൻ ശ്രമിക്കുകയോ വ്യാപാരിയുടെ ഫോൺ നിയന്ത്രണം കൈവശപ്പെടുത്തുകയോ ചെയ്യുന്നു. ശേഷം തട്ടിപ്പുകാർ, വ്യാപാരികൾ കഠിനാധ്വാനം ചെയ്‌ത് നേടിയ പണത്തിനായി, അവരെ കബളിപ്പിക്കുന്നു.
ഉദാഹരണമായി:
തട്ടിപ്പുകാരൻ: ചില സാങ്കേതിക പിശകുകൾ കാരണം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ ഉപയോക്താക്കൾ നടത്തിയ ട്രാൻസാക്ഷനുകൾ, ഞങ്ങൾക്ക് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് നിങ്ങളെ അറിയിക്കാനായി ഞാൻ സെയിൽസ് സപ്പോർട്ട് ടീമിൽ നിന്ന് വിളിക്കുന്നു.. ഉണ്ടായ അസൗകര്യത്തിന് ക്ഷമചോദിക്കുന്നു, പ്രശ്‌നം പരിഹരിക്കാൻ നിങ്ങളെ ഞാൻ സഹായിക്കാം. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇനിപ്പറയുന്നു:
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് / ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ / BHIM UPI PIN ഞങ്ങൾക്ക് അയയ്ക്കുക
- ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യുക, അതുവഴി നിങ്ങൾക്കായി ഞങ്ങൾക്ക് പ്രശ്‌നം പരിഹരിക്കാൻ കഴിയും <തട്ടിപ്പുകാരൻ Anydesk / ScreenShare പോലുള്ള ഒരു സ്ക്രീൻ പങ്കിടൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് വ്യാപാരിയ്‌ക്ക് ഒരു ലിങ്ക് അയയ്‌ക്കുന്നു.>
വ്യാപാരി അവരുടെ വാക്കിൽ വിശ്വസിക്കുകയും, വിശദാംശങ്ങൾ പങ്കിടുകയും ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു. വ്യാപാരി ആപ്പ് ഇൻസ്റ്റാൾ ചെയ്‌തയുടൻ, തട്ടിപ്പുകാരൻ വ്യാപാരിയുടെ ഫോണിന്റെ നിയന്ത്രണം നേടുകയും പണം മോഷ്‌ടിക്കുകയും ചെയ്യുന്നു.
ക്യാഷ്ബാക്ക് അല്ലെങ്കിൽ ഓഫർ സ്‌കീം തട്ടിപ്പുകൾ
പേയ്‌മെൻ്റ് പങ്കാളികളുടെ വ്യാപാര പ്രതിനിധികളായി തട്ടിപ്പുകാരിൽ നിന്ന് വ്യാപാരിക്ക് കോളുകൾ ലഭിച്ച സംഭവങ്ങളും ഉണ്ട്. ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകൾ ഉപയോഗിച്ച് വ്യാപാരിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യഥാർത്ഥത്തിൽ തട്ടിപ്പുകാരൻ കോൾ ആരംഭിക്കുന്നത്.
രംഗം 1
തട്ടിപ്പുകാരൻ — ഞാൻ മർച്ചന്റ് സപ്പോർട്ട് ടീമിൽ നിന്നാണ് വിളിക്കുന്നത്. ഈ ആഴ്‌ച ഒരു പ്രത്യേക ക്യാഷ്ബാക്ക് സ്‌കീം നൽകുന്നതാണ്.. ഈ ലിങ്കിലേക്ക് ഒരു പേയ്‌മെന്റ് നടത്തി ക്യാഷ്ബാക്ക് തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് നേടുക.
- 500 രൂപ അടച്ച് 1000 രൂപ ക്യാഷ്ബാക്ക് നേടുക
- 10,000 രൂപ അടച്ച് 15,000 ക്യാഷ്ബാക്ക് നേടുക
വ്യാപാരി ഓഫറിൽ വീഴുകയും ആദ്യ ട്രാൻസാക്ഷൻ നടത്തുകയും തട്ടിപ്പുകാരനിൽ നിന്ന് 1000 രൂപ നേടുകയും ചെയ്യുന്നു. തട്ടിപ്പുകാരൻ വ്യാപാരിയോട് വലിയ തുക കൈമാറാൻ ആവശ്യപ്പെടുന്നു. ഒരു വലിയ ക്യാഷ്ബാക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ, വ്യാപാരി 10,000 രൂപ ട്രാൻസ്‌ഫർ ചെയ്യുമ്പോൾ, തട്ടിപ്പുകാരൻ കോൾ കട്ട് ചെയ്‌ത് അപ്രത്യക്ഷമാകുന്നു.
രംഗം 2
തട്ടിപ്പുകാർ പ്രത്യേക ഓഫറുകളോ സ്‌കീമുകളോ പറയുന്നതിനായി വ്യാപാരികളെ വിളിക്കുകയും ഒരു QR കോഡ് ഉപയോഗിച്ച് അവരുടെ പണം തട്ടിയെടുക്കുകയും ചെയ്യുന്നു.
ഉദാഹരണം:
തട്ടിപ്പുകാരൻ — ഞങ്ങൾക്ക് ഈ ആഴ്‌ച ഒരു പ്രത്യേക ക്യാഷ്ബാക്ക് സ്‌കീം ഉണ്ട്. നിങ്ങളുടെ പണം ഇരട്ടിയാക്കാൻ ഞങ്ങൾ അയച്ച QR കോഡ് ഉപയോഗിച്ച് പണമടയ്‌ക്കുക.
- 100 രൂപയുടെ ട്രാൻസാക്ഷന്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 200 രൂപ ക്യാഷ്ബാക്ക് നേരിട്ട് ലഭിക്കും
- 10,000 രൂപ ട്രാൻസാക്ഷന്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഒരു ബമ്പർ 20,000 രൂപ ക്യാഷ്ബാക്ക് ക്രെഡിറ്റുചെയ്യും. ഇപ്പോൾ പരീക്ഷിയ്‌ക്കൂ!
വ്യാപാരി ഓഫറിൽ താൽപ്പര്യപ്പെട്ട്, തട്ടിപ്പുകാരൻ അയച്ച QR കോഡ് വഴി 100 രൂപ ട്രാൻസാക്ഷൻ നടത്തുന്നു, ശേഷം 200 രൂപ ക്യാഷ്ബാക്കായി നേടുന്നു. വ്യാപാരി ഉയർന്ന തുക നൽകിയയുടൻ, തട്ടിപ്പുകാരൻ കോൾ വിച്ഛേദിക്കുന്നു & പണമൊന്നും തന്നെ തിരികെ അയയ്‌ക്കില്ല.
Google ഫോമുകളിലൂടെയുള്ള തട്ടിപ്പുകൾ
ഇവിടെ, തട്ടിപ്പുകാരൻ വ്യത്യസ്‌ത കാരണങ്ങൾ നൽകി ഇരയ്ക്ക് ഒരു Google ഫോം അയയ്ക്കുകയും പണം മോഷ്‌ടിക്കുകയും ചെയ്യുന്നു.
ഉദാഹരണം:
തട്ടിപ്പുകാരൻ: ഞങ്ങളുടെ സിസ്റ്റത്തിൽ നിങ്ങളുടെ ചില വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്‌തിട്ടില്ലെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ മർച്ചന്റ് ടീമിൽ നിന്ന് വിളിക്കുന്നു, അതിനാൽ കുറച്ച് ദിവസത്തേക്ക് നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി നിർത്തേണ്ടിവരാം. ഇത് സംഭവിക്കുന്നത് ഒഴിവാക്കാൻ, ഇപ്പോൾ തന്നെ ലിങ്കിൽ ക്ലിക്കുചെയ്‌ത് നിങ്ങളുടെ വിശദാംശങ്ങൾക്കൊപ്പം Google ഫോം പൂരിപ്പിക്കുക.
അക്കൗണ്ട് നമ്പർ, UPI PIN, രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പർ, പേര്, ഇമെയിൽ ഐഡി മുതലായ വ്യക്തിഗത / സെൻസിറ്റീവ് വിവരങ്ങൾ അടങ്ങിയ ഫോമിനെ വ്യാപാരി വിശ്വസിക്കുകയും അത് പൂരിപ്പിക്കുകയും ചെയ്യുന്നു.. തട്ടിപ്പുകാർ ‘വ്യാപാരി’ പൂരിപ്പിച്ച ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുകയും അവരുടെ പണം കവർന്നെടുക്കുകയും ചെയ്യുന്നു.
ഓർമ്മിക്കേണ്ട വസ്‌തുതകൾ:
- ഒരിക്കലും PIN- കളും OTP- കളും പങ്കിടരുത് അല്ലെങ്കിൽ ഒരു അജ്ഞാത ശേഖരണ അഭ്യർത്ഥന സ്വീകരിക്കരുത്.
- കളക്‌റ്റ് അഭ്യർത്ഥനയിൽ പണമടയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യരുത്, അജ്ഞാത ഉറവിടത്തിൽ നിന്നാണെങ്കിൽ പേയ്‌മെന്റ് അയയ്‌ക്കരുത്.
- ഒരു അജ്ഞാത ഉറവിടത്തിൽ നിന്ന് ആകർഷകമായ ഓഫറുകളും സൗജന്യങ്ങളും സ്വീകരിക്കരുത്.
- ഒരിക്കലും ഒരു ഫോമും പൂരിപ്പിച്ച് ബാങ്ക് വിശദാംശങ്ങൾ, PIN മുതലായവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യരുത്.
- കളക്‌റ്റ് അഭ്യർത്ഥന സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ ഒരു അജ്ഞാത വ്യക്തി / വ്യാപാരിയ്ക്ക് പണം അയയ്‌ക്കുന്നതിനോ മുമ്പ് അയച്ചയാളുടെ വിശദാംശങ്ങൾ പരിശോധിക്കുക.
- പണം സ്വീകരിക്കുന്നതിന് നിങ്ങളുടെ UPI PIN നൽകരുത്.
- തട്ടിപ്പുകാരന് ദുരുപയോഗം ചെയ്യാൻ കഴിയുന്ന ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഒരിക്കലും പങ്കിടരുത്.
- അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള കളക്‌റ്റ് അഭ്യർത്ഥന നിങ്ങൾ സ്വീകരിക്കുകയും നിങ്ങളുടെ പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ ഉടൻ സൈബർ സെല്ലിലേക്ക് / ബാങ്കിലേക്ക് റിപ്പോർട്ട് ചെയ്യുക.
- PhonePe ആപ്പിൽ തട്ടിപ്പുകാരന്റെ നമ്പർ ബ്ലോക്കുചെയ്യുക.
- PhonePe ആപ്പിൽ തട്ടിപ്പ് സംഭവങ്ങൾ റിപ്പോർട്ടുചെയ്യുക. തട്ടിപ്പുനടന്ന ട്രാൻസാക്ഷനിൽ ക്ലിക്കുചെയ്‌ത്, “PhonePe സപ്പോർട്ടിനെ ബന്ധപ്പെടുക” തിരഞ്ഞെടുത്ത് ഒരു പരാതി (ടിക്കറ്റ്) നൽകുക.