PhonePe Blogs Main Featured Image

Trust & Safety

പോലീസിൽ നിന്നും കോൾ വരുന്നുവോ? ജാഗ്രത! ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് എങ്ങനെ കണ്ടെത്താം?

PhonePe Regional|3 min read|06 December, 2024

URL copied to clipboard

സൈബർ കുറ്റകൃത്യങ്ങളിൽ, നിരപരാധികളെ കബളിപ്പിക്കാനായി അവരിൽ ഭയം ജനിപ്പിക്കുകയാണ്  തട്ടിപ്പുകാർ സാധാരണ ചെയ്യുന്നത്. നിഷ്കളങ്കരായ ഇരകളെ കബളിപ്പിക്കാനുള്ള ഏറ്റവും പുതിയ സാങ്കേതികത, പോലീസിനെയോ സർക്കാർ അധികാരികളെയോ പോലുള്ള നിയമപാലക അധികാരികളെക്കുറിച്ചുള്ള നിലവിലുള്ള ഭയത്തിനെ ചൂഷണം ചെയ്യുക എന്നതാണ്.  “ഡിജിറ്റൽ അറസ്റ്റ്” എന്ന തട്ടിപ്പ് നിയമപരമായ നൂലാമാലകളെക്കുറിച്ചുള്ള ആളുകളുടെ ഭയത്തെ പ്രയോജനപ്പെടുത്തുന്നു. മുന്നറിയിപ്പ് സൂചനകൾ മനസ്സിലായില്ലെങ്കിൽ തട്ടിപ്പുകാരുടെ ഇരകളാകാൻ ഇത് ആളുകളെ പ്രേരിപ്പിക്കും.

ഈ ബ്ലോഗിൽ, ഈ തട്ടിപ്പിനെക്കുറിച്ച് നിങ്ങൾക്കറിയേണ്ട എങ്ങനെയാണ് ഈ തട്ടിപ്പ് നടത്തുന്നത്, ഇത്തരം സന്ദർഭങ്ങളിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം എന്നീ എല്ലാ കാര്യങ്ങളും ഞങ്ങൾ വിശദീകരിക്കുന്നതാണ്.

എന്താണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്?

ഇമെയിൽ, ടെക്‌സ്‌റ്റ് മെസേജുകൾ അല്ലെങ്കിൽ ഫോൺ ചാനലുകൾ വഴി തട്ടിപ്പുകാർ നിയമപാലകരോ നിയമ അധികാരികളോ ആയി അഭിനയിച്ച് നടത്തുന്ന തട്ടിപ്പാണ്  ഡിജിറ്റൽ അറസ്റ്റ്. ഒരു ഓൺലൈൻ കുറ്റകൃത്യത്തിലോ ​​സൈബർ കുറ്റകൃത്യത്തിലോ നിങ്ങൾക്ക് പങ്കുണ്ടെന്നും നിങ്ങൾക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും നിങ്ങൾ അന്വേഷണത്തിലാണ് എന്നുമെല്ലാം അവർ അവകാശപ്പെടും. പ്രശ്നം പരിഹരിക്കാൻ ഉടനടി പണമടയ്ക്കാനോ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കാനോ ആവശ്യപ്പെടും.  അനുസരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും.

എങ്ങനെയാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തുന്നത്?

പണം നല്കുന്നതിനോ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിനോ വേണ്ടി  നിങ്ങളെ ഭയപ്പെടുത്തുക എന്നതാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ ലക്ഷ്യം. ഇത് സാധാരണയായി താഴെപ്പറയുന്ന രീതിയിലാണ് ചെയ്യുന്നത്:

  1. പ്രാരംഭ ബന്ധപ്പെടൽ: ആദ്യം,  ഗവൺമെൻ്റിൽ നിന്നോ നിയമ നിർവ്വഹണ ഏജൻസിയിൽ നിന്നോ ആണെന്ന് അവകാശപ്പെടുന്ന ഒരു ഫോൺ വിളിയോ ഇമെയിലോ ടെക്സ്റ്റ് മെസേജോ നിങ്ങൾക്ക് ലഭിക്കും. സന്ദേശത്തിൽ വ്യാജ സർക്കാർ മുദ്രകളോ ലോഗോകളോ ഉണ്ടായിരിക്കാം. ശരിയായ ഒരു ഫോൺ നമ്പറിൽ നിന്നാണ് ഇവ വന്നത് എന്നു പോലും തോന്നിക്കും. 
  • ടെക്‌സ്‌റ്റ് മെസേജുകൾ (SMS): അടിയന്തര ശ്രദ്ധ ആവശ്യമുള്ള നിയമ പ്രശ്‌നങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ടെക്‌സ്‌റ്റ് സന്ദേശങ്ങൾ.
  • ഫോൺ കോളുകൾ: ഓട്ടോമേറ്റഡ് കോളുകൾ വഴിയോ പോലീസ് ഓഫീസർമാരായോ നിയമ പ്രതിനിധികളായോ അഭിനയിച്ചു വിളിച്ചുകൊണ്ടോ തട്ടിപ്പുകാർ ഇരകളെ ബന്ധപ്പെടാം. 
  • സോഷ്യൽ മീഡിയയും മെസേജിംഗ് ആപ്പുകളും: ഫേസ്ബുക്ക്, വാട്സ് ആപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും മെസേജിംഗ് സേവനങ്ങൾ തട്ടിപ്പുകാർ ഉപയോഗപ്പെടുത്തിയേക്കാം. 
  • വീഡിയോ കോളുകൾ: നിയമപാലകരുടെ യൂണിഫോം ധരിച്ച് വീഡിയോ കോളുകളിൽ  പ്രത്യക്ഷപ്പെട്ട് തട്ടിപ്പുകാർ ആൾമാറാട്ടം നടത്തും. ഇരകളെ ഭയപ്പെടുത്തുകയും ക്രിമിനൽ പ്രവർത്തനങ്ങളിൽ അവർക്ക് പങ്കുണ്ടെന്ന് തെറ്റായി ആരോപിക്കുകയും ചെയ്യും. അറസ്റ്റ് ഒഴിവാക്കുന്നതിന് ഉടനടി പണമടയ്ക്കാനോ രഹസ്യ വിവരങ്ങൾ കൈമാറാനോ ആവശ്യപ്പെടും. 

2. ആരോപണം: “സംശയാസ്‌പദമായ ഇൻ്റർനെറ്റ് ആക്‌റ്റിവിറ്റി” അല്ലെങ്കിൽ “വഞ്ചനാപരമായ ഇടപാടുകൾ” പോലെ, പലപ്പോഴും അവ്യക്തവും എന്നാൽ ഭയപ്പെടുത്തുന്നതുമായ എന്തെങ്കിലും ഗുരുതരമായ കുറ്റകൃത്യത്തിന് നിങ്ങൾ അന്വേഷണത്തിലാണെന്ന് തട്ടിപ്പുകാർ അവകാശപ്പെടും. ഒരു സാങ്കല്പിക കേസ് നമ്പറും വിശ്വസനീയമായി തോന്നാൻ നിയമപരമായ പദപ്രയോഗങ്ങളും അവർ ഉപയോഗിച്ചേക്കാം. 
3. ഉടനടി നടപടി: അറസ്റ്റ് ഒഴിവാക്കുന്നതിന്, പിഴയടച്ചോ വ്യക്തിഗത വിവരങ്ങൾ നൽകിയോ – വേഗത്തിൽ പ്രവർത്തിക്കണമെന്ന് അവർ നിങ്ങളോട് പറയും. ക്രിപ്‌റ്റോകറൻസി, ഗിഫ്റ്റ് കാർഡുകൾ അല്ലെങ്കിൽ വയർ ട്രാൻസ്ഫർ വഴി അവർ പേയ്‌മെൻ്റ് ആവശ്യപ്പെട്ടേക്കാം. കാരണം ഈ രീതികൾ കണ്ടെത്താനും പണം തിരിച്ചെടുക്കാനും ബുദ്ധിമുട്ടാണ്.
4. ഗുരുതരമാകുമെന്ന ഭീഷണികൾ: നിങ്ങൾ കോളിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്യുകയോ അനുസരിക്കാൻ മടിക്കുകയോ ചെയ്താൽ, തട്ടിപ്പുകാരൻ ദേഷ്യപ്പെടും. തുടർ നിയമനടപടികൾ, പിഴകൾ വർദ്ധിപ്പിക്കൽ, ഉടനടി അറസ്റ്റ് ഇതെല്ലാം പറഞ്ഞു ഭീഷണിപ്പെടുത്തും. 

നിങ്ങളെ ഇരയാക്കാൻ ശ്രമിച്ചാൽ എന്തു ചെയ്യണം

ഒരു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് നിങ്ങൾ ഇരയാക്കപ്പെടുന്നു എന്നു സംശയം തോന്നിയാൽ, സ്വയം പരിരക്ഷിക്കാൻ ഈ കാര്യങ്ങൾ ചെയ്യുക:
1. ഉടനടി പ്രതികരിക്കരുത്: സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാനും സമനില വീണ്ടെടുക്കാനും ഒരു നിമിഷം എടുക്കുക. തട്ടിപ്പുകാർ ഇരകളുടെ പരിഭ്രാന്തിയെ ആണ് ചൂഷണം ചെയ്യുന്നത്.
2. ബന്ധപ്പെട്ട ഏജൻസിയെ വിളിച്ച് സ്ഥിരീകരിക്കുക: ആശയവിനിമയം നിയമാനുസൃതമാണോ എന്ന് സ്ഥിരീകരിക്കാൻ  ഔദ്യോഗിക ചാനലുകൾ വഴി (തട്ടിപ്പുകാരൻ നൽകിയ നമ്പറല്ല) ബന്ധപ്പെട്ട ഏജൻസിയെ നേരിട്ട് ബന്ധപ്പെടുക.
3. സംഭവം റിപ്പോർട്ട് ചെയ്യുക: നിങ്ങൾക്ക് സംശയാസ്പദമായ ഒരു സന്ദേശം ലഭിക്കുകയാണെങ്കിൽ, അത് പ്രാദേശിക അധികാരികളെയോ ഉപഭോക്തൃ സംരക്ഷണ ഏജൻസികളെയോ അറിയിക്കുക. തട്ടിപ്പുകൾ  ട്രാക്ക് ചെയ്യാനും മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും ഇത് ഈ ഏജൻസികളെ സഹായിക്കും.                   

4. നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുക: നിങ്ങൾ അറിയാതെ  വ്യക്തിഗത വിവരങ്ങൾ പങ്കിട്ടിട്ടുണ്ടെങ്കിൽ പാസ്‌വേഡുകൾ മാറ്റുക, സാമ്പത്തിക വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ബാങ്കിനെ അറിയിക്കുക തുടങ്ങി സ്വയം പരിരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
5. സുരക്ഷാ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുക: ഫിഷിംഗ് ശ്രമങ്ങളിൽ നിന്നും,നിങ്ങളുടെ വിവരങ്ങളിലേക്ക് ആക്‌സസ് നേടുന്നതിനായി തട്ടിപ്പുകാർ ഉപയോഗിച്ചേക്കാവുന്ന മാൽവെയറുകളിൽ നിന്നും നിങ്ങളെ  പരിരക്ഷിക്കുന്നതിന് നിങ്ങളുടെ ഉപകരണങ്ങളിൽ ഏറ്റവും പുതിയ സുരക്ഷാ സോഫ്റ്റ്‌വെയർ ഉണ്ടെന്ന് ഉറപ്പാക്കുക.
6. ടു-ഫാക്ടർ ഓതൻ്റിക്കേഷൻ (2FA): തട്ടിപ്പുകാർ നിങ്ങളുടെ അക്കൌണ്ടുകൾ  ആക്‌സസ് ചെയ്യുന്നത് തടയാൻ അവയിൽ 2FA പ്രവർത്തനക്ഷമമാക്കുക.
7. നിങ്ങളെയും മറ്റുള്ളവരെയും പഠിപ്പിക്കുക: പൊതുവായ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് ഇത്തരം അറിവുകൾ അവരുമായി പങ്കിടുക.

ഡിജിറ്റൽ അറസ്റ്റ് പോലുള്ള അഴിമതികൾ ഭയവും അടിയന്തിരതയും മുതലെടുക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സൂചനകളെക്കുറിച്ച് ബോധവാന്മാരാകുകയും സമ്മർദ്ദത്തിൽ ശാന്തത പാലിക്കുകയും ചെയ്യുന്നതിലൂടെ, സ്വയം ഇരയാകുന്നത് ഒഴിവാക്കാനും മറ്റുള്ളവരെ ഈ കെണിയിൽ വീഴുന്നതിൽ നിന്ന് തടയാനും കഴിയും.

നിങ്ങൾ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ  ഇരയാണെങ്കിൽ PhonePe-യിൽ എങ്ങനെ ഒരു പ്രശ്നം ഉന്നയിക്കാം

ഫോൺപേ വഴി തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഉടനടി ഇനിപ്പറയുന്ന മാർഗങ്ങളിലൂടെ പ്രശ്നം ഉന്നയിക്കാം:

1.  ഫോൺപേ ആപ്പ്: ഹെൽപ്പ് സെക്ഷനിൽ പോയി “ഇടപാടിൽ ഒരു പ്രശ്നമുണ്ട്” എന്ന ഓപ്‌ഷനിൽ ഒരു പ്രശ്നം ഉന്നയിക്കുക.
2. ഫോൺപേ കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന് ഫോൺപേ കസ്റ്റമർ കെയറിനെ 80–68727374 / 022–68727374 എന്ന നമ്പറിൽ വിളിക്കാം. അപ്പോൾ കസ്റ്റമർ കെയർ ഏജൻ്റ് ഒരു ടിക്കറ്റ് ഉന്നയിക്കുകയും പ്രശ്നത്തിൽ നിങ്ങളെ സഹായിക്കുകയും ചെയ്യും. 
3. വെബ്‌ഫോം സമർപ്പിക്കൽ: PhonePe-യുടെ വെബ്‌ഫോം, https://support.phonepe.com/ ഉപയോഗിച്ചും നിങ്ങൾക്ക് ടിക്കറ്റ് ഉന്നയിക്കാം.
4. സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം

ട്വിറ്റർ – https://twitter.com/PhonePeSupport

ഫേസ്ബുക്ക് – https://www.facebook.com/OfficialPhonePe

5. പരാതി: നിലവിലുള്ള ഒരു പരാതിയിൽ ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യാൻ, https://grievance.phonepe.com/ എന്നതിൽ ലോഗിൻ ചെയ്യുകയും മുമ്പ് ഉന്നയിച്ച ടിക്കറ്റ് ഐഡി പങ്കിടുകയും ചെയ്യാം.
6. സൈബർ സെൽ: കൂടാതെ, അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ നിങ്ങൾക്ക് തട്ടിപ്പ് പരാതികൾ അറിയിക്കാം അല്ലെങ്കിൽ https://www.cybercrime.gov.in/ എന്നതിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം.
7. DOT : ഒരു ഡിജിറ്റൽ കുറ്റകൃത്യം നടന്നിട്ടില്ലെങ്കിൽ അങ്ങനെയൊന്ന് നടക്കുന്നതായി സംശയം തോന്നിയാലും അത് റിപ്പോർട്ട് ചെയ്യാം. സന്ദേശങ്ങൾ, കോളുകൾ, വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ എന്നിവ വ്യാജമാണെന്ന് സംശയമുണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്യാവുന്ന ചക്ഷു എന്ന സൗകര്യം സഞ്ചാർ സാഥി പോർട്ടലിൽ (sancharsaathi.gov.in) ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Keep Reading