PhonePe Blogs Main Featured Image

Trust & Safety

ലോൺ തട്ടിപ്പുകളെ എങ്ങനെ കണ്ടെത്താം, സുരക്ഷിതരായിരിക്കാം

PhonePe Regional|2 min read|26 July, 2022

URL copied to clipboard

ലോൺ തട്ടിപ്പുകളെ എങ്ങനെ കണ്ടെത്താം, സുരക്ഷിതരായിരിക്കാം

ക്രെഡിറ്റ്/ വായ്‌പ എന്ന ആശയം — പെട്ടന്നുള്ള ആവശ്യങ്ങൾക്കായി പണം കടം വാങ്ങാൻ നിങ്ങളെ അനുവദിക്കുകയും പിന്നീട് തിരിച്ചടയ്ക്കാൻ കഴിയുകയും ചെയ്യുന്നത് പലർക്കും അനുഗ്രഹമാണ്, പ്രത്യേകിച്ച് ജോലി നഷ്‌ടത്തിലായിരിക്കുമ്പോൾ അല്ലെങ്കിൽ മെഡിക്കൽ എമർജെൻസി പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ. ഇത്തരം ദുർബ്ബല സാഹചര്യങ്ങളിലുള്ള നിരപരാധികൾക്ക് വായ്‌പ ലഭിക്കുമെന്ന തെറ്റായ വാഗ്‌ദാനം ചെയ്‌തുകൊണ്ട് തട്ടിപ്പുകാർ ചൂണ്ടയിടുകയും വായ്‌പ തട്ടിപ്പ് നടത്തി അവരുടെ പണം കൊള്ളയടിക്കുകയും ചെയ്യുന്നു.

ലോൺ തട്ടിപ്പ് എന്നാലെന്ത്?

ഒരു വായ്‌പാ തട്ടിപ്പിൽ, ഒരു തട്ടിപ്പുകാരൻ വ്യക്തികളെ അവർ ആഗ്രഹിക്കുന്ന വായ്‌പ വേഗത്തിലും എളുപ്പത്തിലും ലഭിക്കുമെന്ന തെറ്റായ പ്രതീക്ഷ നൽകിക്കൊണ്ട് വഞ്ചിക്കുന്നു. ഇരയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി തട്ടിപ്പുകാരൻ ഒരു വഞ്ചനാപരമായ പദ്ധതി നിർമ്മിക്കുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് ഒരു സ്ഥാപിത ബാങ്കിൽ ലോണിന് അപേക്ഷിക്കാൻ നല്ല ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു വലിയ തുക ആവശ്യമാണെങ്കിലോ, അവൻ്റെ/അവളുടെ ആവശ്യാനുസരണം ഏതാനും മിനിറ്റുകൾക്കുള്ളിൽ ലോൺ നൽകിക്കൊണ്ട് ഒരു തട്ടിപ്പുകാരന് തന്നെ സഹായിക്കാൻ കഴിയുമെന്ന് ഇരയെ സമർത്ഥമായി ബോധ്യപ്പെടുത്തും.

ഒരു ലോൺ തട്ടിപ്പിൽ വീഴുന്നതിലൂടെ രണ്ട് പ്രധാന പ്രത്യാഘാതങ്ങൾ സംഭവിയ്‌ക്കാം — ഒന്നുകിൽ തട്ടിപ്പുകാരൻ സെക്യൂരിറ്റിയായി ഒരു നിശ്ചിത തുക മുൻകൂറായി ആവശ്യപ്പെടും, അത് ഒരിക്കലും തിരികെ ലഭിക്കില്ല അല്ലെങ്കിൽ പ്രോസസ്സിംഗ് ഫീസ്, ലേറ്റ് ഫീസ്, പലിശ മുതലായവയുടെ പേരിൽ മൊത്തത്തിലുള്ള തുകകൾ എക്‌സ്‌ട്രാക്റ്റുചെയ്യും. അതിലൂടെ ആത്യന്തികമായി ഇരയ്ക്ക് വലിയ നഷ്‌ടം സംഭവിയ്‌ക്കും.

ലോൺ തട്ടിപ്പ് എങ്ങനെയാണ് ഉണ്ടാകുന്നത്?

ലോൺ തട്ടിപ്പുകാർ, കടം ആവശ്യമായി വരുന്നവരെ ചൂഷണം ചെയ്യുകയും,നൂലാമാലകളില്ലാതെ ലഭിക്കും എന്ന് കരുതപ്പെടുന്ന കടം വാഗ്‌ദാനം ചെയ്യുന്നതിലൂടെ ദുർബലരായ കടം വാങ്ങുന്നവരെ ലക്ഷ്യമിടുകയും ചെയ്യുന്നു. അവർ നിങ്ങളെ SMS, ഇമെയിൽ അല്ലെങ്കിൽ ഫോൺ വഴി ബന്ധപ്പെടുകയും നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കാനും തൽക്ഷണ ലോൺ അംഗീകാരം നേടാനും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ മുഴുവൻ കോൺടാക്‌റ്റ് ലിസ്‌റ്റും ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെ നിങ്ങളുടെ ഫോണിലെ എല്ലാ കാര്യങ്ങളിലേക്കും അവർ ആക്‌സസ് അഭ്യർത്ഥിക്കും. നിങ്ങളുടെ ആധാർ, PAN, വിലാസം, നിങ്ങൾക്ക് ആവശ്യമുള്ള തുക തുടങ്ങിയ അടിസ്ഥാന വിശദാംശങ്ങൾ നിങ്ങൾ പൂരിപ്പിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്യപ്പെട്ടതായി നിങ്ങൾ കാണും.

പ്രാരംഭ ഘട്ടത്തിൽ വിശദമാക്കാതെയുള്ള സങ്കീർണ്ണമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിലാണ് ഈ വായ്‌പകൾ വാഗ്‌ദാനം ചെയ്യുന്നത്. കുറഞ്ഞ പലിശനിരക്ക് വാഗ്‌ദാനം ചെയ്‌ത് അവർ ഇരകളെ കബളിപ്പിക്കുകയും പിന്നീട് കുറഞ്ഞ പലിശ നിരക്ക് പരിമിത കാലത്തേക്ക് മാത്രമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു, അതിനുശേഷം പലിശ അമിതമായി ഉയർന്ന നിരക്കിലേക്ക് ഉയർത്തുന്നു- വായ്‌പ വിതരണ സമയത്ത് അവർ പരാമർശിക്കാത്ത വിശദാംശങ്ങളിൽ ഒന്നാണിത്. ഉയർന്ന പലിശനിരക്കുകൾക്കൊപ്പം, തട്ടിപ്പുകാരായ ഇൻസ്റ്റന്റ് ലോൺ കമ്പനികൾ വായ്‌പ തിരിച്ചടയ്ക്കാത്തതിന് ദിവസേന കനത്ത പിഴ ഈടാക്കുന്നു.ഒപ്പം ഉയർന്ന പ്രോസസ്സിംഗ് ഫീസും മറ്റ് പിഴകളും കൂടി ഈടാക്കുന്നു.

ചില തട്ടിപ്പുകാർ ചില രേഖകൾ ആവശ്യപ്പെടുമ്പോൾ ഉദാ: 3 മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെൻ്റ്, ആധാർ കാർഡ്, PAN എന്നിവയുടെ പകർപ്പ്, മറ്റുള്ളവർ അത്തരം രേഖകളൊന്നും ആവശ്യപ്പെടുന്നില്ല. എന്നിരുന്നാലും, രണ്ട് സാഹചര്യങ്ങളിലും, വായ്‌പ തുക മിനിറ്റുകൾക്കുള്ളിൽ ലഭ്യമാക്കുന്നു. ആപ്പുകൾ, ലോൺ മുൻകൂറായി നൽകുന്നതിൻ്റെ പേരിൽ, ഇരയുടെ ഫോണിൽ നിന്ന് എല്ലാ വിവരങ്ങളും ആക്‌സസ് ചെയ്യുന്നു, അത് പിന്നീട് വ്യക്തിയെ കൂടുതൽ പണം കബളിപ്പിച്ച് എടുക്കുന്നതിനോ മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനോ തട്ടിപ്പുകാരന് ഉപയോഗിക്കാനാകുന്നു.

ഇത്തരം വായ്‌പ തട്ടിപ്പുകളിൽ വീഴുകയും വാഗ്‌ദാനം ചെയ്‌ത പണം സ്വീകരിക്കുകയും ചെയ്യുന്ന ഇരകളെ ലോൺ തുക തിരിച്ചടയ്ക്കാൻ റിക്കവറി ഏജന്റുമാർ ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. അശ്ലീല സന്ദേശങ്ങൾ, അശ്ലീല ചിത്രങ്ങൾ, അധിക്ഷേപകരമായ വാചകങ്ങൾ എന്നിവ വ്യക്തിക്കും അവൻ്റെ/അവളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള മറ്റുള്ളവർക്കും അയയ്ക്കുന്നു.

ലോൺ തട്ടിപ്പ് ഒഴിവാക്കാനുള്ള മുൻകരുതലുകൾ

നിങ്ങൾ ഒരു ലോൺ തട്ടിപ്പ്കാരനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നത് മനസ്സിലാക്കുന്നതിനുള്ള ചില സൂചനകൾ ഇനിപ്പറയുന്നു:

  • വായ്‌പ നൽകുന്നയാളുടെ സ്ഥാപനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ല ഒപ്പം അറിയപ്പെടുന്ന ഏതെങ്കിലും ബാങ്കുമായോ NBFC-യുമായോ ബന്ധപ്പെട്ടതല്ല.
  • ആപ്പ് സ്റ്റോറിൽ ലോൺ ആപ്പ് വെരിഫിക്കേഷൻ ചെയ്‌തിട്ടില്ല, ലോൺ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല, അല്ലെങ്കിൽ ലോണിന്റെ അംഗീകാരത്തിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് അത് പരിശോധിക്കുന്നില്ല.
  • ലെൻഡർ/കടം നൽകുന്നയാൾ രജിസ്റ്റർ ചെയ്തിട്ടില്ല, ഭൗതികമായി ഒരു ഓഫീസ് വിലാസമോ നിയമാനുസൃതമായ ഒരു വെബ്‌സൈറ്റോ ഇല്ല.
  • ലോൺ നൽകുന്നതിന് മുമ്പ് ഒരു ലോൺ ഫീസ് മുൻകൂറായി ആവശ്യപ്പെടുന്നു.
  • ക്രെഡിറ്റ് വെരിഫിക്കേഷൻ നടത്താതെ, വായ്‌പ ക്രെഡിറ്റ് ഫ്രീ ആണെന്ന് അറിയിക്കുന്നു.
  • കടം കൊടുക്കുന്നയാൾ വളരെ കുറഞ്ഞ പലിശനിരക്ക് വാഗ്‌ദാനം ചെയ്യും, ഇതിന് ഒരു പരിമിത കാലത്തേക്ക് മാത്രമേ സാധുതയുള്ളൂ.

വായ്‌പ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ അകന്നുനിൽക്കാം:

  • നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ ഫോണിലൂടെയോ ഇമെയിലിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ ആരുമായും പങ്കിടരുത്.
  • കടം നൽകുന്നയാളുടെ വിശ്വാസ്യത അറിയാൻ അവരുടെ ഭൗതിക വിലാസവും വെബ്സൈറ്റും എപ്പോഴും വിലയിരുത്തുക.
  • OTP-യോ മറ്റ് വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കിടരുത്.
  • ലോൺ ഓഫർ മനസ്സിലാക്കുക, കാരണം തട്ടിപ്പുകളിൽ എപ്പോഴും സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്താനാകും.

പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യസ്വഭാവമുള്ളതോ വ്യക്തിഗതമായതോ ആയ വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ PhonePe-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന എല്ലാ മെയിലുകളും അവഗണിക്കുക. നിങ്ങൾ തട്ടിപ്പിനിരയായതായി സംശയിക്കപ്പെടുന്നുവെങ്കിൽ support.phonepe.com എന്നതിൽ ഞങ്ങളുമായി ബന്ധപ്പെടുക അല്ലെങ്കിൽ https://cybercrime.gov.in/ -ൽ പോലീസിന് ഒരു പരാതി രജിസ്‌റ്റർചെയ്യുക

Keep Reading