PhonePe Blogs Main Featured Image

Trust & Safety

EMI തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം?

PhonePe Regional|2 min read|04 May, 2021

URL copied to clipboard

കടം വാങ്ങുന്നവർക്ക് അവരുടെ EMI / ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കാൻ RBI അടുത്തിടെ ഒരു മൊറട്ടോറിയം പുറപ്പെടുവിച്ചു. തിരിച്ചടവ് ഷെഡ്യൂളിലെ മാറ്റം ഉപഭോക്താക്കൾക്ക് വായ്‌പകളുടെ തിരിച്ചടവിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകി.

തട്ടിപ്പുകാർ ഈ കാര്യത്തിനെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കാൻ പെട്ടന്നുതന്നെ സജീവമായി. EMI തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നതിന് വായ്‌പയെടുത്തവരെ സഹായിക്കുന്നതായി വാഗ്‌ദാനം ചെയ്‌തുകൊണ്ട് ബാങ്ക് പ്രതിനിധികളായി തട്ടിപ്പുകാർ ഇവർ മുന്നോട്ട് വരുന്നു,.

അവർ പ്രവർത്തിക്കുന്ന ചില വഴികൾ ഇതാ:

ഭാഗം 1:’നിങ്ങളുടെ ബാങ്കിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ ലഭിക്കും. നിങ്ങളുടെ ലോൺ EMI മാറ്റിവയ്ക്കുന്നതിന് നിങ്ങളുടെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് നമ്പർ, CVV പങ്കിടാൻ ബാങ്ക് പ്രതിനിധി അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഈ വിശദാംശങ്ങൾ പങ്കിട്ടുകഴിഞ്ഞാൽ, വഞ്ചകൻ ഒരു ട്രാൻസാക്ഷൻ ആരംഭിക്കുകയും നിങ്ങളുടെ ഫോണിലേക്ക് അയച്ച OTP ആവശ്യപ്പെടുകയും ചെയ്യുന്നു. നിങ്ങൾ ഈ OTP പങ്കിട്ടുകഴിഞ്ഞാൽ, നിങ്ങളുടെ പണം അപ്രത്യക്ഷമാകും.

ഭാഗം 2: ഒരു ബാങ്ക് പ്രതിനിധിയായി വേഷമിടുന്ന ഒരു തട്ടിപ്പുകാരൻ, നിങ്ങൾക്ക് കോൾ ചെയ്‌ത് നിങ്ങളുടെ EMI കാലാവധി നീട്ടിയിട്ടുണ്ടെന്നും, ഈ എക്‌സ്റ്റൻഷൻ അംഗീകരിക്കുന്നതിന്, ഒരു ലിങ്കിൽ ക്ലിക്കുചെയ്യേണ്ടതുണ്ടെന്നും അല്ലെങ്കിൽ നേരിട്ട് PhonePe ആപ്പ് തുറക്കേണ്ടതുണ്ടെന്നും പറയുന്നു. അറിയിപ്പ് ഐക്കണിൽ ലഭിച്ച അഭ്യർത്ഥന നിങ്ങളുടെ UPI PIN നൽകി അംഗീകരിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ചില സാഹചര്യങ്ങളിൽ, “ലോൺ EMI നീട്ടിവെക്കാനുള്ള അഭ്യർത്ഥന അംഗീകരിക്കുക” എന്നതുപോലുള്ള ഒരു സന്ദേശത്തിനൊപ്പം തട്ടിപ്പുകാരൻ ബാങ്കുകളുടെ പേരും ലോഗോകളും ഉപയോഗിച്ചേക്കാം..” അഭ്യർത്ഥന അംഗീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പണം നഷ്‌ടപ്പെടും.

ഭാഗം 3: നിങ്ങളുടെ EMI നൽകാത്തതിന് നിങ്ങളിൽ നിന്ന് പിഴ ഈടാക്കുമെന്ന് പറഞ്ഞുകൊണ്ട് ഒരു ‘ബാങ്ക് ഉദ്യോഗസ്ഥൻ’ വിളിക്കുന്നു. നിങ്ങളെ സഹായിക്കാമെന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്യുന്നു, കൂടാതെ AnyDesk ആപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും സ്ക്രീൻ പങ്കിടൽ ആപ്പോ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ മൊബൈൽ ബാങ്കിംഗ് ആപ്പിൻ്റെ പിൻ, പാസ്‌വേഡുകൾ എന്നിവയിലേക്ക് ആക്‌സസ് ഉള്ള ഒരു തട്ടിപ്പുകാരനായ ‘ബാങ്ക് ഉദ്യോഗസ്ഥന്’, നിങ്ങളുടെ ഉപകരണത്തിലേക്കുള്ള റിമോട്ട് ആക്‌സസ് ഉപയോഗിച്ച്, നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ അപഹരിച്ചേക്കാം.. നിങ്ങളുടെ പണം ഇപ്പോൾ തട്ടിപ്പുകാരുടെ കൈയ്യിലാണ്

.അജ്ഞാത കോളർമാർ ബാങ്ക് പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് വരുന്നതും മുകളിൽ വിവരിച്ചതുപോലെ അവരുടെ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. PhonePe വഴി നിങ്ങളുടെ ബാങ്കിന് നിങ്ങളുടെ EMI-കൾ നീട്ടാൻ കഴിയില്ലെന്ന കാര്യം ഓർമ്മിക്കുക. കൂടാതെ, EMI-കൾ‌ നീട്ടുന്നതിന്, നിങ്ങളോട്‌ ഒരു OTP പങ്കിടാനോ UPI PIN നൽകാനോ ആവശ്യപ്പെടില്ല.

നിങ്ങൾക്ക് എങ്ങനെ സുരക്ഷിതമായി തുടരാമെന്നത് ഇനിപ്പറയുന്നു:

  • കാർഡ് നമ്പർ നമ്പർ, CVV, കാലഹരണപ്പെടൽ തീയതി, PIN, അല്ലെങ്കിൽ OTP പോലുള്ള രഹസ്യവിവരങ്ങൾ ആരുമായും പങ്കിടരുത്. ഒരു PhonePe-യുടെ പ്രതിനിധിയായി ആരെങ്കിലും നിങ്ങളോട് അത്തരം വിശദാംശങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഇമെയിൽ അയയ്‌ക്കാൻ അവരോട് ആവശ്യപ്പെടുക. @phonepe.com ഡൊമെയ്‌നിൽ നിന്നുള്ള ഇമെയിലുകളോട് മാത്രം പ്രതികരിക്കുക.
  • എല്ലാ ബാങ്ക് ഇമെയിലുകളും സുരക്ഷിത https ഡൊമെയ്‌നിൽ നിന്ന് മാത്രം വരുന്നവയാണ്. [XYZ]@gmail.com അല്ലെങ്കിൽ മറ്റേതെങ്കിലും ഇമെയിൽ ദാതാവിന്റെ ഡൊമെയ്‌നിൽ നിന്ന് അയച്ച ഇമെയിലുകൾ അവഗണിക്കുക.
  • PhonePe-യിൽ പണം സ്വീകരിക്കുന്നതിന് നിങ്ങൾക്ക് ‘പണമടയ്ക്കുകയോ’ UPI pin നൽകുകയോ ചെയ്യേണ്ടതില്ലെന്ന് എല്ലായ്‌പ്പോഴും ഓർക്കുക
  • ‘Pay’ അമർത്തുന്നതിനോ നിങ്ങളുടെ UPI PIN നൽകുന്നതിനോ മുമ്പായി നിങ്ങളുടെ PhonePe ആപ്പിൽ പ്രദർശിപ്പിച്ചിരിക്കുന്ന സന്ദേശം ശ്രദ്ധാപൂർവ്വം വായിക്കുക
  • AnyDesk അല്ലെങ്കിൽ TeamViewer പോലുള്ള മൂന്നാം കക്ഷി ആപ്പുകൾ ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യരുത്
  • Google, Twitter, FB മുതലായവയിൽ PhonePe ഉപഭോക്തൃ പിന്തുണ നമ്പറുകൾക്കായി തിരയരുത്. PhonePe ഉപഭോക്തൃ പിന്തുണയിലെത്താനുള്ള ഏക ഔദ്യോഗിക മാർഗം https://phonepe.com/en/contact_us.html ആണ്
  • PhonePe സപ്പോർട്ടാണെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത മൊബൈൽ നമ്പറുകളിലേക്ക് ഒരിക്കലും വിളിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്

ഒരു തട്ടിപ്പുകാരൻ ബന്ധപ്പെടുമ്പോൾ നിങ്ങൾ എന്തുചെയ്യണം?

  • സംഭവം ഉടൻ തന്നെ നിങ്ങളുടെ അടുത്തുള്ള സൈബർ ക്രൈം സെന്ററിൽ റിപ്പോർട്ട് ചെയ്യുകയും പ്രസക്തമായ വിശദാംശങ്ങൾ ഉൾപ്പെടെ (ഫോൺ നമ്പർ, ട്രാൻസാക്ഷൻ വിശദാംശങ്ങൾ, കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ) FIR പോലീസിൽ സമർപ്പിക്കുകയും ചെയ്യുക.
  • നിങ്ങളുടെ PhonePe ആപ്പിൽ ലോഗിൻ ചെയ്‌ത് ‘സഹായം’ എന്നതിലേക്ക് പോകുക.’ തട്ടിപ്പിനെക്കുറിച്ച് നിങ്ങൾക്ക് ‘Account security issue/ Report fraudulent activity’ എന്നതിൽ റിപ്പോർട്ടുചെയ്യാനാകും.’
  • വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഔദ്യോഗിക അക്കൗണ്ടുകളിൽ മാത്രം ഞങ്ങളുമായി ബന്ധപ്പെടുക

ട്വിറ്റർ ഹാൻഡിൽ: https://twitter.com/PhonePe https://twitter.com/PhonePeSupport

Facebook അക്കൗണ്ട്: https://www.facebook.com/OfficialPhonePe/

വെബ്: support.phonepe.com

Keep Reading