PhonePe Blogs Main Featured Image

Milestones

മിന്നുന്നതെല്ലാം പൊന്നല്ല

PhonePe Regional|2 min read|03 October, 2019

URL copied to clipboard

NPCI, 2018 ഫെബ്രുവരിയിൽ UPI-യെക്കുറിച്ചുള്ള ലാഭകരമായ കണക്കുകൾ പുറത്തുവിടുകയുണ്ടായി.എന്നത്തേയും പോലെ ഞങ്ങൾക്ക് ഇപ്രാവിശ്യവും സന്തോഷകരമായ വാർത്തയാണ് അറിയാനായത്. ഇന്ത്യയിലെ ആദ്യത്തേതും വലുതുമായ ബാങ്കിംഗ് ഇതര UPI ആപ്പ് എന്ന നിലയിൽ, UPI-യുടെ ഈ വളർച്ചയിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. കഴിഞ്ഞ വർഷത്തിലുണ്ടായ ഈ അഭിനന്ദനാർഹമായ ഈ വളർച്ച ഏവരുടേയും പ്രതീക്ഷകളേക്കാൾ ഉയർന്നതായിരുന്നു

ഇതിൽ നിന്നും മനസ്സിലാക്കാനാവുന്നത്, UPI-ൽ നടന്നിരിക്കുന്ന ഈ കുതിച്ചുചാട്ടത്തിൽ ഉപഭോക്താക്കളും നിക്ഷേപകരും മാധ്യമങ്ങളും പണമിടപാട് ശൃഖലകളും ഒരു പോലെ ആശ്ചര്യപ്പെടുകയുണ്ടായി. UPI-യുടെ ഈ ലാഭത്തിനെതിരെ ചിലർ പ്രതികരിക്കുകയുണ്ടായി. വാലറ്റുകളും UPI പോലെതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ ആഗ്രഹിക്കുന്നു. ബാങ്കുകൾക്ക് പുതുതലമുറയിലെ മൊബൈൽ ആപ്പുകൾ സമാരംഭിക്കാൻ ശ്രമിക്കുന്നു. ആഗോള ഭീമൻമാരായ ഗൂഗിൾ, അമസോൺ, വാട്‌സാപ്പ് എന്നിവരും ഇന്ത്യയിൽ UPI അടിസ്ഥാന പേയ്‌മെന്റ് രീതി സമാരംഭിക്കുകയാണ്. അതേസമയം ഇന്ത്യൻ ഗവൺമെന്റും പേയ്‌മെന്റ് ആപ്പ് സൃഷ്‌ടിച്ചിരിക്കുന്നു. ഇവിടെ ഇപ്രകാരം പറയാനാവുന്നതാണ്, UPI ഇന്ത്യയിൽ ചെയ്‌തിരിക്കുന്ന ഈ മാറ്റം ഇന്ത്യയുടെയും ഇന്ത്യൻ ഉപഭോക്താക്കളുടേയും നന്മയ്‌ക്കുതവുന്നതാണ്.

എങ്കിലും, ഈ കാലത്ത് മാധ്യമ ശ്രദ്ധ വെറും UPI ട്രാൻസാക്ഷനെ മാത്രം കേന്ദ്രീകരിച്ചുള്ളവയാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഇത് വെറും പകുതി വിവരം മാത്രമാണ്. ട്രാൻസാക്ഷനിലുണ്ടായ വളർച്ചയോടൊപ്പം UPI സ്‌കോർബോർഡിൽ, മൊത്തം ട്രാൻസാക്ഷനുകളും തനതായ ഉപഭോക്താക്കളുടെ എണ്ണവും ഏകദേശ ട്രാൻസാക്ഷൻ മൂല്യം (ATV), ഓരോ ഉപഭോക്താവിനുമുള്ള ഏകദേശ ട്രാൻസാക്ഷൻ (ATPC) എന്നിവയുടെ കണക്കുകളിലും മാധ്യമങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്.

ലഭ്യമായിരിക്കുന്ന പൊതുവിവരം പ്രകാരം, ഞങ്ങൾക്ക് ലഭിച്ച ഡാറ്റ.

ഒറ്റനോട്ടത്തിൽ Paytm വിപണിയിൽ മുന്നിട്ടുനിൽക്കുന്നതായി കാണപ്പെടുന്നു. എന്നാൽ വിപണിയിൽ നടക്കുന്ന ട്രാൻസാക്ഷനുകളിൽ 40% മാർക്കറ്റ് ഷെയർ ഉണ്ട് എന്നത് സത്യമല്ല. അവരുടെ മറ്റ് കണക്കുകൾ എന്താണെന്ന് അറിയുമോ? ഈ പ്രധാന ഡാറ്റ പൊതുജനത്തിന് ലഭ്യമല്ല…

ഭാഗ്യവശാൽ, Paytm-ന്റെ മണി ട്രാൻസാക്ഷനായ മൊത്തം 68മില്ല്യൺ ട്രാൻസാക്ഷനിൽ നിന്നും 21 മില്ല്യൺ ട്രാൻസാക്ഷനുകൾ Paytm ഉപഭോക്താക്കൾ PhonePe ഉപഭോക്താക്കൾക്ക് പണം അയച്ചിട്ടുള്ളവയാണ് (@YBL VPA ഹാൻഡിൽ മുഖേന). അതിനാൽ ഞങ്ങൾ അവരുടെ ATV, ATPC തുടങ്ങിയവയെക്കുറിച്ച് ചില ഉത്തരങ്ങൾ കണ്ടെത്താൻ തീരുമാനിച്ചു.

ഞങ്ങൾ കണ്ടെത്തിയവ!

ഈ കണക്ക് പ്രകാരം, ഫെബ്രുവരിയിൽ Paytm-ൽ നിന്ന് 40,000 തനതായ ഉപഭോക്താക്കൾ ആകെ 500+ ട്രാൻസാക്ഷനുകളാണ് നടത്തിയിരിക്കുന്നത്.

Paytm-ന്റെ ശരാശരി ട്രാൻസാക്ഷൻ നിരക്ക് 40 രൂപയേക്കാൾ കുറവാണ്.

അതേസമയം, ഫെബ്രുവരിയിൽ PhonePe-ൽ നിന്നും 6,000,000 തനതായ ഉപഭോക്താക്കൾ 5 ട്രാൻസാക്ഷനുകളാണ് നടത്തിയിരിക്കുന്നത്.

ഞങ്ങളുടെ ശരാശരി ട്രാൻസാക്ഷൻ തുക 1,800 രൂപയേക്കാൾ അധികമാണ്.

ATV-യിലും (Paytm-ൽ 40 രൂപ vs PhonePe-യിൽ 1,820 രൂപ) Paytm-ന്റെ ATPC-ലുള്ള ആദ്യകാലത്തെ വമ്പൻ കുതിച്ചുച്ചാട്ടവും തമ്മിലുള്ള ഈ വലിയ വ്യത്യാസം പരിശോധിക്കുമ്പോൾ ലഭിക്കുന്ന കാരണം, Paytm- നുള്ള ട്രാൻസാക്ഷൻ തുകയിൽ ഓരോ ട്രാൻസാക്ഷനുമുള്ള ക്യാഷ്‌ബാക്ക് ഓഫറുകളുടെ സ്വാധീനം പ്രകടമാണ്, ഇത് വളരെ ചെറിയ ഒരു വിഭാഗത്തെ ആകർഷിച്ചു.

മുകളിലെ കണക്ക് പ്രകാരം ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്ന മൂന്ന് കണ്ടെത്തലുകൾ ചുവടെക്കൊടുത്തിരിക്കുന്നു:

  1. Paytm-ൽ ഇതുവരെ വ്യാപകമായ UPI ട്രാൻസാക്ഷനുകൾ നടന്നിട്ടില്ല: 40,000 തനതായ ഉപഭോക്താക്കൾ 21 മില്ല്യൺ ട്രാൻസാക്ഷനുകൾ ചെയ്യുന്നുണ്ടെങ്കിൽ, ഏകദേശ കണക്ക് പ്രകാരം, Paytm-ലുള്ള ഏകദേശ ട്രാൻസാക്ഷൻ എന്നത് 40,000 * 68 / 21 = 1.3 ലക്ഷം ഉപഭോക്താക്കൾ എന്നതാണ്.
  2. UPI ഉപയോഗത്തിന്റെ കണക്കിൽ ഉപഭോക്താക്കൾ ചെയ്യുന്ന ട്രാൻസാക്ഷനുകളുടെ എണ്ണം പ്രതിഫലിക്കാറില്ല: ഒരു ശരാശരി PhonePe ഉപഭോക്താവ് പ്രതിമാസം 5 ട്രാൻസാക്ഷനുകൾ നടത്തുന്നു, അതേസമയം Paytm-ൽ 525 ട്രാൻസാക്ഷനുകൾ നടക്കുന്നു, ഇത് ഒരിക്കലും UPI നെറ്റ്‌വർക്കിലെ ഒരു സാധാരണ ഉപയോക്താവിന്റെ ട്രാൻസാക്ഷനുകളെ പ്രതിഫലിപ്പിക്കുന്നില്ല.
  3. Paytm ട്രാൻസാക്ഷനുകളുടെ ഏകദേശ നിരക്ക്, ഏകദേശ തുകയേക്കാൾ കുറവാണ്: മുഴുവൻ നെറ്റ്‌വർക്കിൽ ശൃഖലയിൽ, UPI-നുള്ള മുഴുവൻ ട്രാൻസാക്ഷൻ തുകയെന്നത് 1,116 രൂപ/ട്രാൻസാക്ഷൻ ആണ്. അതേസമയം Paytm-ൽ UPI-യ്‌ക്കുള്ള ട്രാൻസാക്ഷൻ തുക വെറും 38 രൂപയാണ്, ഇതിൽ നിന്നും മനസ്സിലാക്കാനാവുന്നത്, എല്ലാ ട്രാൻസാക്ഷനുകളും ക്യാഷ്‌ബാക്ക് ലഭിക്കുന്നതിനായി മാത്രം നടത്തിയിട്ടുള്ളതും വളരെ ചെറിയ തുകയിൽ നടത്തിയിട്ടുള്ളതുമാണ്.

ഈ തെളിവുകൾ പ്രകാരം, UPI-യിൽ Paytm ആണ് മുമ്പിൽ നിൽക്കുന്നത് എന്ന Paytm-ന്റെ വാദം അസത്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.

ഞങ്ങളുടെ അഭിപ്രായപ്രകാരം, ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റിന് വിപണിയിൽ വലിയ സ്ഥാനം നൽകേണ്ടതുണ്ട്. തനതായ ഉപഭോക്താക്കളിലൂടെയും ഉയർന്ന ട്രാൻസാക്ഷൻ മൂല്യ ഇടപാടുകളിലൂടെയും അത് സാധ്യമാകുന്നു. ട്രാൻസാക്ഷനുള്ള മൊത്തം എണ്ണവും ട്രാൻസാക്ഷനുള്ള മൂല്യവും NPCI സുതാര്യമായി തന്നെ പങ്കിടുന്നതിന് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവർ തനതായ ഉപഭോക്താക്കളുടെ എണ്ണവും ഇതുപോലെതന്നെ പ്രസിദ്ധീകരിക്കണമെന്ന് ഞങ്ങൾ താൽപ്പര്യപ്പെടുന്നു. ഇതിനാൽ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് യഥാർത്ഥത്തിൽ വളർച്ചനേടിയിരിക്കുന്നവരുടെ വിവരങ്ങൾ എല്ലാവർക്കും വ്യക്തമാകും.

Keep Reading