Investments
അപകടസാധ്യതയും വരുമാനവും — ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ
PhonePe Regional|2 min read|27 May, 2021
നിങ്ങളുടെ സമ്പത്ത് സൃഷ്‌ടിക്കലിനുള്ള യാത്രയിൽ നിങ്ങളുടെ നിക്ഷേപങ്ങളിലെ കണക്കാക്കാവുന്ന റിസ്‌കുകൾ ഒരു പാട് ദൂരം സഞ്ചരിക്കുന്നതായി കാണാം
സിനിമകളും പുസ്‌തകങ്ങളും പോലുള്ള ജനപ്രിയ സാംസ്‌കാരിക റഫറൻസുകൾ ജീവിതത്തിലെ അപകടസാധ്യതയെ നാടകീയമാക്കുന്നു. എന്നിരുന്നാലും നിക്ഷേപത്തിൽ അതിന്റെ പങ്ക് നിഷേധിക്കാനാവില്ല. നിങ്ങളുടെ സമ്പത്ത് സൃഷ്‌ടിക്കലിനുള്ള യാത്രയിൽ നിങ്ങളുടെ നിക്ഷേപങ്ങളിലെ കണക്കാക്കാവുന്ന റിസ്‌കുകൾ ഒരു പാട് ദൂരം സഞ്ചരിക്കുന്നതായി കാണാം. വാസ്‌തവത്തിൽ, “സുരക്ഷിത” ഉൽപ്പന്നങ്ങളിൽ മാത്രം നിക്ഷേപിക്കുന്നത് ദീർഘകാല വീക്ഷണകോണിൽ നിന്ന് വളരെ അപകടകരമാണെന്ന് തെളിയിക്കാൻ കഴിയും. കൂടുതൽ അറിയാൻ വായിക്കുക.
സുരക്ഷിത നിക്ഷേപ ഓപ്ഷനുകൾ ശരിക്കും സുരക്ഷിതമാണോ?
ധാരാളം നിക്ഷേപകർ അവരുടെ നിക്ഷേപം സേവിംഗ്‌സ് അക്കൗണ്ടുകളിലോ ഫിക്‌സഡ് ഡെപ്പോസിറ്റുകളിലോ സൂക്ഷിക്കുന്നു, കാരണം അവ സുരക്ഷിതമാണെന്ന് കാണുകയും സ്ഥിര വരുമാനം നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ സുരക്ഷിത നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതിൽ ഒരു റിസ്‌ക് ഉണ്ട്: പണപ്പെരുപ്പ സാധ്യത.
പണപ്പെരുപ്പ അപകടസാധ്യത നന്നായി മനസ്സിലാക്കുന്നതിനുള്ള ഒരു എളുപ്പ ഉദാഹരണം ഇതാ: 5 വർഷം മുമ്പുള്ള കാര്യമെടുത്താൽ, നിങ്ങൾ ഒരു മസാല ദോശയ്‌ക്ക് ₹30 മാത്രമാണ് നൽകിയതെങ്കിലും ഇപ്പോൾ നിങ്ങൾ അതേ മസാല ദോശയ്‌ക്ക് ₹45 നൽകുന്നു. ഇതിനർത്ഥം 5 വർഷത്തിനുള്ളിൽ, ഒരു മസാല ദോസശയുടെ വില ഓരോ വർഷവും 8% ൽ കൂടുതൽ വർദ്ധിക്കുന്നു. ഇതാണ് പണപ്പെരുപ്പം അല്ലെങ്കിൽ കാലക്രമേണയുള്ള വിലവർദ്ധനവ്.
ഒരു നിക്ഷേപ സാമ്യത ഉപയോഗിച്ച് ഇത് വിശദീകരിക്കുന്നതിന്, 5 വർഷം മുമ്പ് വളരെ സുരക്ഷിതമായ ഒരു നിക്ഷേപ ഓപ്ഷനിൽ നിങ്ങൾ ₹30 നിക്ഷേപിച്ചുവെന്ന് പറയട്ടെ, അത് നിങ്ങൾക്ക് പ്രതിവർഷം 6% റിട്ടേൺ നൽകുന്നു. ഇന്ന് അതിന്റെ മൂല്യം ₹40 ആണ്. നിങ്ങൾക്ക് ₹10-ൻ്റെ ലാഭം ലഭിക്കുമ്പോഴും, നിങ്ങൾ ഇപ്പോഴും ₹5 കുറവായി ലഭിക്കുന്നു. അതാണ് നിങ്ങളുടെ നിക്ഷേപത്തിനുള്ള പണപ്പെരുപ്പ റിസ്‌ക്.
ഓരോ നിക്ഷേപകനും സുരക്ഷിത നിക്ഷേപ ഉൽപ്പന്നങ്ങളിൽ ചില നിക്ഷേപം നടത്തേണ്ടതുണ്ടെങ്കിലും, നിങ്ങളുടെ മുഴുവൻ നിക്ഷേപവും അത്തരം ഉൽപ്പന്നങ്ങളിൽ ഇടുന്നത് പലപ്പോഴും നിക്ഷേപിച്ച പണത്തിൻറെ യഥാർത്ഥ മൂല്യത്തിലെ ശോഷണത്തിന് ഇടയാക്കും. ദീർഘകാല സമ്പത്ത് സൃഷ്‌ടിക്കുന്നതിന്, കണക്കാക്കിയ റിസ്ക്കുകൾ എടുക്കുന്നത് പ്രധാനമാണ് അല്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനേക്കാൾ കുറഞ്ഞ പണം നിങ്ങൾക്ക് ലഭിച്ചേക്കാം.“സുരക്ഷിത” ഉൽപ്പന്നങ്ങളിൽ മാത്രം നിക്ഷേപിച്ച് നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുന്നത് ഒരു ബൗണ്ടറി അല്ലെങ്കിൽ സിക്‍സർ പോലുള്ള റിസ്‌ക് എടുക്കാതെ തന്നെ സെഞ്ച്വറി നേടാൻ ആഗ്രഹിക്കുന്ന ഒരു ബാറ്റ്സ്‌മാനെപ്പോലെയാണ്.
ഉയർന്ന റിസ്‌ക്, ഉയർന്ന റിട്ടേൺ നിക്ഷേപങ്ങൾ എന്നിവയ്ക്ക് കുറച്ച് പണം നൽകുന്നതിലൂടെ നിക്ഷേപകർക്ക് ഇതിൽ എങ്ങനെ പ്രയോജനം നേടാമെന്ന് നോക്കാം.
റിസ്‌ക് vs റിട്ടേൺ : ശരിയായ ബാലൻസ് നിലനിർത്തുന്നു
റിസ്‌കും റിട്ടേണും പലപ്പോഴും ഒരേ ദിശയിലേക്കാണ് നീങ്ങുന്നത്, അതായത് അപകടസാധ്യത കൂടും തോറും, സാധ്യതയുള്ള റിട്ടേൺ കൂടുതലാകുന്നു, എന്നാൽ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ അപകടസാധ്യതയെന്താണ്? മാർക്കറ്റ് ചലനങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ നിക്ഷേപത്തിലുണ്ടാകുന്ന ഉയർച്ചയും താഴ്‌ചയേയുമാണ് ഞങ്ങൾ സംസാരിക്കുന്ന റിസ്‌ക്. ഹ്രസ്വകാലത്തേക്ക്, ഈ ഉയർച്ച താഴ്‌ചകൾ കൂടുതൽ പതിവായിരിക്കാം, പക്ഷേ ദീർഘവീഷണത്തിൽ, നിങ്ങളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിൽ വളരാൻ സാധ്യത കാണുന്നു.
നിങ്ങളുടെ റിസ്‌ക് സഹിഷ്‌ണുത, ലക്ഷ്യങ്ങൾ, നിക്ഷേപ ദൈർഘ്യം എന്നിവ അടിസ്ഥാനമാക്കി കണക്കാക്കിയ റിസ്ക്കുകൾ എടുക്കേണ്ടത് പ്രധാനമാണ്. ഈ ഘടകങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് റിസ്‌കും റിട്ടേണും തമ്മിലുള്ള ശരിയായ ബാലൻസ് എടുക്കുന്നതിനാകും.
സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന റിട്ടേൺ സാധ്യതയുള്ള നിക്ഷേപം എങ്ങനെ സമ്പത്ത് ശേഖരിക്കാൻ സഹായിക്കുമെന്ന് മനസിലാക്കുന്നതിനുള്ള ഒരു ഉദാഹരണം ഇതാ:
നിങ്ങൾ 25 വയസ്സിൽ നിക്ഷേപം ആരംഭിക്കണമെന്നും 50 വയസ്സ് എത്തുമ്പോഴേക്കും 1 കോടി സമ്പത്ത് നേടണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഈ ലക്ഷ്യത്തെ പല തരത്തിൽ സമീപിക്കാൻ കഴിയും: ഉദാഹരണത്തിന്: നിങ്ങൾക്ക് 6% റിട്ടേൺ വാഗ്‌ദാനം ചെയ്യുന്ന സുരക്ഷിത നിക്ഷേപ ഓപ്ഷനുകളിൽ നിക്ഷേപിക്കാം അല്ലെങ്കിൽ 12% ഉയർന്ന റിട്ടേൺ സാധ്യതയുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിങ്ങൾക്ക് പോകാം (ഇത് ഹ്രസ്വകാല ഉയർച്ചയും താഴ്‌ചയും ഉള്ളതാണ്). രണ്ട് സാഹചര്യങ്ങളിലും നിങ്ങൾ ഓരോ മാസവും എത്രമാത്രം നിക്ഷേപിക്കേണ്ടിവരുമെന്ന് ഇതാ:
നിരീക്ഷണങ്ങൾ:
- 6% p.a റിട്ടേൺ നേടുന്ന സുരക്ഷിത നിക്ഷേപ ഓപ്ഷനുകളിൽ മാത്രം നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ, 50 വയസ്സിനകം ₹1 കോടി സ്വരൂപിക്കുന്നതിന് നിങ്ങൾ ഓരോ മാസവും ₹15,000 നിക്ഷേപിക്കേണ്ടിവരുമെന്ന് ഇത് കാണിക്കുന്നു.
- നിങ്ങൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും 12% p.a.- യുടെ വരുമാനം നേടുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ₹1 കോടി എന്ന ലക്ഷ്യത്തിലെത്താൻ നിങ്ങൾ പ്രതിമാസം,₹6,000 മാത്രം നിക്ഷേപിച്ചാൽ മതിയാകും. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഒരു സുരക്ഷിത നിക്ഷേപ ഓപ്ഷനിൽ നിങ്ങൾ മാറ്റിവയ്ക്കേണ്ടതിനേക്കാൾ ഇത് വളരെ കുറവാണ്.
നിങ്ങളുടെ നിക്ഷേപങ്ങളിൽ കുറച്ച് റിസ്‌ക് എടുക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം, നിങ്ങളുടെ നിക്ഷേപങ്ങളുമായി നിങ്ങൾ മുന്നേറുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന കുറച്ച് കാര്യങ്ങൾ ഇവിടെയുണ്ട്:
- ദീർഘകാലത്തേക്ക് നിക്ഷേപം തുടരുക — ദീർഘകാലാടിസ്ഥാനത്തിൽ, ഇക്വിറ്റി ഫണ്ടുകൾ പോലുള്ള ചില റിസ്‌ക് വെളിവാക്കുന്ന നിക്ഷേപങ്ങൾ പൂർണ്ണമായും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളേക്കാൾ മികച്ച വരുമാനം നൽകുന്നു. അതിനാൽ, നിങ്ങൾ കൂടുതൽ സമയം നിക്ഷേപം തുടരുന്നതാണ് നല്ലത്.
- സ്ഥിരത പ്രധാനമാണ് — കാലക്രമേണ സമ്പത്ത് ശേഖരിക്കാനുള്ള സൗകര്യപ്രദമായ മാർഗ്ഗം മാത്രമല്ല, ഹ്രസ്വകാല വിപണിയിലെ ഉയർച്ചയും താഴ്‌ചയും കുറയ്ക്കുന്നതിന് സഹായിക്കുന്നതിനാൽ പ്രതിമാസ SIP-കൾ വഴി പതിവായി നിക്ഷേപം തുടരുക.
- നിങ്ങളുടെ നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുക — ഇക്വിറ്റി ഫണ്ടുകൾ, ഡെബ്‌റ്റ് ഫണ്ട് തുടങ്ങിയ വിവിധതരം ഫണ്ടുകളിലൂടെ നിങ്ങളുടെ നിക്ഷേപം വ്യാപിപ്പിക്കുന്നതിലൂടെ നിങ്ങളുടെ നിക്ഷേപത്തെ റിസ്‌ക് കംഫോർട്ടിലേക്ക് വിന്യസിക്കാനും കഴിയും. ഇതിനെക്കുറിച്ച് ഇവിടെ കൂടുതലറിയുക
കണക്കാക്കിയ നിക്ഷേപ റിസ്‌ക്കുകൾ എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറരുത്, കാരണം അവ നിങ്ങളുടെ സമ്പത്ത് ദീർഘകാലത്തേക്ക് വളർത്താൻ സഹായിക്കും.
മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് റിസ്‌കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് സ്‌കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.