Investments
എമർജൻസി ഫണ്ട് ഉപയോഗിച്ച് ഏതെങ്കിലും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കായി ആസൂത്രണം ചെയ്യുക
PhonePe Regional|2 min read|28 June, 2021
കോവിഡ് — 19 പാൻഡെമിക് നമ്മളെ പലവിധത്തിൽ ബാധിച്ചു. ഈ വൈറസിന്റെ ആഘാതം നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ അളക്കാനാവാത്തതാണെങ്കിലും, ഈ അനിശ്ചിതത്വം നമ്മുടെ സാമ്പത്തിക ജീവിതത്തെയും ബാധിക്കുന്നു. അത്തരം സംഭവങ്ങൾ മുൻകൂട്ടി കാണാൻ നമുക്ക് കഴിഞ്ഞേക്കില്ലെങ്കിലും, അവയ്‌ക്കൊപ്പം വരുന്ന സാമ്പത്തിക അനിശ്ചിതത്വത്തിനെതിരെ നമുക്ക് തീർച്ചയായും ആസൂത്രണം ചെയ്യാൻ കഴിയും. ഇതിനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗ്ഗങ്ങളിലൊന്ന് എമർജൻസി ഫണ്ട് സൃഷ്‌ടിക്കുക എന്നതാണ്.
എമർജൻസി ഫണ്ട് എന്നാലെന്ത്
ഭാവിയിൽ സാമ്പത്തികമായി ബാധിച്ചേക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങൾക്ക് കരുതലായി നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുന്നതിനെ എമർജെൻസി ഫണ്ട് എന്ന് വിളിക്കുന്നു. നിങ്ങൾ ബൈക്ക് ഓടിക്കുമ്പോൾ ധരിക്കുന്ന ഹെൽമെറ്റായോ കാർ ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന സീറ്റ് ബെൽറ്റായോ ഇതിനെ കരുതുക. ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കേണ്ടത് ആവശ്യമാണ്, കാരണം ഇത് ഗുരുതരമായി പരിക്കേൽക്കുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. അതുപോലെ തന്നെ സാമ്പത്തികമായി തകരുന്നതിൽ നിന്ന് എമർജൻസി ഫണ്ട് നിങ്ങളെ പരിരക്ഷിക്കുന്നു.
വീട് വാങ്ങുക, നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി സേവിംഗ്സ് നടത്തുക തുടങ്ങിയ ഭാവി ലക്ഷ്യങ്ങൾക്കായി നിങ്ങൾ ഇന്ന് നിക്ഷേപം നടത്തുകയാണെന്ന് പറയാം. അത്തരമൊരു സാഹചര്യത്തിൽ, പകർച്ചവ്യാധി പോലുള്ള ഒരു സാഹചര്യം നിങ്ങൾ നേരിടുകയാണെങ്കിൽ, നിലവിലുള്ള സാമ്പത്തിക അടിയന്തിര സാഹചര്യങ്ങൾ പരിഹരിക്കുന്നതിനായി നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളുമായി വിട്ടുവീഴ്ച ചെയ്യേണ്ടിവരും. നിങ്ങൾക്ക് ഒരു എമർജൻസി ഫണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളെ ബാധിക്കാതെ ആസൂത്രിതമല്ലാത്ത ഇത്തരം ചെലവുകൾ കൈകാര്യം ചെയ്യാൻ ഈ ഫണ്ട് സഹായിക്കുന്നതിനാൽ അത്തരം കേസുകളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കും.
നിങ്ങളുടെ എമർജെൻസി ഫണ്ട് നിർമ്മിക്കാൻ ആരംഭിക്കുന്നതിന് സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ:
- നിങ്ങളുടെ 6 മാസത്തെ ചിലവുകളെങ്കിലും അടിയന്തിര ഫണ്ടായി മാറ്റിവയ്ക്കുക. ഉദാഹരണമായി, നിങ്ങളുടെ പ്രതിമാസ ചില ₹10,000 ആണെങ്കിൽ, കുറഞ്ഞത് ₹60000 എങ്കിലും എമർജെൻസി ഫണ്ടായി മാറ്റിവെയ്ക്കുക.
- നമ്മളിൽ മിക്കവർക്കും, ഈ തുക ഒറ്റയടിക്ക് നിക്ഷേപിക്കാൻ കഴിഞ്ഞേക്കില്ല, അതിനാൽ നിങ്ങൾക്ക് പ്രതിമാസ SIP-കൾ തിരഞ്ഞെടുക്കാനും നിങ്ങൾക്ക് ആവശ്യമുള്ള തുക സ്വരൂപിക്കുന്നതിന്, എല്ലാ മാസവും നിക്ഷേപിക്കാനും കഴിയും.
- ഏതെങ്കിലും സാമ്പത്തിക അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ നിങ്ങൾ അത് ഉപയോഗിക്കുകയാണെങ്കിൽ വീണ്ടും എമെർജെൻസി ഫണ്ട് സ്വരൂപിക്കുന്നതിന് ശ്രദ്ധിക്കുക.
- എല്ലാ വർഷവും നിങ്ങളുടെ ചെലവുകൾ അവലോകനം ചെയ്യുക, നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുന്നതിനനുസരിച്ച് നിങ്ങളുടെ അടിയന്തര ഫണ്ട് വർദ്ധിപ്പിക്കുക.
അടിയന്തിര ഫണ്ട് എന്താണെന്ന് ഇപ്പോൾ നമ്മൾ മനസിലാക്കുന്നു, ഇനി നമ്മൾ ഈ തുക എവിടെ നിക്ഷേപിക്കാമെന്ന് നോക്കാം.
ലിക്വിഡ് ഫണ്ട് — സാമ്പത്തിക അടിയന്തിര സാഹചര്യങ്ങൾക്കായി നിക്ഷേപിക്കുന്നതിനുള്ള ഒരു മാർഗം
സാമ്പത്തിക അനിശ്ചിതത്വത്തെ നേരിടാൻ എമർജൻസി ഫണ്ടുകൾ എങ്ങനെ സഹായിക്കുമെന്ന് നമ്മൾക്കറിയാം. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിനുപകരം ഈ തുക മാറ്റിവെക്കുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ കുറച്ച് അധിക പണം സൂക്ഷിക്കുമ്പോൾ, അത് ചില അല്ലെങ്കിൽ മറ്റ് ചെലവുകൾക്കായി ഉപയോഗിച്ചേക്കാം. അതിനാൽ, എമർജൻസി ഫണ്ടിന്റെ തുക പ്രത്യേകം നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾക്ക് അത് മറ്റ് ചിലവുകൾക്ക് എടുക്കാതെ സാമ്പത്തിക അടിയന്തിര സാഹചര്യങ്ങൾക്കായി മാത്രം നീക്കിവയ്ക്കാൻ കഴിയും.
ഈ എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗ്ഗം ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ്. ഹ്രസ്വകാല നിക്ഷേപത്തിനായി ഉദ്ദേശിച്ചിട്ടുള്ളതും നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിന് പകരമായി പ്രവർത്തിക്കാൻ കഴിയുന്നതുമായ ഒരു തരം മ്യൂച്വൽ ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകൾ. ഈ ഫണ്ടുകൾ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നില്ല, പക്ഷേ നിങ്ങളുടെ പണം, സർക്കാർ, ബാങ്ക് സെക്യൂരിറ്റികൾ പോലുള്ള സുരക്ഷിതമായ ഇടങ്ങളിൽ നിക്ഷേപിക്കുന്നു.
ലിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ ഇതാ:
- സേവിംഗ്സ് അക്കൗണ്ടിനേക്കാൾ മികച്ച വരുമാനം
- ലോക്ക്-ഇൻ കാലയളവ് ഇല്ല^
- മിനിമം ബാലൻസ് ആവശ്യമില്ല
- ₹100 മുതലുള്ള കുറഞ്ഞ നിക്ഷേപം വരെയും നടത്തുക
- പരമാവധി ₹50,000* തൽക്ഷണ പിൻവലിക്കൽ
ലിക്വിഡ് ഫണ്ടുകളിലെ നിങ്ങളുടെ പണം എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതും സേവിംഗ്സ് അക്കൗണ്ടിനേക്കാൾ മികച്ച വരുമാനം നേടുന്നതും ആയതിനാൽ, ഇത് ഒരു അടിയന്തര ഫണ്ട് സൃഷ്ടിക്കാൻ ഉപയോഗിക്കാം.
സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ നിന്ന് നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളെ പരിരക്ഷിക്കുന്നതിന് ഇന്ന് തന്നെ നിങ്ങളുടെ അടിയന്തര ഫണ്ട് സൃഷ്ടിക്കുക.
നിരാകരണം:
^ ലിക്വിഡ് ഫണ്ടുകൾക്ക് ലോക്ക് ഇൻ കാലയളവ് ഇല്ല, എന്നാൽ 1 ദിവസം, 2 ദിവസം, 3 ദിവസം, 4 ദിവസം, 5 ദിവസം, 6 ദിവസത്തിനുള്ളിൽ നിങ്ങളുടെ പണം പിൻവലിക്കുകയാണെങ്കിൽ യഥാക്രമം 0.007%, 0.0065%, 0.006%, 0.0055%, 0.005%, 0.0045% നിലയിൽ ചെറിയ എക്സിറ്റ് ലോഡ് ബാധകമാക്കും.
* നിങ്ങളുടെ നിക്ഷേപത്തിന്റെ 90% വരെ അല്ലെങ്കിൽ പ്രതിദിനം ₹ 50,000 ഏതാണോ അതിൽ കുറവ് അത് നിങ്ങൾക്ക് പിൻവലിക്കാം
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് സ്കീം വിവര ഡോക്യുമെൻ്റ് ശ്രദ്ധാപൂർവ്വം വായിക്കുക.