Investments
നിങ്ങളുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും വേണ്ടത്ര നിക്ഷേപം ചെയ്യാൻ സാധിക്കുന്നുണ്ടോ?
PhonePe Regional|2 min read|11 June, 2021
എൻ്റെ പ്രതിമാസ വരുമാനത്തിന്റെ എത്ര ശതമാനം ഞാൻ നിക്ഷേപിക്കണം? ഈ ചിന്ത എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിനെ അലട്ടിയിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്‌ക്കല്ല. ഇത് നിക്ഷേപകരുടെ ഒരു സാധാരണ ചോദ്യമാണ്, പ്രത്യേകിച്ച് അവരുടെ നിക്ഷേപ യാത്രയുടെ ആദ്യ വർഷങ്ങളിൽ ഉണ്ടാകുന്നത്.
നിർഭാഗ്യവശാൽ, ഓരോരുത്തർക്കും അവരുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രാവർത്തികമാകുന്ന ഒരു നിശ്ചിത സംഖ്യ അലെങ്കിൽ ശതമാനം എന്നൊന്നില്ല. ഈ ബ്ലോഗ് പോസ്റ്റിൽ, വിശാലമായ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.
കാര്യങ്ങൾ ലളിതമായി മനസിലാക്കാനായി ഇതിനെ ക്രിക്കറ്റുമായി താരതമ്യം ചെയ്യാം. 50 ഓവർ ODI ക്രിക്കറ്റ് മത്സരത്തിൽ, ആദ്യത്തെ ഭാഗത്തുനിന്നുള്ള ബാറ്റ്‌സ്‌മാൻ ബാറ്റുചെയ്യാനായി ഇറങ്ങുമ്പോൾ, മത്സരത്തിൽ വിജയിക്കാൻ കൃത്യമായ റൺ നിരക്ക് എത്രയാകുമെന്ന് അവർക്കറിയാനാകുമോ? ശരിക്കും ഇല്ല അല്ലേ? കാരണം അവർക്ക് പിന്തുടരായി കൃത്യമായ ടാർഗെറ്റ് സ്കോർ ഇല്ല എന്നതുതന്നെ.
എന്നിരുന്നാലും, അവർക്ക് അറിയാവുന്നത് വിജയിക്കാൻ ന്യായമായ അവസരം ലഭിക്കുക എന്നതാണ്, അവരുടെ ഇന്നിംഗ്‌സിൽ ഒരു നിശ്ചിത മിനിമം റൺ നിരക്കിൽ സ്കോർ ചെയ്യണം (ഒരു ഓവറിന് 5–6 റൺസ് എന്ന് പറയാം) , മൊത്തം റൺ റേറ്റ് ഉയരും തോറും വിജയിക്കാനുള്ള സാധ്യതയും ഉയരുന്നതാണ്.
അതുപോലെ, നിങ്ങൾ 20-കളിലോ 30-കളുടെ തുടക്കത്തിലോ ആയിരിക്കുമ്പോൾ, നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണയില്ലായിരിക്കാം, കാരണം നിങ്ങളുടെ ജീവിതശൈലി, വരുമാനം, കുടുംബത്തിന്റെ അഭിലാഷങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ആ ലക്ഷ്യങ്ങൾ കാലക്രമേണ വികസിക്കുന്നു. അതിനാൽ, ആരംഭിക്കുന്നതിന്, വ്യക്തമായ ടാർഗറ്റിന്റെ അഭാവത്തിൽ, നിങ്ങൾക്ക് ഒരു സ്വീകാര്യമായ നിക്ഷേപ നിരക്കിനൊപ്പം പോകേണ്ടിവരാം — സാധാരണഗതിയിൽ, നിങ്ങളുടെ മൊത്തം വരുമാനത്തിന്റെ 30–40% നിക്ഷേപിക്കുന്നത് വളരെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു.
തീർച്ചയായും, ഓരോ ഓവറിലും ബാറ്റ്സ്‌മാൻമാർക്ക് അഞ്ചോ അതിലധികമോ റൺസ് നേടാൻ കഴിയാത്തതുപോലെ, നിങ്ങൾക്ക് എല്ലായ്‌പ്പോഴും 30–40% സംരക്ഷിക്കാൻ കഴിഞ്ഞേക്കില്ല, അത് തികച്ചും സ്വാഭാവികമാണ്. കാലക്രമേണ ആ ശരാശരി നിക്ഷേപത്തിന്റെ തോത് കൈവരിക്കുക എന്നതാണ് ഇവിടുത്തെ ആശയം. കൂടാതെ, നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി നിങ്ങളെ കൂടുതൽ സേവ് ചെയ്യാൻ (50% എന്ന് പറയാം) അനുവദിക്കുന്നുവെങ്കിൽ , അങ്ങനെ ചെയ്യുക, കാരണം ഭാവിയിൽ നിങ്ങൾക്ക് 30–40% എന്ന നിക്ഷേപ നിരക്ക് നിലനിർത്താൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാകാം.
കോംബൗണ്ടിംഗിൻ്റെ പ്രാധാന്യം കാരണം തന്നെ യൗവനത്തിൽ ദീർഘകാലത്തേക്കായി നടത്തിയ നിക്ഷേപങ്ങൾ, സമ്പന്നതിയിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്ക് കൂടുതൽ മൂല്യം നൽകുമെന്നത് ഓർക്കുക, (ഇതിനെക്കുറിച്ച് കൂടുതലായി ഈ ബ്ലോഗിൽ വായിക്കുക)
ഇപ്പോൾ, വീണ്ടും ക്രിക്കറ്റ് ഉദാഹരണത്തിലേക്ക് മടങ്ങാം. എന്നാൽ ഇത്തവണ ODI മത്സരത്തിൽ നമ്മുടെ ടീം രണ്ടാം സ്ഥാനത്തെ ബാറ്റിംഗ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവർ രണ്ടാം തവണ ബാറ്റ് ചെയ്യുന്നതിനാൽ, ബാറ്റ്‌സ്‌മാന്മാർക്ക് അവർ എത്തിച്ചേരേണ്ട കൃത്യമായ ലക്ഷ്യം അറിയാം, അതിനാൽ അവർക്ക് ചേസുചെയ്‌തുകൊണ്ട് അവരുടെ ഇന്നിംഗ്‌സിനെ എത്രയും വേഗത്തിലാക്കാൻ കഴിയും.
സമാനമായ രീതിയിൽ, നിങ്ങൾ 30-കളുടെ മധ്യത്തിലേക്ക് എത്തിപ്പെടുമ്പോൾ, നിങ്ങളുടെ ഹ്രസ്വ, ഇടത്തരം, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ മികച്ച കാഴ്‌ചപ്പാട് നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഈ വ്യക്തത, നിങ്ങളുടെ റിസ്‌ക് പ്രൊഫൈലും പ്രതീക്ഷിക്കുന്ന റിട്ടേൺ നിരക്കും കണക്കിലെടുത്ത് ആ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിങ്ങൾ നിക്ഷേപിക്കേണ്ട തുക തീരുമാനിക്കുന്നത് എളുപ്പമാക്കുന്നു. ഉദാഹരണത്തിന്, സാമ്പത്തിക സുരക്ഷ നേടുന്നതിന് ഒരു നിശ്ചിത തുക സ്വരൂപിക്കുക, നിങ്ങളുടെ കുട്ടിയുടെ ഭാവി ആസൂത്രണം ചെയ്യുക, ഒരു കാർ വാങ്ങുക തുടങ്ങിയ ലക്ഷ്യങ്ങൾ നിങ്ങൾക്ക് ഉണ്ടായിരിക്കാം (മറ്റൊരു ബ്ലോഗിൽ സാമ്പത്തിക ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള നിക്ഷേപത്തെക്കുറിച്ച് ഞങ്ങൾ കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്). ഈ ലക്ഷ്യങ്ങളിൽ ഓരോന്നിനുമായി നിങ്ങൾ ചില പതിവ് നിക്ഷേപങ്ങൾ നടത്തേണ്ടതുണ്ട്, അത്തരം നിക്ഷേപങ്ങളെല്ലാം ഒരുമിച്ച് ചേർക്കുന്നതിലൂടെ നിങ്ങൾ ചെയ്യേണ്ട മൊത്തം നിക്ഷേപങ്ങളിൽ എത്തിച്ചേരാൻ സഹായിക്കും.
അവസാനമായി, നിങ്ങൾ നിക്ഷേപം ആരംഭിക്കേണ്ടതുണ്ടെന്ന് തീർച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ വരുമാനത്തിന്റെ 20%, 30% അല്ലെങ്കിൽ 50% ആയിരിക്കാം എന്നുള്ളത് പ്രശ്‌നമുള്ളതല്ല. നിങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ സമ്പത്ത് സൃഷ്‌ടിക്കൽ യാത്ര പുരോഗമിക്കുമ്പോൾ നിങ്ങൾ നിക്ഷേപിക്കുന്ന തുക എല്ലായ്‌പ്പോഴും അഡ്‌ജസ്‌റ്റ് ചെയ്യുന്നതിനാകും.
മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് റിസ്‌കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് സ്‌കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.